തിരുവനന്തപുരം: തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്ക് സുരക്ഷ നല്‍കണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍. ഒന്‍പത് സര്‍വകലാശാലകളില്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഗവര്‍ണര്‍ കത്തുനല്‍കി. പ്രശ്നസാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിര്‍ദേശം. വിധിപ്പകര്‍പ്പ് കിട്ടിയശേഷമാണ് ഗവര്‍ണറുടെ പ്രതികരണം.
വിസിമാർക്ക് തൽക്കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി ഒൻപത് സർവകലാശാലാ വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.