KeralaNEWS

പൂജ ബമ്പർ ഒന്നാം സമ്മാനം വിറ്റ കട അടച്ചു

തൃശൂർ:  ഈ വര്‍ഷത്തെ പൂജാ ബമ്ബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്.അതേസമയം ഒന്നാം സമ്മാനം വിറ്റ കട ഇന്ന് രാവിലെ മുതൽ തുറന്നിട്ടില്ല.
ഗുരുവായൂരില്‍ പായസക്കട നടത്തുന്ന രാമചന്ദ്രന്‍ എന്നയാള്‍ വിറ്റ JC 110398 എന്ന ടിക്കറ്റിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.ഗുരുവായൂര്‍ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ചില്ലറ വില്‍പനക്കാരനായ രാമചന്ദ്രന്‍ ടിക്കറ്റ് വാങ്ങിയത്.
കിഴക്കേനടയിലെ പെട്രോള്‍ പമ്ബിനു സമീപം പായസം ഹട്ട് എന്ന ഷോപ്പ് നടത്തുകയാണ് രാമചന്ദ്രന്‍. ഇവിടെ പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രന്‍ വില്‍ക്കാറുണ്ട്. പൂജ ബമ്പറിന്റെ 250 ഓളം ടിക്കറ്റ് ഐശ്വര്യയില്‍ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്ബര്‍ അടിച്ചത്. അതേസമയം ഇന്ന് രാവിലെ മുതൽ പായസക്കട അടഞ്ഞു കിടക്കുന്നത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
 
നാല്‍പ്പത് കൊല്ലത്തോളമായി ലോട്ടറി ടിക്കറ്റ് കച്ചവടം തുടങ്ങിയിട്ടെന്നും എന്നാല്‍ ഇക്കാലയളവില്‍ വലിയ സമ്മാനങ്ങളൊന്നും അടിച്ചിട്ടില്ലെന്നും, ഇപ്പോഴാണ് ബമ്ബര്‍ സമ്മാനം ലഭിക്കുന്നതെന്നും ഇദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
 
 
എന്നാല്‍ ഇന്ന് രാവിലെ മുതൽ പായസം ഹട്ട് എന്ന ഷോപ്പ് പകുതി ഷട്ടര്‍ ഇട്ട നിലയില്‍ അടച്ചിട്ടിരിക്കയാണ്.ലോട്ടറി തട്ടും ചാക്കിട്ടു മൂടിയിട്ടുണ്ട്.അതിനിടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി ടിക്കറ്റ് വിറ്റ മൊത്തവില്‍പനക്കാരായ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍ ലഡു വിതരണം നടന്നു.

Back to top button
error: