ധാക്ക, കുമില്ല ദൗലതനിലെ നാഗല്‍കോട്ട്, ഭോലയിലെ ചാര്‍ഫസണ്‍, ലോഹഗര എന്നിവിടങ്ങളില്‍ കനത്ത മഴയും ശക്തമായ ചുഴലിക്കൊടുങ്കാറ്റുമാണ് ഉണ്ടായത്. സിത്രംഗ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ തീരത്ത് നിന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചു. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളേയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ആറ് മണി വരെ 28,155 ആളുകളെയും 2736 വളര്‍ത്തുമൃഗങ്ങളേയുമാണ് കോക്‌സ് ബസാര്‍ തീരത്ത് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ 576ഓളം ദുരിതാശ്വാസ ക്യാമ്ബുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ടോടെ സിത്രംഗ് ചുഴലിക്കാറ്റ് വടക്ക്-കിഴക്കന്‍ മേഖലയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാള്‍, അസം, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.