NEWS

ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി 

കാഠ്മണ്ഡു: നവംബര്‍ 20ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലൂടെ തന്റെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി.
 നേപ്പാള്‍ – ഇന്ത്യ അതിര്‍ത്തിയ്ക്ക് സമീപമുള്ള ദാര്‍ചുല ജില്ലയില്‍ ദേശീയതലത്തില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ഒലി.

കാലാപാനി, ലിപുലെക്, ലിംപിയാദുര എന്നിവ ഉള്‍പ്പെടുന്ന ഭൂമി തിരിച്ചുപിടിക്കുമെന്നാണ്  ഒലിയുടെ അവകാശവാദം. ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും 70കാരനായ ഒലി പറയുന്നു.

 

Signature-ad

 

അതിനിടെ, രാജ്യത്തിന്റെ അഖണ്ഡത തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നതിന് ഒലിയ്ക്കെതിരെ മുന്‍ പ്രധാനമന്ത്രി ഡോ. ബാബുറാം ഭട്ടാറായ് രംഗത്തെത്തി. ഒരു വ്യക്തിയോ പാര്‍ട്ടിയോ രാജ്യത്തിന്റെ പ്രാദേശിക സമഗ്രത തിരഞ്ഞെടുപ്പ് അജണ്ടയാക്കി മാറ്റരുതെന്ന് ഒലിയുടെ പേരെടുത്ത് പറയാതെ അദ്ദേഹം ട്വീറ്റ് ചെയ്തു.

Back to top button
error: