NEWS

വിജയപുര-കോട്ടയം പ്രതിവാര എക്സ്പ്രസ് ട്രെയിന്‍ നവംബർ 21 മുതൽ

കോട്ടയം :വിജയപുര-കോട്ടയം പ്രതിവാര എക്സ്പ്രസ് ട്രെയിന്‍ നവംബർ 21 മുതൽ ഓടിത്തുടങ്ങുമെന്ന് റയിൽവെ അറിയിച്ചു.
മലയാളികള്‍ക്കടക്കം ഏറെ ഉപകരിക്കുന്ന ഈ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

നവംബര്‍ 21നാണ് വടക്കന്‍ കര്‍ണാടകയിലെ വിജയപുരയില്‍നിന്ന് കോട്ടയത്തേക്കുള്ള ആദ്യ സര്‍വിസ് പുറപ്പെടുക. സ്പെഷല്‍ ട്രെയിന്‍ ഫെബ്രുവരി ഒന്നുവരെ തുടരും. ഒരു എ.സി ത്രീ ടിയര്‍, 2 എ.സി ടു ടിയര്‍, 10 സ്ലീപ്പര്‍ കോച്ചുകളാണുള്ളത്. ശബരിമല തീര്‍ഥാടനതിരക്ക് കണക്കിലെടുത്താണ് സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ചകളില്‍ രാത്രി 11ന് വിജയപുരയില്‍നിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ച 2.20ന് കോട്ടയത്തെത്തും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് യെലഹങ്കയിലും 2.23ന് കെ.ആര്‍ പുരത്തുമെത്തും. ബംഗാര്‍പേട്ട്-3.13, കോയമ്ബത്തൂര്‍ -രാത്രി 8.07, പാലക്കാട് -9.35, തൃശൂര്‍ -11.22, എറണാകുളം ടൗണ്‍ -12.40 എന്നിങ്ങനെയാണ് വിവിധ സ്റ്റോപ്പുകളില്‍ എത്തുന്ന സമയം.

Signature-ad

കോട്ടയം-വിജയപുര സ്പെഷല്‍ ട്രെയിന്‍ ബുധനാഴ്ചകളില്‍ വൈകീട്ട് 3.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 8.30ന് വിജയപുരയിലെത്തും. എറണാകുളം നോര്‍ത്ത്-വൈകീട്ട് 5.10, തൃശൂര്‍ -6.27, പാലക്കാട് -9.37, കോയമ്ബത്തൂര്‍-11.17, ബംഗാര്‍പേട്ട് -4.40, കെ.ആര്‍ പുരം-5.38, യെലഹങ്ക-6.55 എന്നിങ്ങനെയാണ് വിവിധയിടങ്ങളില്‍ എത്തുന്ന സമയം.

 

 

തുമകുരു, തിപ്തൂര്‍, ബിരൂര്‍, ദാവനഗരെ, റാണിബെന്നൂര്‍, ഹുബ്ബള്ളി, ഗദഗ്, ബാദാമി, ബാഗല്‍കോട്ട്, അല്‍മാട്ടി വഴിയാണ് ട്രെയിന്‍ വിജയപുരയിലെത്തുന്നത്.

Back to top button
error: