ചലച്ചിത്രതാരം ഷംന കാസിം വിവാഹിതയായത് കഴിഞ്ഞാഴ്ച്ചയാണ്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ വിവാഹ ദിവസം ഷംനയ്ക്ക് വരന്‍ ഷാനിദ് നല്‍കിയ സമ്മാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഏതാണ്ട് മുപ്പത് കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഷംനയ്ക്ക് ഭര്‍ത്താവ് ഷാനിദ് വിവാഹ ദിനത്തില്‍ നല്‍കിയതത്രേ. 1.30 കോടി വിലവരുന്ന 2700 ഗ്രാം സ്വര്‍ണം, 25 കോടിയുടെ ബംഗ്ലാവ്, വിലകൂടിയ ആഢംബര കാറ് എന്നിവയാണ് സമ്മാനങ്ങൾ. എല്ലാ സ്വത്തുക്കളുടേയും ആകെ മൂല്യമാണ് 30 കോടി രൂപ.
വിവാഹത്തിന് ശേഷം ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഷംനയും ഭര്‍ത്താവും ഒരുക്കിയിരുന്നു. ദുബായിലാണ് വിവാഹം നടന്നത് എന്നതിനാല്‍ തന്നെ സിനിമാ രംഗത്തുള്ള വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. മലപ്പുറമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂര്‍ സ്വദേശിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരില്‍വെച്ചാണ് നടന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവ സാന്നിധ്യമാണ് ഷംന കാസിം.