PravasiTRENDING

വിസാ കാലാവധി കഴിഞ്ഞും യുഎഇ വിട്ടുപോകാത്തവർക്കുള്ള ഫൈനുകൾ ഏകീകരിച്ചു

അബുദാബി: യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തതിനുള്ള ഫൈനുകള്‍ ഏകീകരിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിരിറ്റിയുമാണ് നിരക്കുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.

ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ യുഎഇയില്‍ പ്രവേശിച്ചവര്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുകയാണെങ്കില്‍ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. നേരത്തെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതമായിരുന്നു. അതേസമയം താമസ വിസയിലുള്ളവരുടെ ഓവര്‍ സ്റ്റേ ഫൈനുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു. ഇവര്‍ ഓരോ ദിവസവും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. താമസ വിസക്കാര്‍ക്ക് നേരത്തെ പ്രതിദിനം 25 ദിര്‍ഹമായിരുന്നു ഓവര്‍സ്റ്റേ ഫൈന്‍.

Signature-ad

പുതിയ ഫീസുകളെക്കുറിച്ച് രാജ്യത്തുനീളമുള്ള ടൈപ്പിങ് സെന്ററുകള്‍ക്ക് അധികൃതരില്‍ നിന്ന് വിവരം ലഭിച്ചു. കഴിഞ്ഞ മാസം യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഓവര്‍ സ്റ്റേ ഫൈനുകളിലും മാറ്റം വരുത്തിയത്. വിവിധ തരം വിസകളിലെ ഓവര്‍ സ്റ്റേ നടപടികള്‍ ഏകീകരിക്കുകയാണ് പുതിയ നടപടിയിലൂടെ ചെയ്‍തത്.

Back to top button
error: