KeralaNEWS

വിസിമാര്‍ തല്‍ക്കാലം രാജിവെക്കേണ്ട,ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ തുടരാം: ഹൈക്കോടതി

കൊച്ചി:  വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ  ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി  നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ  വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

കോടതിയിലെ വാദങ്ങള്‍:  രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ചാൻസലുടെ കത്ത് കിട്ടിയെന്ന് ഹർജിക്കാർ കോടതിയില്‍വ്യക്തമാക്കി.സുപ്രീം കോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ല എന്നും ഹർജിക്കാർ വാദിച്ചു.തങ്ങളെ കേൾക്കാൻ ചാൻസലർ സമയം തന്നില്ല.വൈസ് ചാൻസലറെ നീക്കുന്നതിന്  ചട്ടങ്ങളിൽ കൃത്യമായ വ്യവസ്ഥ ഉണ്ട്..ആ വ്യവസ്ഥകളുടെ പരിധിയിൽ വരുന്നതല്ല ചാൻസലറുടെ നടപടി.സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോ   ഉണ്ടെങ്കിൽ മാത്രമേ നീക്കാന്‍ സാധിക്കൂ .അല്ലെങ്കിൽ നോട്ടീസ് നൽകാൻ തയ്യാറാകണം. ഹർജി ഫയല്‍ ചെയ്ത ശേഷം  ചാൻസലർ  കാരണം കാണിക്കല്‍ നോട്ടീസ് നൽകി  അതു പുതിയ നീക്കം ആണ്.ചാൻസലറുടെ ഷോ കോസ് നോട്ടീസ് ആരുടെയോ ഉപദേശപ്രകാരമാണ്.

Signature-ad

സുപ്രീം കോടതി വിധി ഈ കോടതിക്കും ബാധകം ആണ് എന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.പക്ഷെ ആ  കേസ് ഇവിടെ ബാധകം ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട് ആണെങ്കിൽ പോലും ചാൻസലർ ക്കു അധികാരം ഇല്ല എന്ന് ഹർജിക്കാർ വാദിച്ചു.കോടതിക്ക് മാത്രമേ നീക്കം ചെയ്യാൻ  പറ്റൂ.പദവിയിലുള്ളവര്‍ക്ക് യോഗ്യത ഇല്ല എങ്കില്‍ ചാൻസലർക്കു താൻ നടത്തിയ നിയമനം  തെറ്റ് ആണ് എന്ന് പറയാൻ ആവില്ലേ എന്ന് കോടതി ചോദിച്ചു.പ്രഥമ ദൃഷ്ട്യാ ഒരാൾക്ക് യോഗ്യത ഇല്ല എങ്കിൽ ചാൻസലർക്കു ഇടപെടാൻ ആവില്ല എന്ന് പറയാൻ പറ്റുമോ ?.അതിനാണ് മറുപടി നൽകേണ്ടത്.യോഗ്യതയില്ലാത്തവരാണ് പദവികളിൽ ഇരിക്കുന്നതെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതല്ലെ എന്ന് കോടതി ചോദിച്ചു.കോടതിക്ക് രാഷ്ട്രീയം നോക്കേണ്ടത് ഇല്ല..യോഗ്യത ഇല്ലാത്ത ആളുകൾ  ഇത്തരം പൊസിഷനിൽ വരുന്നത് തെറ്റാണ്.

ചാൻസലറുടെ ഇപ്പോഴത്തെ നടപടി സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിലാണ്.യോഗ്യത ഇല്ലാത്തവർ തൽസ്ഥാനത്തു തുടരുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും നിങ്ങൾ മികച്ചത് ആയിരിക്കും. പക്ഷെ നിങ്ങൾ മാത്രം ആയിരിക്കില്ല അതാണ് സുപ്രീംകോടതി പറഞ്ഞത്. അത് കൊണ്ടാണ് പാനൽ വേണം എന്ന് സുപ്രീംകോടതി പറയുന്നത്.ചാൻസലർ  മനുഷ്യൻ അല്ലെ ,അദ്ദേഹത്തിന് തെറ്റ് പറ്റിയാൽ തിരുത്താൻ ഉള്ള അധികാരം വേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.

നിങ്ങൾ എടുത്ത നടപടിയിൽ അല്ല , എടുത്ത രീതി ആണ് ചോദ്യം ചെയ്യപ്പെട്ടത്‌ എന്ന് കോടതി ഗവര്‍ണറുടെ അഭിഭാഷകനോട് വ്യക്തമാക്കി.ഗവര്‍ണര്‍ ഒരു അപേക്ഷ അല്ലെങ്കിൽ ഒരു ആവശ്യംമാത്രം ആണ് നടത്തിയത്  എന്ന് ഗവർണുടെ അഭിഭാഷകൻ വാദിച്ചു.അതിനെ ഒരു അപ്പീൽ ആയി കാണാൻ ആവില്ല എന്ന് കോടതി പരാമര്‍ശിച്ചു.എന്തിനാണ് ധൃതി പിടിച്ചതെന്നും ഗവർണറോട് കോടതി ചോദിച്ചു…വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയത്.വിശദീകരണം നൽകാനും വി സി മാരുടെ ഭാഗം ബോധിപ്പിക്കാനും 10  ദിവസത്തെ സവാകാശം നോട്ടീസിൽ നൽകിയിട്ടുണ്ട്.അത് പരിഗണിച്ചതിന് ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ.എന്ന് ഗവർണറുടെ അഭിഭാഷകന്‍ അറിയിച്ചു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു

Back to top button
error: