മണാലിയോളം മലയാളികളെ കൊതിപ്പിച്ച വേറൊരിടമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്ന പർവ്വത നിരകളും അവിടുത്തെ താഴ്വാരങ്ങളും ദേവതാരു തോട്ടങ്ങളും അതിനിടയിലൂടെ ആർത്തലച്ചൊഴുകുന്ന ബിയാസ് നദിയും പിന്നെ ഇതുവഴിയുള്ള ട്രക്കിങ്ങും ഹൈക്കിങ്ങും അഡ്വഞ്ചർ ആക്ടിവിറ്റികളും ഒക്കെ ചേർന്നാലേ മണാലി യാത്ര പൂർണ്ണമാവുകയുള്ളൂ.
മലയാളികൾ മാത്രമല്ല, യാത്രകളെ സ്നേഹിക്കുന്ന മിക്കവരും ഒരിക്കലെങ്കിലും പോയിരിക്കണം എന്നാഗ്രഹിക്കുന്ന ഇടമാണ് മണാലി. ഏതു തരത്തിലുള്ള യാത്ര മാർഗ്ഗങ്ങളും ഉപയോഗിച്ച് മണാലിയിലെത്താം.
കേരളത്തിൽ നിന്നും പോകുമ്പോള്‍ ഡെൽഹിയിലെത്തി അവിടെ നിന്നും മണാലിക്ക് പോകുന്നതായിരിക്കും കൂടുതൽ എളുപ്പം. ഡെൽഹിയിൽ നിന്നും മണാലിയിലേക്ക് 564 കിലോമീറ്റർ ദൂരമുണ്ട്.
ഡെൽഹിയിൽ നിന്നും മണാലിക്ക് ഏറ്റവും അടുത്ത വിമാനത്താവളമായ ഭൂന്തറിലേക്ക് പോകാം. അവിടെ നിന്നും 50 കിലോമീറ്റർ ദൂരമുണ്ട് മണാലിയിലേക്ക്.
ബസിനാണ് യാത്രയെങ്കിൽ സ്റ്റേറ്റ് ബസുകളും പ്രൈവറ്റ് ബസുകളും ഇടതടവില്ലാതെ മണാലിയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.
ഡെൽഹിയിൽ നിന്നും മണാലിക്ക് ഏറ്റവും അടുത്ത വിമാനത്താവളമായ ഭൂന്തറിലേക്ക് പോകാം. അവിടെ നിന്നും 50 കിലോമീറ്റർ ദൂരമുണ്ട് മണാലിയിലേക്ക്.
ബസിനാണ് യാത്രയെങ്കിൽ സ്റ്റേറ്റ് ബസുകളും പ്രൈവറ്റ് ബസുകളും ഇടതടവില്ലാതെ മണാലിയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.
ട്രെയിൻ യാത്രയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വളഞ്ഞു ചുറ്റിയുള്ള യാത്രയായിരിക്കും. കാരണം മണാലിയിലേക്ക് ഡെൽഹിയില്‍ നിന്നും നേരിട്ട് ട്രെയിനില്ല. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ 315 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡിഗഡും 290 കിലോമീറ്റര്‍ അകലെയുള്ള പത്താന്‍കോട്ടുമാണ്. ഇവിടെയിറങ്ങി ബസിനോ ടാക്സിക്കോ വേണം മണാലിക്ക് പോകുവാൻ.
ഹിമാചൽ പ്രദേശിൽ കുളു വാലിയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് മണാലി. സമുദ്ര നിരപ്പിൽ നുന്നും 2020 മീറ്റർ അഥവാ 6398 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഹംതാ പാസ് ട്രക്ക്, ചന്ദ്രഖാനി പാസ് ട്രക്ക്, ചന്ദ്രതാൽ ലേക്ക് ട്രക്ക്, ബിയാസ്കുണ്ഡ് ട്രക്ക് തുടങ്ങിയ പ്രശസ്തമായ പല ട്രക്കിങ്ങുകളുടെയും ബേസ് ക്യാംപ് കൂടിയാണ് മണാലി.
വർഷം മുഴുവൻ തണുപ്പ് അനുഭവപ്പെടുന്ന ഇടമായതിനാൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം.
വർഷം മുഴുവൻ തണുപ്പ് അനുഭവപ്പെടുന്ന ഇടമായതിനാൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം.
ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെ കാണാനുണ്ടെങ്കിലും ഇവിടെ തീർച്ചായും കണ്ടിരിക്കേണ്ട കുറേയേറെ ഇടങ്ങളുണ്ട്. ഹഡിംബാ ക്ഷേത്രം,മാൾ റോഡ്, മ്യൂസിയം ഓഫ് ഹിമാചൽ കൾച്ചർ ആന്ഡഡ് ഫോക് ആർട്, ക്ലബ് ഹൗസ്, മനു ക്ഷേത്രം, ടിബറ്റൻ ആശ്രമങ്ങള്‍, സോലാങ് വാലി, ജോഗിനി വെള്ളച്ചാട്ടം, നഗ്ഗാർ വില്ലേജ്,റഹാല വെള്ളച്ചാട്ടം, കോത്തി, അർജുൻ ഗുഫാസ ഓൾഡ് മണാലി, വൻ വിഹാർ, മണാലി സാങ്ച്വറി തുടങ്ങിയവയാണവ.
മണാലിയിലെത്തിയാൽ സമീപത്തായി കണ്ടിരിക്കണ്ട മറ്റ് കുറച്ച് സ്ഥലങ്ങളുമുണ്ട്. റോത്താങ് പാസ്, ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്, മണികരൺ, കസോൾ,മനു ക്ഷേത്രം, ബ്രിഗു ലേക്ക്, ഹംതാ പാസ്, റോസി ഫോൾസ് തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.
കുളു- മണാലി
ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ് കുളു. ഹിമാലയത്തിന്റെ താഴ്വരയിൽ ബിയാസ്, നദിയുടെ തീരത്തായാണ് ഈ ചെറുപട്ടണം നിലകൊള്ളുന്നത്.
മണാലി-ഷിംല
മണാലിയിൽ നിന്നും ഷിംലയിലേക്കുള്ള ഏകദേശ ദൂരം 265 കിലോമീറ്ററാണ്. സ്റ്റേറ്റ് ട്രാൻസ്പോർട് കോർപ്പറേഷന്റെ ബസുകളാണ് എളുപ്പ മാര്‍ഗ്ഗം. ആറു മണിക്കൂറാണ് ഷിംലയിൽ നിന്നും മണാലിയിലെത്തുവാൻ വേണ്ടി വരുന്ന സമയം.