
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സ്റ്റാഫ് നഴ്‌സ് എം.ഐ.സി.യു, ഐ.സി.സി.യു തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സിയും പ്രവൃത്തി പരിചയവും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്ബര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബര്‍ 14-ന് വൈകിട്ട് അഞ്ചിന് മുമ്ബായി അയക്കണം.






