NEWSTRENDING

വാക്‌സിന്‍ വിതരണം വലിയ പ്രക്രീയ: സംസ്ഥാനങ്ങള്‍ ഒരുങ്ങണം

കോവിഡ് 19 ലോകവ്യാപകമായി ആഞ്ഞടിച്ച് സംഹാര താണ്ഡവം തുടരുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. ലോകത്തിന്റെ പലഭാഗത്തും കോവിഡിനെതിരെ വാക്‌സിന്‍ നിര്‍മ്മാണം നടക്കുന്നുമുണ്ട്. പലഭാഗത്ത് നിന്നും വാക്‌സിന്‍ പരീക്ഷണം വിജയമായി എന്ന തരത്തിലുള്ള വാര്‍ത്തകളും വന്നത് വലിയ ആശ്വാസമായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളനുസരിച്ച് കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ജനങ്ങളിലെത്തുമെന്നാണ് അറിയുന്നത്.

കോവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനങ്ങളുടെ കൃത്യമായ മേല്‍നോട്ടം വേണമെന്നും ഒരു വര്‍ഷത്തോളം നീണ്ട് നില്‍ക്കുന്ന പ്രക്രീയയായിരിക്കും ഇതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കോവിഡ് വിതരണത്തിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാനും, ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റിയറിംഗ് കമ്മിറ്റിയും, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സും, ജില്ല കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ല ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കണമെന്ന് കത്തില്‍ പറയുന്നു

Back to top button
error: