NEWS

മലപ്പുറം കാളികാവില്‍ കന്നുകാലികള്‍ക്ക് നേരെ ക്രൂരത

ലപ്പുറം: കാളികാവില്‍ കന്നുകാലികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ക്രൂരത. തൊഴുത്തില്‍ കെട്ടിയിട്ട കന്നുകാലികളുടെ വാലുകള്‍ അറത്തുമാറ്റുകയായിരുന്നു.കാളയുടെയും പോത്തിന്റെയും വാലുകളാണ് അറുത്തുമാറ്റിയത്.

ചേക്കാട് മാളിയേക്കല്‍ വലിയ പറമ്ബിലെ പെരുക്കാടന്‍ നാസര്‍, കുന്നുമ്മല്‍ ശിഹാബ് എന്നിവരുടെ കന്നുകാലികള്‍ക്ക് നേരെയാണ് ക്രൂരത അരങ്ങേറിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

നാസറിന്റെ കാളയുടെയും, ശിഹാബിന്റെ പോത്തിന്റെയും വാലുകളാണ് മുറിച്ചുമാറ്റിയത്. രാവിലെ തൊഴുത്തില്‍ എത്തിയ നാസറാണ് ആദ്യം കാളയുടെ വാല് മുറിഞ്ഞു കിടക്കുന്നതായി കണ്ടത്. വാല് മുറിച്ച്‌ തൊഴുത്തില്‍ തന്നെ ഉപേക്ഷിച്ച്‌ അക്രമികള്‍ കടന്നു കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശിഹാബിന്റെ പോത്തിന്റെ വാലും മുറിച്ചതായി കണ്ടെത്തിയത്.

Signature-ad

 

പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: