നവംബര്‍ 16നും ജനുവരി 29നും ഇടയിലുള്ള ദിവസങ്ങളില്‍ 66 ട്രെയിനുകളാണ് ഓടിക്കുക.
ട്രെയിനുകള്‍ ഇങ്ങനെ:
⊿ 06061 ചെന്നൈ എഗ്മോര്‍-കൊല്ലം വീക്ക്ലി സ്പെഷല്‍:
നവംബര്‍ 16നും ജനുവരി 25നും ഇടയിലെ ബുധനാഴ്ചകളില്‍ വൈകീട്ട് 3.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.15ന് കൊല്ലത്തെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
⊿ 06062 കൊല്ലം-ചെന്നൈ എഗ്മോര്‍ വീക്ക്ലി സ്പെഷല്‍:
നവംബര്‍ 17നും ജനുവരി 26നും ഇടയിലെ വ്യാഴാഴ്ചകളില്‍ രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 3.50ന് കൊല്ലത്തെത്തും. ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
⊿ 06063 ചെന്നൈ എഗ്മോര്‍-കൊല്ലം വീക്ക്ലി സ്പെഷല്‍:
നവംബര്‍ 18നും ജനുവരി 27നും ഇടയിലെ വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.30ന് ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 5.30ന് കൊല്ലത്തെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
06064 കൊല്ലം-ചെന്നൈ എഗ്മോര്‍ വീക്ക്ലി സ്പെഷല്‍:
നവംബര്‍ 20നും ജനുവരി 29നും ഇടയിലെ ഞായറാഴ്ചകളില്‍ രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3.50ന് ചെന്നൈയിലെത്തും. ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
⊿ 06065 ചെന്നൈ എഗ്മോര്‍-കൊല്ലം വീക്ക്ലി സ്പെഷല്‍:
നവംബര്‍ 21നും ജനുവരി 23നും ഇടയിലെ തിങ്കളാഴ്ചകളില്‍ ഉച്ചക്ക് 3.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.40ന് കൊല്ലത്തെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകൾ.
06066 കൊല്ലം-ചെന്നൈ എഗ്മോര്‍ വീക്ക്ലി സ്പെഷല്‍:
നവംബര്‍ 22നും ജനുവരി 24നും ഇടയിലെ ചൊവ്വാഴ്ചകളില്‍ രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3.45ന് ചെന്നൈയിലെത്തും. ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.