NEWS

അടുത്ത വന്ദേഭാരത് ട്രെയിൻ വിശാഖപട്ടണം- സെക്കന്തരാബാദ് റൂട്ടിൽ

ന്യൂഡൽഹി :അടുത്ത വന്ദേഭാരത് ട്രെയിൻ വിശാഖപട്ടണം- സെക്കന്തരാബാദ് റൂട്ടിൽ സർവീസ് നടത്തും.രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസാണ് ആന്ധ്ര പ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിൽ സർവീസ് നടത്തുക.
ഈ മാസമാണ് ചെന്നൈ- ബംഗളൂരു-മൈസൂരു റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് വരുന്നതോടെ, വിശാഖപട്ടണത്തിനും സെക്കന്തരാബാദിനും ഇടയില്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് വേണ്ടി വന്നിരുന്ന യാത്രാ സമയം കേവലം എട്ട് മണിക്കൂറായി കുറയും.

Back to top button
error: