Month: March 2026
-
Breaking News
എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടന്ന് ഇന്ത്യയിലേയ്ക്ക്; രണ്ട് ടാങ്കറുകളിലുമായി ഉള്ളത് 90,000 ടണ്ണിലധികം പാചകവാതകം
ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ ബിഡബ്ല്യു എൽമ് എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഹോർമുസ് കടന്ന് ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിങ് ഏജൻസികളുടെ ട്രാക്കിങ് ഡാറ്റ പറയുന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകൾകൂടി ശനിയാഴ്ച ഹോർമുസ് കടന്നത്. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി (പാചകവാതകം) ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എൽപിജി ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. റാസൽഖൈമയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന അഞ്ച് ഇന്ത്യൻ കപ്പലുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ഹോർമുസ് കടന്ന എൽപിജി ടാങ്കറുകളെന്നാണ് വിവരം.ബിഡബ്ല്യു ടൈർ ബിപിസിഎല്ലിനും ബിഡബ്ല്യു എൽമ് എച്ച്പിസിഎല്ലിനും ചാർട്ടേർഡ് ചെയ്ത കപ്പലുകളാണ്. ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്കാകും ഈ കപ്പലുകൾ…
Read More » -
Breaking News
ഇറാനെ തകർക്കാനെത്തുന്ന യുഎസ് സൈന്യത്തിന് ഈ മണ്ണിൽത്നനെ നരകം സമ്മാനിക്കും ഇറാന്റെ പോരാളികൾ!! അമേരിക്ക കടലിടുക്ക് തുറക്കാൻ ശ്രമിച്ചേക്കാം, യുഎസിന്റെ ആത്മഹത്യാപരമായ നീക്കങ്ങളെ പ്രതിരോധിക്കാനും കടലിടുക്ക് അടച്ചുതന്നെ വെക്കാനും ഞങ്ങൾ പൂർണ്ണ സജ്ജം- ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്കയെ വീഴ്ത്താൻ വാരിക്കുഴിയൊരുക്കി ഇറാൻ. അമേരിക്കയ്ക്കെതിരെ പത്തുലക്ഷത്തിലധികം കരസേനാംഗങ്ങളെ ഇറാൻ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് ആണ് സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഇറാന്റെ തെക്കൻ അതിർത്തിയിലൂടെ അമേരിക്ക കരയാക്രമണം നടത്തിയേക്കുമെന്ന സാധ്യത മുന്നിൽക്കണ്ടാണ് ഇറാന്റെ പുതിയ നീക്കം. ഇങ്ങോട്ട് ആക്രമണമുണ്ടായാൽ അമേരിക്കൻ സൈന്യത്തിന് ഇറാന്റെ മണ്ണിൽ നരകം സമ്മാനിക്കുമെന്ന ആവേശത്തിലാണ് രാജ്യത്തെ പോരാളികളെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. യുദ്ധം തുടങ്ങിയതോടെ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ സൈന്യത്തിൽ ചേരാനുള്ള താല്പര്യം വലിയ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ, ബസിജ്, കരസേന എന്നിവയിലേക്ക് യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിക്കാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് യുവ സന്നദ്ധപ്രവർത്തകരുടെ അപേക്ഷാ പ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതോടെ ജനകീയ പിന്തുണയോടെ അമേരിക്കയെ നേരിടാനാണ് ഇറാന്റെ തീരുമാനം. അതേസമയം തന്ത്രപ്രധാനമായ ഹോർമുസ്…
Read More » -
Breaking News
യുദ്ധവും സമാധാനവും ഒരു കലത്തിൽ വേവിക്കാൻ അമേരിക്ക!! ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്, ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷി, രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു…മറുസൈഡിൽ സമാധാന ചർച്ചകൾ
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുഎസിന്റെ നിമിറ്റ്സ് ക്ലാസിൽ പെട്ട യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലിലൊന്നായ വിമാനവാഹിനി കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായിയാണ് റിപ്പോർട്ട്. ഏകദേശം 80 യുദ്ധവിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഭാഗമാകും. ഇതിനു പുറമെ, മിസൈൽ നശീകരണ കപ്പലുകളായ യുഎസ്എസ് ഡൊണാൾഡ് കുക്ക്, യുഎസ്എസ് മേസൺ എന്നിവയും പശ്ചിമേഷ്യ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ട്. യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് ഭീമന്റെ പ്രത്യേകതകൾ ഇതൊക്കെ 1,092 അടി നീളവും 100,000 ടണ്ണിലധികം ഭാരം വഹിക്കാനുള്ള ശേഷിയുള്ള ഈ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കപ്പൽ 30 നോട്ട്സിലധികം വേഗത കൈവരിക്കും. 4.5 എക്കർ വിസ്തൃതിയുള്ള ഫ്ലൈറ്റ് ഡെക്കാണ്…
Read More » -
Breaking News
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ദക്ഷിണ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കും-സിഐഐ
കൊച്ചി: ഇന്ത്യ അഞ്ച് മുതൽ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പ് നടത്തുമ്പോൾ ദക്ഷിണേന്ത്യ അതിന് നേതൃത്വം നൽകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). കൊച്ചിയിൽ നടന്ന സി.ഐ.ഐ. ദക്ഷിണ മേഖലാ വാർഷിക സമ്മേളനത്തിലാണ് പ്രമുഖ വ്യവസായ പ്രമുഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ദക്ഷിണ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് സി.ഐ.ഐ. ദക്ഷിണ മേഖലാ പുതിയ ചെയർമാൻ പി. രവിചന്ദ്രൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കയറ്റുമതിയെയും വിലക്കയറ്റത്തെയും ബാധിച്ചേക്കാമെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇതിനെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സി.ഐ.ഐ. സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആകെ ചരക്ക് കയറ്റുമതിയുടെ 38 മുതൽ 40 ശതമാനം വരെ ദക്ഷിണേന്ത്യയിൽ നിന്നാണെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഏകദേശം 124 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയിൽ നിന്ന് നടക്കുന്നത്. ആറ് ദക്ഷിണ സംസ്ഥാനങ്ങൾ ഒരേ…
Read More » -
Breaking News
ഗൾഫ് രാഷ്ട്രങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തമാക്കി ഇറാൻ; കനത്ത ഡ്രോൺ, മിസൈൽ പ്രയോഗം
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കനത്ത വ്യോമാക്രമണം നടത്തി ഇറാൻ. കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ അഞ്ച് ജിസിസി രാജ്യങ്ങളിലേയ്ക്കാണ് ഇറാനിൽ നിന്നും ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായത്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം ആറ് പേർക്ക് പരിക്കേറ്റു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെഡാർ സംവിധാനം തകർത്തു. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഡ്രോൺ ആക്രമണമുണ്ടായി. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യകാർക്കും ഒരു പാകിസ്താൻകാരനും പരിക്കേറ്റത്. സാമ്പത്തികമേഖലയിൽ മൂന്നിടത്തായി വൻ തീപ്പിടിത്തം ഉണ്ടായി. രാജ്യത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക…
Read More » -
Breaking News
സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും
കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസുകളുടെ ശുചിത്വം ഉറപ്പാക്കാനും പൊതുസൗകര്യങ്ങള്‍ സംരക്ഷിക്കാനും ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കുലറുകളില്‍ ഓഫിസ് ഭിത്തികളില്‍ പോസ്റ്ററുകള്‍ പതിക്കുന്നതും ഓഫിസ് പരിസരത്ത് കൊടിമരങ്ങളും ബാനറുകളും സ്ഥാപിക്കുന്നതും മുമ്പേ നിരോധിച്ചിരുന്നു. എന്നാല്‍ ഇത്തരം ലംഘനം തുടരുകയാണ്. ഇത് ശ്രദ്ധയില്‍പ്പെടുത്തി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതായാണ് അറിയിച്ചു. പുതിയ സര്‍ക്കുലറില്‍ പുര്‍വ്വ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വകുപ്പുമേധാവികള്‍ ശ്രദ്ധിക്കണമെന്നും, വീഴ്ച വരുത്തിയാലാണ് കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. കൂടാതെ, സ്ഥാപനാധിഷ്ഠിത ശുചിത്വ മാനദണ്ഡങ്ങള്‍ തയാറാക്കി നടപ്പിലാക്കുന്നതില്‍ സ്ഥാപന മേധാവികള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
Read More » -
Breaking News
