NEWS

കൂട്ടുകാരുമൊത്ത് നീന്താന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാരുമൊത്ത് നീന്താന്‍ ഇറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു.
പട്ടാമ്ബി വല്ലപ്പുഴ സ്വദേശി കരടിക്കുന്ന് മണികണ്ഠറെയും മയങ്ങനാലുക്കല്‍ സ്വദേശി ശാന്തയുടെയും മകന്‍ രാഹുല്‍ ( 24 ) ആണ് മരിച്ചത്.
എടയൂര്‍ ഒടുങ്ങാട്ടു കുളത്തില്‍ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. വിസ്തൃതിയുള്ള കുളത്തില്‍ ഒരു പ്രാവശ്യം നീന്തി തിരിച്ച്‌ നീന്തി വരുമ്ബോള്‍ താഴ്ന്ന് പോവുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രി മോര്‍ച്ചറിയില്‍.

Back to top button
error: