കാസര്‍ഗോഡ് : പള്ളിക്കരയില്‍ ട്രെയിന്‍ തട്ടി രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ്, രവി സിംഗ് എന്നിവരാണ് മരണപ്പെട്ടത്.
പള്ളിക്കര റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം.ആത്മഹത്യ ആണെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.