Month: March 2026

  • Breaking News

    വിദ്യാർഥി നേതാക്കളിൽ ചിലർ ലഹരിക്ക് അടിമകൾ, വിദ്യാർഥി നേതാക്കളെ വെല്ലുവിളിക്കുന്നു, ലഹരി പരിശോധന നടത്താൻ!! ഈ തെമ്മാടികളല്ല നമ്മുടെ നാടിൻ്റെ കരുത്ത്, വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി

    തിരുവനന്തപുരം: വിദ്യാർഥി സംഘടനാ നേതാക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളെന്ന് ആയിരുന്നു കേരള സർവകലാശാല വി സിയുടെ പരാമർശം. താൻ വിദ്യാർത്ഥി നേതാക്കളെ ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നു. ഇവരെ പരിശോധിച്ചാലറിയാം എത്ര പേർ ലഹരിക്ക് അടിമകളാണെന്ന്- ഡോ. മോഹനൻ കുന്നുമ്മൽ ആരോപിച്ചു. തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച വികസിത് ഭാരത് യൂത്തിൻ്റെ സംസ്ഥാന പാർലമെൻ്റിനിടെയാണ് വൈസ് ചാൻസലറുടെ വിവാദ പ്രസ്താവന. വെറുതെ അലമ്പ് ഉണ്ടാക്കുന്ന ആളുകൾ, ബസ്സിന് കല്ലെറിയുന്നവർ, റോഡിൽ ടയർ കത്തിക്കുന്ന ആളുകൾ, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളും ആണ് സംഘടനകളിൽ ഉള്ളത്. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ തന്നെ തടഞ്ഞതിനെ കുറിച്ചും വിസി പറഞ്ഞു. ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിൻ്റെ കരുത്ത് എന്നും തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ പറഞ്ഞു.

    Read More »
  • Breaking News

    കേന്ദ്രത്തിൽ മോദി പ്രതിഷേധങ്ങളെ എങ്ങനെയാണോ കാണുന്നത് അതുപോലെ കേരളത്തിൽ ഇടതുപക്ഷവും!! അവർ തീവ്ര വലതുപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്, നടന്നത് ഭരണകൂട വേട്ട- അതുൽ എംസി…ജയിൽ മോചിതരായ കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം

    കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലുമണിയോടെയാണ് പ്രവർത്തകർ ജയിൽമോചിതരായി പുറത്തിറങ്ങിയത്. ഇവർക്കെതിരെ വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നൽകിയിരുന്നു. ഇതോടെയാണ് കോടതി കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എം സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി അച്ച്, അഹമ്മദ് യാസീൻ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളോടെ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്. അതേസമയം കരിങ്കൊടി ഉപയോഗിച്ചുളള പ്രതിഷേധത്തെ, മന്ത്രിയെ മാരക ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാക്കി തങ്ങളെ ജയിലിലടയ്ക്കുകയായിരുന്നുവെന്നും…

    Read More »
  • Breaking News

    പബ്ലിക്ക് പ്രോസിക്ക്യൂട്ടറായി വടിവേലു, പോർമുഴക്കത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച് സംവിധായകന്‍ ഏ. ബി. ബിനിൽ

    പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു. .. പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാൻ്റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും കോടതി പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്.. കോർട്ട്റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സത്യസന്ധനും . ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്രത്തെയാണ് വടിവേലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ അധികാരത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിന്നും നീതി നിലനിർത്താൻ ശ്രമിക്കുന്ന ഒരു അഭിഭാഷി കൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായി വരുന്നു ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. വാഴൂർ ജോസ്.

    Read More »
  • Breaking News

    ഇനി മുതൽ വിജയ്‌യുടെ പേരിലെ ‘വി’ വേണ്ട, പകരം അമ്മയുടെ പേരിലെ ‘എസ്’… മകൻ ജേസൺ സഞ്ജയ് വി പിതാവിന്റെ പേരിലെ സർനെയിം മാറ്റി? തൃഷ- വിജയ് വിവാദം വീണ്ടും ചർച്ചയാകുന്നു

    തൃഷ- വിജയ്‌യുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് ഓരോ ദിവസവും ഉയർന്നുവരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിന്റെ സ്ഥാനത്തുനിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. സുന്ദീപ് കിഷനെ നായകനാക്കി സിഗ്മ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് ജേസൺ സഞ്ജയ് ഇപ്പോൾ. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പേരിൽ വരുത്തിയിരിക്കുന്ന മാറ്റം ചർച്ചയാകുന്നത്. ജേസൺ സഞ്ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ് എസ് എന്നായിരിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതായത് അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം മാറ്റി അമ്മ സംഗീതയെ സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരം പേരിനൊപ്പം ചേർക്കുകയാണ് ജേസൺ ചെയ്തതെന്നാണ് വിലയിരുത്തൽ. അതുപോലെ അദ്ദേഹം തന്റെ ഒപ്പിലും ഔദ്യോഗിക രേഖകളിലും ‘ജേസൺ സഞ്ജയ് എസ്’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് പറയുന്നവരുമുണ്ട്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയ്‌യുടെ മുഴുവൻ…

    Read More »
  • Breaking News

    ഇറാഖിൽ യുഎസ് വ്യോമസേനയുടെ KC-135 വിമാനം തകർന്നു വീണു, ആറംഗ സംഘത്തിലെ നാലുപേർക്ക് ദാരുണാന്ത്യം വിമാനം ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ വെടിവെച്ചിട്ടതെന്ന് ഇറാൻ, നിഷേധിച്ച് യുഎസ്

    ടെഹ്റാൻ: ഇറാഖിൻ്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ വിമാനാപകടത്തിൽ യുഎസ് വ്യോമസേനയുടെ കെസി-135 വിമാനത്തിലെ ആറംഗ സംഘത്തിൽനാലുപേർ മരിച്ചതായി സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ശേഷിക്കുന്ന രണ്ട് സൈനികരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. വിമാനം തകർന്നതിൻ്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമേരിക്കൻ സൈന്യം അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ശത്രുതാപരമായ ആക്രമണമല്ല അപകടത്തിന് കാരണമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നതിനായി 24 മണിക്കൂർ രഹസ്യമായി വെക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു സൈനിക വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നതിനായി ഉപയോഗിക്കുന്ന KC-135 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ ഇറാൻ്റെ സർക്കാർ മാധ്യമങ്ങൾ ഈ വിമാനത്തെ ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സായുധ കൂട്ടായ്മയായ ‘ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ മിസൈൽ ഉപയോഗിച്ച് വെടിവെച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണം അമേരിക്ക…

    Read More »
  • Breaking News

    ‘കൊൺകുർ‘ പരീക്ഷ; ഇറാനിലെ ആൺകുട്ടികളുടെ പേടിസ്വപ്നം; ജയിച്ചാൽ തുടർന്ന് പഠിക്കാം, തോറ്റാലോ? സൈന്യത്തിലേയ്ക്ക്

    ടെഹ്‌റാൻ: രാജ്യം കടന്നുപോകുന്ന യുദ്ധാന്തരീക്ഷം ഉയർത്തുന്ന പേടിയ്ക്കൊപ്പം മറ്റൊരു ആധി കൂടി ഇറാനിലെ കൗമാരക്കാരായ ആൺകുട്ടികളെ ബാധിച്ചിരിക്കുന്നു. അതിന് കാരണം ഒരു എൻട്രൻസ് പരീക്ഷയാണ്. രാജ്യത്തെ ദേശീയ സർവകലാശാലാ പ്രവേശന പരീക്ഷയായ കൊൺകുർ ആൺകുട്ടികളെ സംബന്ധിച്ച് അതി നിർണ്ണായകമാണ്. കൊൺകുർ പരീക്ഷയേയും അതിലെ വിജയത്തെയും കുറിച്ച് ആൺകുട്ടികൾ ഭയചകിതരാകാനുന്നതിന് പിന്നിൽ വ്യക്തമായ കാരണവുമുണ്ട്. ഇറാനിയൻ നിയമം അനുസരിച്ച്, പതിനെട്ടുവയസ്സ് പൂർത്തിയാകുന്നതോടെ ആൺകുട്ടികൾ നിർബന്ധമായും 18-24 മാസം നിർബന്ധിത സൈനിക സേവനം നടത്തിയിരിക്കണം. ആകെ ഇളവ് ലഭിക്കുക, ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നവർക്ക് മാത്രമാണ്. സർവകലാശാലയിൽ പഠിക്കാൻ ചേരുന്നവർക്ക്, ബിരുദപഠനം പൂർത്തിയാകുന്നിടംവരെ സൈനികസേവനം നീട്ടിവെക്കാനാകും. സർവകലാശാലകളിൽ പ്രവേശനം നേടണമെങ്കിലോ, ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊൺകുർ പരീക്ഷ പാസ് ആകുകയും വേണം. നാലരമണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. ശാസ്ത്രം മാത്രമല്ല, പേർഷ്യൻ സാഹിത്യം, അറബി ഭാഷ, മതപഠനം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് സിലബസ്. പരീക്ഷ തോറ്റാൽ സ്വപ്‌നംകണ്ട തൊഴിൽമേഖല നഷ്ടമാകുമെന്ന് മാത്രമല്ല,…

    Read More »
  • Breaking News

    ഒരേസമയം നാട്ടിലും വിദേശത്തുമായി രണ്ട് യുവാക്കന്മാരുമായി ബന്ധം, ഒരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞു, നാട്ടിലുള്ള കാമുകനുമായി കറങ്ങുന്നതിനിടെ വിദേശിയുടെ കോൾ… ആരാണെന്നു ചോദിച്ചതിനു പിന്നാലെ തട്ടിക്കൊണ്ടുപോകൽ നാടകം, യുവതിക്കെതിരെ കേസെടുത്ത് പോലീസ്

    കൊച്ചി: കാമുകന്മാരിൽ നിന്നു രക്ഷപ്പെടാൻ തട്ടിക്കൊണ്ടു പോകൽ നാടകമിറക്കിയ യുവതിയെ പൊളിച്ചടുക്കി പോലീസ്. വിദേശത്തും നാട്ടിലുമായി രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പോലീസ് സിസിടിവി പരിശോധനയിലൂടെ തകർത്ത്. സംഭവത്തിൽ കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെ എളമക്കര പോലീസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു വെളുത്ത കാറിലെത്തിയ സംഘം തന്നെ വാഹനത്തിലേക്ക് ബലമായി കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ സുഹൃത്താണ് കൺട്രോൾ റൂമിൽ വിളിച്ച് ഇതേ കുറിച്ച് പോലീസിനെ അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോൾ കാറിൽ വെച്ച് തനിക്ക് നേരെ ഉപദ്രവമുണ്ടായെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു എന്നും യുവതി പോലീസിന് മൊഴി നൽകുകയും ചെയ്തു. വൈകീട്ട് ആറരയോടെ മീൻചിറ ഭാഗത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് അജ്ഞാത സംഘം കാറിലേക്ക് തന്നെ വലിച്ചുകയറ്റിയത് എന്നാണ് യുവതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ സിസിടിവികൾ…

    Read More »
  • Breaking News

    ഇന്ധന പ്രതിസന്ധി രൂക്ഷം: ഇന്ത്യയോട് സഹായം തേടി അയൽ​രാജ്യങ്ങൾ; 5000 ടൺ ഡീസൽ നല്കാമോയെന്ന് ബം​ഗ്ലാദേശ്

    ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ വിതരണം ഭാ​ഗികമായി തടസ്സപ്പെട്ടതിനാൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ബം​ഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥനകൾ വന്നത്. ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അയൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബംഗ്ലാദേശ് ഇന്ത്യയിൽ നിന്ന് ഡീസൽ വിതരണം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര ലഭ്യതയും ഉൽപാദന നിലവാരവും വിലയിരുത്തിയ ശേഷം ഇന്ത്യ തീരുമാനമെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ധന കയറ്റുമതിക്കായി ചില അയൽ രാജ്യങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ആഭ്യന്തര ലഭ്യതയും ഉൽപാദനവും പരിഗണിക്കുമെന്ന് വ്യാഴാഴ്ച നടന്ന മാധ്യമസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അസമിലെ റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസലാണ് ബം​ഗ്ലാദേശ് ആവശ്യപ്പെട്ടത്. 2017 മുതൽ ഈ റിഫൈനറിയിൽ നിന്ന് ഇന്ത്യ ബം​ഗ്ലാദേശിന് ഇന്ധനം നല്കിവരുന്നുണ്ട്. ഊർജ്ജ ആവശ്യത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്…

    Read More »
  • Breaking News

    മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന ആവശ്യവുമായ് ഇന്ത്യ സഖ്യം ; ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ്

    ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നൽകിയത്. 130 പേർ ലോക്സഭയിൽ നിന്നും 63 പേർ രാജ്യസഭയിൽ നിന്നും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസ് സഭയിലെത്തുന്നത് ഇത് ആദ്യമായിട്ടാണ്. ഏഴ് ആരോപണങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യ സഖ്യം ഉന്നയിച്ചിരിക്കുന്നത്. പക്ഷാപാതപരവും വിവേചനപരവുമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂർവം തടസ്സപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്.

    Read More »
  • Breaking News

    റഷ്യയ്‌ക്കെതിരായ എണ്ണ ഉപരോധം മയപ്പെടുത്തി അമേരിക്ക ; നടപടി യുദ്ധ പശ്ചാത്തലത്തിൽ എണ്ണവില കുതിച്ചുയുരുന്നതിനെ തുടർന്ന്

    വാഷിം​ഗ്ടൺ: ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം തടയുന്നതിനായി റഷ്യൻ എണ്ണയും പെട്രോളിയവും വാങ്ങുന്ന മറ്റ് രാജ്യങ്ങൾക്കെതിരായ ഉപരോധങ്ങളിൽ യുഎസ് ഇളവ് വരുത്തി. ആഗോള ഊർജ്ജ വിപണികളിൽ സ്ഥിരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക ഇളവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. താൽക്കാലിക ഇളവ് ഏപ്രിൽ 11 വരെ നീണ്ടുനിൽക്കുമെന്നും ‘പെർമിറ്റ് രാജ്യങ്ങൾക്ക്‘ മാത്രമേ ഇത് ബാധകമാകൂ എന്നും ബെസെന്റ് പറഞ്ഞു.തങ്ങളുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരത്തിൽ നിന്ന് 172 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടുമെന്ന് വാഷിംഗ്ടൺ ബുധനാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലും ആഗോള ഊർജ്ജ വിപണികളെ പിടിച്ചുകുലുക്കി . വ്യാഴാഴ്ച എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയർന്നു ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും സാധാരണയായി ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇതുവഴിയുള്ള കപ്പൽ ​ഗതാ​ഗതം നിലവിലെ സാഹര്യങ്ങളുടെ പശ്ചാത്തലത്തിൽ…

    Read More »
Back to top button
error: