പത്തനംതിട്ട: കുവൈത്തിൽ നഴ്സായ യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ സുഹൃത്തായിരുന്ന പത്തനംതിട്ട കോന്നി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു.
യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ദുബായിൽ ജോലിചെയ്യുന്ന കോന്നി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തത്. കോന്നി സ്വദേശിയായ യുവാവ് സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നഴ്സായ യുവതിയിൽനിന്ന് ഇയാൾ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിട്ടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
മൂന്നുവർഷം മുമ്പ് വിമാനത്താവളത്തിൽവെച്ചാണ് യുവതി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലെത്തി. വിവാഹബന്ധം വേർപിരിഞ്ഞ യുവതിയോട് താനും ഭാര്യയുമായി പിണങ്ങികഴിയുകയാണെന്നാണ് യുവാവ് പറഞ്ഞത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ ബന്ധത്തിൽ വിള്ളൽ വീണതോടെ യുവാവ് നഴ്സിനൊപ്പമുള്ള സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി.