LocalNEWS

വയനാട് വീണ്ടും കടുവ ആക്രമണം; കൃഷ്ണഗിരിയില്‍ രണ്ട് ആടിനെ കൊന്നു

കല്‍പ്പറ്റ: വയനാട് കൃഷ്ണഗിരിയില്‍ വീണ്ടും കടുവ ആക്രമണം. രണ്ടു ആടുകളെ കൊന്നു. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ ആടുകളെയാണ് കടുവ കൊന്നത്. ഒന്നര മാസത്തിനിടെ ഈ മേഖലയില്‍ 12 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്.

കഴിഞ്ഞദിവസം ചീരാലില്‍ പശുവിനെ കൊന്നിരുന്നു. ചീരാല്‍ കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവിനെയാണ് കൊന്നത്. കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍, പത്ത് സംഘമായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Signature-ad

 

Back to top button
error: