തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന നികുതി കൂട്ടാന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു. വിറ്റുവരവ് നികുതി ഒഴിവാക്കുമ്ബോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താനാണ് നടപടി.
വില്‍പ്പന നികുതിയില്‍ നാല് ശതമാനം വര്‍ധനവ് വരുത്താനാണ് ധാരണ. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന് വിറ്റുവരവ് ടാക്സ് അഞ്ച് ശതമാനമായിരുന്നു . ഇത് ഒഴിവാക്കുന്നതിനായി മദ്യ കമ്ബനികള്‍ സര്‍ക്കാരിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഉത്പാദനം നിര്‍ത്തിവെച്ചും വിതരണം നിര്‍ത്തിവെച്ചുമായിരുന്നു സമ്മര്‍ദ്ദം. ഇതോടെ കുറഞ്ഞ വിലയിലുള്ള മദ്യം സംസ്ഥാനത്ത് ലഭ്യമല്ലാതായി.
ഇതുമൂലം 150 കോടി രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുക. ഈ നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.
അൻപത് രൂപ വരെ മദ്യത്തിന്റെ വിലയില്‍ വര്‍ധന വരാന്‍ സാധ്യതയുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ നല്‍കുന്ന വിവരം.