NEWS

മഹാരാഷ്ട്രയിൽ കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

അമ്രാവതി: മഹാരാഷ്‌ട്രയിലെ അമ്രാവതി നഗരത്തിലെ പ്രഭാത് ചൗക്കില്‍  കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കെട്ടിടം തകര്‍ന്നത്.
ഈ സമയം കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള കടകളിൽ ജോലി ചെയ്‌തിരുന്നവരാണ് മരിച്ചത്.കെട്ടിടം തകര്‍ന്നപ്പോള്‍ അഞ്ച് പേരും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.

 

 

Signature-ad

ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കണമെന്നും ഈ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴ് വര്‍ഷമായി നോട്ടീസ് നല്‍കുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് നഗരസഭ അധികൃതർ അറിയിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: