NEWS

മുടിവെട്ടാന്‍ വന്ന ആറാം ക്ലാസുകാരനെ പീഡിപ്പിച്ച കേസില്‍ ബാര്‍ബര്‍ അറസ്റ്റില്‍ 

കാസര്‍കോട്:മുടിവെട്ടാന്‍ വന്ന ആറാം ക്ലാസുകാരനെ പീഡിപ്പിച്ച കേസില്‍ ബാര്‍ബര്‍ അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരത്താണ് സംഭവം.

ഡല്‍ഹി സ്വദേശി അര്‍ബാസ്(21) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

മുടി മുറിക്കാന്‍ വന്ന പന്ത്രണ്ട് വയസുകാരനെ ഷോപ്പിലെ രഹസ്യമുറിയില്‍ തലയില്‍ ഷാമ്ബൂ തേച്ചുപിടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

Signature-ad

 

 

ഇറങ്ങിയോടിയ വിദ്യാര്‍ഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരെത്തി അര്‍ബാസിനെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു.

 

 

വിവരം അറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അര്‍ബാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: