തിരുവനന്തപുരം നഗരസഭയില്‍ C.P.M-B.J.P കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി
തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മിലാണ് നഗരസഭ കാര്യാലയത്തില്‍ ഏറ്റുമുട്ടിയത്. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍, ഇവര്‍ മേയറുടെ ചേംബറിനകത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ഗ്രില്‍സ് പൂട്ടിയിട്ടു. ഇതോടെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ സി.പി.എം. കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സലീമിനെ അദ്ദേഹത്തിന്റെ ഓഫീസിലും പൂട്ടിയിട്ടു. തുടര്‍ന്നാണ് ഇരുവിഭാഗം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളിയുണ്ടായത്. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കം പോര്‍വിളികളുമായി എത്തിയതോടെ രംഗം വഷളാവുകയായിരുന്നു. ഇതിനിടെ പോലീസിന്റെ പൂട്ട് തകര്‍ക്കാനും ശ്രമമുണ്ടായി.