യുക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്‌കി യുഎഇയിൽ; യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കി യുഎഇയിലെത്തി. യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ചാവിഷയമായി. ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്. അതിനുശേഷം അദ്ദേഹം ഖത്തറിലേയ്ക്ക് പോയി. ഇറാനെതിരെയുള്ള പ്രതിരോധ നടപടികൾക്കായി യുഎഇയടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് ഡ്രോണുകൾ കൈമാറാൻ യുക്രൈൻ തയ്യാറാണെന്നും പകരം പണവും സാങ്കേതികവിദ്യയും നല്കണമെന്നുമുള്ള നിർദ്ദേശം മുമ്പ് സെലെൻസ്‌കി മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇത്തവണത്തെ സന്ദർശനത്തിൽ ആയുധസംവിധാനകൈമാറ്റം സംബന്ധിച്ച് തീരുമാനമായോ എന്നതിൽ വ്യക്തതയില്ല. നിലവിൽ റഷ്യ ഇറാന് ഡ്രോണുകൾ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Read More » -
Breaking News
ഹിസ്ബുള്ള ആയുധക്കടത്ത് നടത്തുന്ന പാലങ്ങളും റോഡുകളും ഒന്നൊന്നായി തകര്‍ത്തു; ഒറ്റപ്പെട്ട് തെക്കന്‍ ലെബനന്‍; ഡസന്‍ കണക്കിനു നഗരങ്ങള്‍ ശൂന്യം; പൊതു സേവന സംവിധാനങ്ങളും തകര്‍ന്നു; വമ്പന്‍ ഒഴിപ്പിക്കലിന് ഉത്തരവിട്ട് ഇസ്രയേല്‍; യുദ്ധക്കുറ്റമെന്ന് വിമര്‍ശനം
ബെയ്‌റൂട്ട്: ഒരു മാസമായി ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളും കരയുദ്ധവും ദക്ഷിണ ലെബനനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഒറ്റപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. ഡസന്‍ കണക്കിന് നഗരങ്ങള്‍ ശൂന്യമായെന്നും അവശേഷിക്കുന്ന താമസക്കാരുടെ പ്രധാന പൊതു സേവന സംവിധാനങ്ങളെ തകര്‍ത്തെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കെതിരെ ഒരു ‘ബഫര്‍ സോണ്‍’ സൃഷ്ടിക്കുന്നതിനായി ലിതാനി നദി വരെയുള്ള ദക്ഷിണ ലെബനന്‍ പിടിച്ചെടുക്കുമെന്ന് ഈ ആഴ്ച ഇസ്രായേല്‍ അറിയിച്ചിരുന്നു. ഇറാനുമായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് 2-ന് ഇസ്രായേലിന് നേരെ ഹിസ്ബുള്ള വെടിയുതിര്‍ത്തതോടെയാണ് ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടങ്ങിയത്. ദക്ഷിണ ലെബനനില്‍ ദീര്‍ഘകാലം ഇസ്രായേല്‍ അധിനിവേശമുണ്ടാകുമെന്ന ഭീതിയും വര്‍ധിച്ചിട്ടുണ്ട്. 2000-മാണ്ട് വരെ രണ്ട് പതിറ്റാണ്ടിലധികം കാലം ഈ പ്രദേശം ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ലെബനന്റെ പത്തിലൊന്ന് ഭാഗത്തോളം വരുന്ന ദക്ഷിണ മേഖലയിലെ മുഴുവന്‍ ജനങ്ങളോടും വടക്കോട്ട് മാറാന്‍ ഇസ്രായേല്‍ സൈന്യം നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ലെബനനില്‍ ഇസ്രായേല്‍ നല്‍കിയ…
Read More » -
Breaking News
എഫ്.സി.ആർ.എ നിയമ ഭേദഗതി: കേന്ദ്ര സർക്കാരിനതിരെ രൂക്ഷ വിമർശനമുയർത്തി വിഡി സതീശൻ; “ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നഗ്നമായ കടന്നുകയറ്റം; വീടുകൾ തകർത്ത ബുൾഡോസർ നടപടികൾക്ക് തുല്യം”
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ന്യൂനപക്ഷങ്ങളും ജീവകാരുണ്യ സംഘടനകളും അനാവശ്യമായി അടിമപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ ഈ നിയമഭേദഗതിയെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിവരുന്ന സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “വർഗീയവാദികളുടെ കൂടെയാണോ, ന്യൂനപക്ഷ വിരോധമാണ് കേന്ദ്രസർക്കാരിന്റെ മുഖമുദ്ര?” എന്നും സതീശൻ ചോദിച്ചു. സതീശൻ ചൂണ്ടിക്കാട്ടിയത് പ്രകാരം, ജീവകാരുണ്യ സംഘടനകളുടെ ലൈസൻസ് പുതുക്കാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്താൽ, അവയുടെ ആസ്തികൾ മുഴുവൻ കേന്ദ്രസർക്കാർ പിടിച്ചെടുക്കാൻ ഈ ഭേദഗതിക്ക് അധികാരം നൽകുന്നു. “ഇത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നഗ്നമായ കടന്നുകയറ്റം; വീടുകൾ തകർത്ത ബുൾഡോസർ നടപടികളെ പോലെ,” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. കോൺഗ്രസ് പാർട്ടി ഈ നിയമത്തെ ഗൗരവമായി ചോദ്യം ചെയ്തിട്ടുണ്ട്. നിയമം പാസായാൽ ന്യൂനപക്ഷങ്ങളെ നേരിടുന്ന ആക്രമണങ്ങൾക്ക് അവസരം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ കേന്ദ്ര സർക്കാർ ഈ ഭേദഗതിയിൽ നിന്നു പിന്മാറണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. സതീശൻ കൂട്ടിച്ചേർത്തത്, മാധ്യമങ്ങൾ അല്ല,…
Read More »
