ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണം. കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. മൂന്നു പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫിദ ഹുഹൈന്‍ യാട്ടു, ഉമര്‍ റാഷിദ് ബയ്ഗ്, ഉമര്‍ റംസാന് ഹജാം എന്നിലര്‍ക്കാണ് വെടിയേറ്റത്. കൊല്ലപ്പെട്ട ഫിദ ഹുഹൈന്‍ യാട്ടു ബി.ജെ.പി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയാണ്.
വെടിവെച്ചവര്‍ക്കായി പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.കുറച്ച് മാസങ്ങളായി പ്രദേശത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.