പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പോലീസുകാരന് തൂങ്ങിമരിച്ച നിലയില്‍. കോന്നി സ്റ്റേഷനിലെ ബിനു കുമാറാണ് തൂങ്ങിമരിച്ചത്. പത്തനംതിട്ട എ.ആര് ക്യാമ്പിലാണ് ബിനുകുമാറിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി ക്യാമ്പിലെത്തിയ ബിനുകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതി ഉയര്‍ന്നതോടെ ഇയാള്‍ ജോലിക്ക് ഹാജരാകാതെ നില്‍ക്കുകയായിരുന്നു. കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി.
ഇങ്ങനെ വാങ്ങിയ വാഹനം പണയം വെച്ച് ഉദ്യോഗസ്ഥന് പത്ത് ലക്ഷം രൂപ വീണ്ടും വാങ്ങി. കൂടുതല്‍ സ്ത്രീകളെ ഇത്തരത്തില്‍ പറ്റിച്ചെന്ന് പരാതി ഉയര്‍ന്നതോടെയാണ് ബിനുകുമാര്‍ ഒളിവില്‍ പോയത്.