BusinessTRENDING

വുമൺ എന്റർപ്രെനർ നെറ്റ്വർക്ക് ചാപ്റ്ററിന് തുടക്കം തിരുവനന്തപുരം

വുമൺ എന്റർപ്രെനെർ നെറ്റ്‌വർക്ക് (WEN) ന്റെ തിരുവനന്തപുരം ചാപ്റ്ററിന് തുടക്കം.
കൊച്ചി, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലുള്ള വുമൺ എന്റർപ്രെനെർ നെറ്റ്‌വർക്കിൽ 600 ഓളം അംഗങ്ങളാണ് നിലവിലുള്ളത്. അതിന്റെ തുടർച്ചയെന്ന നിലയിൽ
ഏകദേശം നൂറോളം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം വെൻ ചാപ്റ്റർ ഉദ്ഘാടനം ചെയ്തത്. എസ്.പി. ഗ്രാന്റ് ഡേയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി മുഖ്യാതിഥിയായിരുന്നു. യു.എസ്. ടി. ഗ്ലോബൽ സെന്റർ ഹെഡ് ശിൽപ മേനോൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം മാല പാർവതി എന്നിവർ സന്നിഹിതരായിരുന്നു.

 

Signature-ad

വനിത സംരംഭകർക്ക് പരിശീലനം ഉൾപ്പെടെ നൽകി അവരുടെ ബിസിനസ് മെച്ചപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം. വി സ്റ്റാർ ക്രിയേഷൻസ് ഉടമ ഷീല കൊച്ചൗസേഫ് ആറ് വർഷം മുമ്പ് തുടക്കം കുറിച്ചതാണ് ഈ നെറ്റ് വർക്ക് . അനു രാമചന്ദ്രനാണ് തിരുവനന്തപുരം ചാപ്റ്റർ അധ്യക്ഷ.

Back to top button
error: