NEWS

പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കും: ആരോഗ്യ വകുപ്പ്

കോവിഡ് രോഗികളില്‍ അസുഖം ഭേദമായാലും ഭാവി കാലത്ത് മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കോവിഡ് മുക്തരാകുന്നതില്‍ പത്ത് ശതമാനത്തോളം പേര്‍ക്കും ഗുരുതര അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ കോവിഡ് രോഗികള്‍ക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ ചികിത്സിക്കുവാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പോസ്റ്റ് ക്ലിനിക്കുകള്‍ സ്ഥാപിക്കുവാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ്ഗ രേഖ പുറത്തിറക്കി. ഇതിനു പുറമേ കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് വിദഗ്ധരുമായി സംസാരിക്കുവാന്‍ ടെലി മെഡിസിന്‍ സംവിധാനവും ഒരുക്കുന്നുണ്ട്

കോവിഡ് മുക്തരായ പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ നീണ്ടു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍ നടത്തിയത്. ആരോഗ്യവാന്മാരായ ചെറുപ്പക്കാരില്‍ പോലും ദീര്‍ഘകാലത്തേക്ക് ശ്വാസകോശ പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. 10 മുതല്‍ 15 ശതമാനം വരെ ആളുകള്‍ സാരമായ ആരോഗ്യ പ്രശ്‌നങ്ങളായ ബുദ്ധിമുട്ടുമ്പോള്‍ 5 ശതമാനത്തോളം ആളുകള്‍ ഗുരുതരാവസ്ഥയിലേക്ക് പോവുന്ന സ്ഥിതിയാണ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനം കൈക്കൊണ്ടത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. നിശ്ചിത ദിവസങ്ങളില്‍ ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭിക്കുന്നതാണ്. കോവിഡ് മുക്തരായവര്‍ക്ക് മാസത്തിലൊരിക്കല്‍ ക്ലിനിക്കിലെത്തി പരിശോധന നടത്താം.

Back to top button
error: