ബംഗളൂരു: കര്‍ണാടക രാമനഗരയിലെ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി (44) ജീവനൊടുക്കിയ കേസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയും മറ്റൊരു മഠാധിപതിയും അറസ്റ്റില്‍.
21കാരിയായ വിദ്യാര്‍ഥിനി ബസവലിംഗയുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ സംഭാഷണങ്ങളും ദൃശ്യങ്ങളും റെക്കോഡ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വാമിയുമായി ശത്രുത പുലര്‍ത്തിയിരുന്ന കന്നൂര്‍ മഠാധിപതി മൃത്യഞ്ജയ സ്വാമിയുടെ സഹായത്തോടെയാണ് പെണ്‍കുട്ടി നഗ്ന ദൃശ്യങ്ങളടക്കം പകര്‍ത്തിയത്. പിന്നാലെ ഇരുവരും ബസവലിംഗയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇരുവരും സ്വാമിയില്‍നിന്ന് വന്‍തുക കൈപറ്റി. മഠാധിപതി സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു. സ്വാമി എഴുതിയ ആത്മഹത്യക്കുറിപ്പില്‍ ഹണിട്രാപ്പിനെപ്പറ്റി സൂചനയുണ്ടായിരുന്നു. ഒരു അജ്ഞാത സ്ത്രീ എന്നോട് ഇത് ചെയ്തു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
ദിവസങ്ങള്‍ക്കു മുമ്ബാണ് മഠത്തിലെ മുറിയില്‍ ബസവലിംഗ സ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.