കോട്ടയം: വിസിമാര്‍ക്ക് തത്ക്കാലം തുടരാമെന്ന കോടതിവിധി ആശ്വസകരമെന്ന് എം ജി യൂണിവേഴ്‍സിറ്റി വി സി ഡോ. സാബു തോമസ്. പത്ത് ദിവസത്തിനകം വിശദീകരണം നൽകും. നിയമോപദേശം തേടിയതിന് ശേഷമായിരിക്കും വിശദീകരണം നൽകുകയെന്നും സാബു തോമസ് പറഞ്ഞു.
നിയമപ്രകാരം മാത്രമേ വിസിമാർക്കെതിരെ നടപടിപാടുള്ളു എന്നാണ് ഹൈക്കോടതി ഉത്തരവ്. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി. നിയമപ്രകാരം മാത്രമേ വിസിമാർക്കെതിരെ നടപടിപാടുള്ളു എന്നും കോടതിവ്യക്തമാക്കി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.