കോട്ടയം:പാലാ – രാമപുരം – കൂത്താട്ടുകുളം റോഡില്‍ അമനകര കോണ്‍വെന്‍റിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് മുകളിലേക്ക് 11 കെവി പോസ്റ്റ് മറിഞ്ഞുവീണു.
42 യാത്രക്കാരുമായി വൈറ്റിലയില്‍നിന്നു റാന്നി മണ്ണടിശാലയിലേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. വൈകുന്നേരം 4.20നായിരുന്നു അപകടം.
ഇലക്‌ട്രിക്ക് ലൈന്‍ താഴുന്നതു കണ്ട് ലൈനില്‍ ഇടിക്കാതിരിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് പോസ്റ്റ് ബസിന് മുകളിലേക്കു വീണതെന്ന് ഡ്രൈവര്‍ എരുമേലി പമ്ബാവാലി സ്വദേശി മേച്ചേരില്‍ എം.ടി. വിനോദ്കുമാര്‍ പറഞ്ഞു. മഴ പെയ്തുകൊണ്ടിരുന്നതിനാല്‍ ബസിന്‍റെ ഷട്ടറുകള്‍ താഴ്ത്തിയിരിക്കുകയായിരുന്നു.പോ സ്റ്റിന്റെ ക്രോസ് സ്ലാബ് തുളച്ച് ബസിന് അകത്ത് കയറിയപ്പോഴാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇലക്‌ട്രിക്ക് പോസ്റ്റാണ് വീണതെന്ന് മനസിലായത്.
അപകടസമയത്ത് ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നെങ്കിലും ലൈനുകള്‍ കൂട്ടിയിടിച്ചപ്പോള്‍ ഡിസ് കണക്ടായി പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.