IndiaNEWS

ചീഫ് ജസ്റ്റിസ് യു.യു ലളിത് 37 വര്‍ഷം നീണ്ട ഔദ്യോഗിക യാത്ര അവസാനിപ്പിച്ച് സുപ്രീം കോടതിയുടെ പടിയിറങ്ങി, വിരമിക്കുന്നത് തികഞ്ഞ സംതൃപ്തിയോടെയെന്ന് ലളിത്

നീതിന്യായ വ്യവസ്ഥയ്‌ക്കൊപ്പം 37 വര്‍ഷം നീണ്ട ഔദ്യോഗിക യാത്ര അവസാനിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് പടിയിറങ്ങി. വിരമിക്കുന്നത് തികഞ്ഞ സംതൃപ്തിയോടെ ആണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാകാന്‍ തുല്യ അവസരം ലഭിക്കണമെന്നും അതിനാല്‍ ആണ് താന്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ പരമാവധി ഭരണഘടന ബെഞ്ച് രൂപീകരിച്ചതെന്നും അദ്ദേഹം യാത്രയയപ്പ് ചടങ്ങില്‍ പറഞ്ഞു.

രാജ്യത്തിന്റെ പരമോന്നത കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ആഗസ്റ്റ് 27ന് ചുമതലയേറ്റ യു.യു ലളിത് 74 ദിവസം മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. യാത്രയയപ്പ് പരിപാടിയില്‍ ചീഫ് ജസ്റ്റിസിന് ഒപ്പം ഡി.വൈ ചന്ദ്രചൂഡ്, ബേലാ എം ത്രിവേദി എന്നിവരും പങ്കെടുത്തു.
ഒന്നാം നമ്പര്‍ കോടതിയിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഇപ്പോള്‍ ഒന്നാം നമ്പര്‍ കോടതിയില്‍ വച്ചു തന്നെയാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിട പറഞ്ഞതും.

ചീഫ് ജസ്റ്റിസ് ലളിത് കോടതിയില്‍ തുടങ്ങി വച്ച പരിഷ്‌കരണങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

Back to top button
error: