NEWS

സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ ആന്ധ്രാപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്​

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സ്‌കൂള്‍ തുറന്ന് മൂന്ന് ദിവസം പിന്നട്ടപ്പോഴാണ് 160 അധ്യാപകര്‍ക്കും 262 വിദ്യാര്‍ത്ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചത്.

നവംബര്‍ രണ്ടിനാണ് ആന്ധ്രയിലെ സര്‍ക്കാര്‍ സ്‌കൂളുകളും കോളജുകളും പ്രവ്ര#ത്തനം ആരംഭിച്ചത്. സ്‌കൂളുകളില്‍ 9,10ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് എത്തിയത്.

Signature-ad

അതേസമയം, ആന്ധ്രപ്രദേശില്‍ 9, 10 ക്ലാസുകളില്‍ 9.75 ലക്ഷം വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ 3.93 ലക്ഷം പേരാണ് ഹാജരായത്. 1.11 ലക്ഷം അധ്യാപകരില്‍ 99,000 പേരും എത്തി. ഇതിലാണ് 262 വിദ്യാര്‍ത്ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

എന്നാല്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്‌കുള്‍ വിദ്യാഭ്യാസ കമ്മീഷണര്‍ വി.ചിന്ന വീരഭദ്രുഡു പറഞ്ഞു.

Back to top button
error: