Month: March 2026

  • എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്. ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. പരുക്കേറ്റ ജയരാജനെ ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Breaking News

    ഇറാൻ ഡേർട്ടി ബോംബ് പ്ര‌യോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ

    വാഷിം​ഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്ര‌യോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആണവ മേഖലയുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്. ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും വീണതുപോലുള്ളവ) കുറഞ്ഞ സമയത്തിൽ അതീവ വിനാശകരമായ സ്ഫോടനവും വികിരണങ്ങളുമുണ്ടാക്കുന്നു. എന്നാൽ ഡേർട്ടി ബോംബിൽ ഇത്തരം സ്ഫോടനമില്ല. സാധാരണ ഒരു ബോംബ് തന്നെയാണ് ഇത്. അതിനാൽ തന്നെ സ്ഫോടനത്തിൽ ഉയർന്ന അളവിൽ ആളുകൾ കൊല്ലപ്പെടുകയുമില്ല.പിന്നെന്താണ് ഡേർട്ടി ബോംബ് ഇത്ര കുപ്രസിദ്ധമാക്കുന്നത്. ഉത്തരം ആണവമാലിന്യത്തിന്റെ വിതരണം എന്നതാണ്. ഡേർട്ടി ബോംബ് ഒരു നഗരത്തിൽ വീണാൽ ആ നഗരത്തിലെ പല മേഖലകളിലേക്ക് ആണവമാലിന്യം കടന്നു ചെല്ലും. പെട്ടെന്ന്…

    Read More »
  • Breaking News

    തുടർച്ചയായ ഇറാൻ ആക്രമണങ്ങൾ, ക്ഷമ നശിച്ചു; യുദ്ധത്തിനൊരുങ്ങി സൗദിയും യുഎഇയും

    ദുബായ്: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളിൽ രോഷം പൂണ്ട് ​ഗൾഫ് രാഷ്ട്രങ്ങൾ. ഇതുവരെ നിലനിർത്തിപോന്ന സംയമന രീതി ഇനി തുടരില്ലയെന്നാണ് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണങ്ങളിൽ നിന്നും ഇറാൻ പിന്മാറാത്തതിനാൽ തങ്ങൾ നിലപാട് പുനഃപരിശോധിക്കാൻ തുടങ്ങിയിരിക്കുന്നത്. നിലവിൽ, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പങ്കുചേരാനുള്ള തീരുമാനത്തിന്റെ വക്കിലാണ്. സൈനിക നടപടിയായാലും സാമ്പത്തിക സമ്മർദ്ദമായാലും പോരാട്ടത്തിൽ എത്രത്തോളം ഇടപെടണമെന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ മുമ്പ് വിമുഖത കാണിച്ച സൗദി അറേബ്യ, കിംഗ് ഫഹദ് വ്യോമതാവളത്തിലേക്ക് യുഎസ് സൈന്യത്തിന് പ്രവേശനം നൽകാൻ സമ്മതിച്ചു. അതേസമയം, യുഎഇ തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലുള്ള കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ആസ്തികൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് WSJ റിപ്പോർട്ട് പറയുന്നു. പണപ്പെരുപ്പവും യുദ്ധവും മൂലം ടെഹ്‌റാൻ ബുദ്ധിമുട്ടുന്നതിനാൽ ഈ നീക്കം അതിന്റെ…

    Read More »
  • Breaking News

    (no title)

    പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു. മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ ഒരുക്കിപ്പോരുന്നതിനിടയിലാണ് ബോളിവുഡ്ഡിലേക്കും പ്രിയദർശൻകടന്നുവന്നത്. ബോളിവുഡ്ഡിലെ സൂപ്പർ താരങ്ങളെ അണിനിരത്തി പ്രിയദർശന് ചിത്രങ്ങൾ ഒരുക്കുവാൻ കഴിഞ്ഞു. ഒരു ദക്ഷിണേന്ത്യൻ സംവിധായകനും ലഭിക്കാത്ത രീതിയിലാണ ഹിന്ദി സിനിമാ രംഗം പ്രിയദർശനെ സ്വീകരിച്ചത്. ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിൽ ബഹു ഭൂപരിപക്ഷവും മികച്ച വിജയം നേടിയതും പ്രിയദർശന് ബോളിവുഡ്ഡിൽ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി. ഇപ്പോഴിതാ തൻ്റെ നൂറാമത്തെ ചിത്രം ‘ഒരുക്കുന്നു. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. തൻ്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലെ നായകനും മോഹൻലാലായിരുന്നു. ആദ്യ ചിത്രത്തിലേയും, നൂറാമതു ചിത്രത്തിലേയും നായകൻ ഒരാൾ തന്നെയാകുന്നത് അപൂവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. ഇതൊരു വേൾഡ് റെക്കാർഡാണ്. ഇതാരും തിരുത്താനും സാധ്യത കുറവാണ്. താൻ തിരക്കഥ എഴുതിയ ചിത്രത്തിങ്ങളിലെനായകനും മോഹൻലാൽ ആയിരുന്നുവെന്ന് പ്രിയദർശൻ വ്യക്തമാക്കി. പ്രിയദർശൻ – മോഹൻലാൽ കോമ്പിനേഷൻ പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകുന്നതാണ്. ആ പ്രതീക്ഷകൾക്കൊപ്പം…

    Read More »
  • Breaking News

    ‘കപ്പ് കയ്യിൽ വന്നത് യാദൃശ്ചികം മാത്രം!! നാട് മുഴുവൻ വ്യഭിചരിക്കാൻ നടന്നിട്ട്, സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ട് അവരെ ന്യായീകരിക്കാൻ നിൽക്കുന്ന നിലപാടല്ല ഞങ്ങൾ സ്വീകരിക്കുന്നത്, ​ഗണേഷ് കുമാറിന്റേത് കുടുംബ പ്രശ്നങ്ങൾ, ഭാര്യ പരാതി നൽകിയിട്ടില്ല, അന്നും ഇന്നും അവളോടൊപ്പം മാത്രം’- പിണറായി

    തൊടുപുഴ: ​വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അക്രമത്തിന് ഇരയായ സ്ത്രീയോടുള്ള തന്റെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇക്കാര്യത്തിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല, അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്’ എന്ന് പറഞ്ഞ അദ്ദേഹം, ഭാവിയിൽ ആർക്കെങ്കിലും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായാൽ അവരോടൊപ്പം നിൽക്കുക എന്നത് തങ്ങളുടെ ബോധപൂർവ്വമായ നിലപാടാണെന്നും വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സൈബർ പട അവൾക്കെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. അതുപോലെ ആ കപ്പ് കയ്യിലെത്തിയത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പ് ലഭിച്ചത് യാദൃച്ഛികമാണെങ്കിലും അവളോടൊപ്പം നിൽക്കുന്നത് ബോധപൂർവ്വമായ തീരുമാനം. തങ്ങളുടെ നിലപാട് വ്യക്തമാണെന്നും അതിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളും ഈ സംഭവവുമായി താരതമ്യം ചെയ്തതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഗണേഷ് കുമാറിന്റെ കാര്യത്തിൽ ഉണ്ടായത് കുടുംബ പ്രശ്നങ്ങളാണ്, അദ്ദേഹത്തിന്റെ ഭാര്യ അത്തരം പരാതിയുമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ ചില പ്രശ്നങ്ങൾ…

    Read More »
  • Breaking News

    മോട്ടോർ വാഹനവകുപ്പ് ചുമത്തിയ പിഴ അടച്ചിട്ടില്ല, സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു… വി.ഡി. സതീശന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, അൻവറിനെതിരേയും പരാതി, ഫോൺ ചോർത്തൽ കേസ് വിവരങ്ങൾ മറച്ചുവെച്ചു- എൽഡിഎഫ്

    കൊച്ചി/കോഴിക്കോട്: പറവൂർ യുഡിഎഫ് സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി ടൈസൺ മാസ്റ്ററുടെ പ്രതിനിധി ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രിക മാറ്റിവെച്ചത്. തുടർന്ന് ഇരുവിഭാഗങ്ങളോടും വിശദാംശങ്ങൾ എഴുതിനൽകാൻ വരണാധികാരി ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് വൈകിട്ട് മൂന്നുമണിയോടെ പത്രിക സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കും. വി.ഡി. സതീശന്റെ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് രണ്ടുതവണ പിഴ ചുമത്തിയിട്ടുണ്ടെന്നും എന്നാൽ, ഈ പിഴ അടച്ചിട്ടില്ലെന്നുമാണ് എൽഡിഎഫിന്റെ പരാതികളിലൊന്ന്. കൂടാതെ വരുമാന സ്രോതസ് വെളിപ്പെടുത്തിയില്ലെന്നും സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചെന്നും എൽഡിഎഫിന്റെ പരാതിയിൽ പറയുന്നു.. അതേസമയം ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവറിന്റെ പത്രിക സ്വീകരിച്ചതിനെതിരേയും എൽഡിഎഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പത്രികയിൽ പി.വി. അൻവർ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ചാണ് എൽഡിഎഫ് പരാതിയിൽ പറയുന്നത്. മലപ്പുറം പോലീസ് രജിസ്റ്റർചെയ്ത ഫോൺ ചോർത്തൽ കേസിന്റെ വിവരങ്ങൾ പി.വി. അൻവർ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് എൽഡിഎഫിന്റെ പരാതിയിൽ…

    Read More »
  • Breaking News

    സ്വത്തുവിവര പരാതിയിൽ തീർപ്പുകൽപ്പിക്കാൻ വരണാധികാരിക്ക് കഴിയില്ല- ബിജെപി അഭിഭാഷകൻ!!കോൺ​ഗ്രസിന്റെ പരാതി തള്ളി, രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

    തിരുവനന്തപുരം: കോൺ​ഗ്രസ് ഉന്നയിച്ച പരാതി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയാണ് വരണാധികാരി തള്ളിയത്. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു. അതേസമയം രാജീവ് ചന്ദ്രശേഖറിന്റെ ബെംഗളൂരു കോറാമംഗലയിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ശബരീനാഥും കോൺഗ്രസും ഉന്നയിച്ച പരാതി. ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചത്. തുടർന്ന് പത്രിക മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ, വാദത്തിനിടെ സ്വത്തുവിവരങ്ങളുമായുള്ള പരാതിയിൽ തീർപ്പുകൽപ്പിക്കാൻ വരണാധികാരിക്ക് അധികാരമില്ലെന്ന് ബിജെപി അഭിഭാഷകൻ വാദിച്ചു. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ കേസുമായി മുന്നോട്ടുപോകാമെന്നും അഭിഭാഷകൻ അറിയിച്ചു. ഇതോടെ പത്രിക സ്വീകരിക്കുകയായിരുന്നു. ഫോം 26-ൽ തെറ്റില്ലെന്നും ഇതിൽ ആരോപണങ്ങളുണ്ടെങ്കിൽ കോടതിയിലാണ് ചോദ്യം ചെയ്യേണ്ടതെന്നും ബിജെപി ഭാരവാഹികൾ പറഞ്ഞു. പത്രികയിൽ ഒരു തെറ്റില്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. നേമത്തെ…

    Read More »
  • Breaking News

    കട്ടപ്പനയിൽ അപൂർവവും ​ഗുരുതരവുമായ കവാസാക്കി രോഗം; ഒന്നര വയസുകാരിയാണ് രോ​ഗബാധിത

    കട്ടപ്പന : അപൂർവവും ​ഗുരുതരവുമായ കവാസാക്കി രോഗം കണ്ടെത്തി കട്ടപ്പന സഹകരണ ആശുപത്രി. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകൾ ഒന്നര വയസ്സുകാരിക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം ശരിയായിരുന്നുവെന്ന് കോട്ടയം ഇ.എസ്.ഐ. കുട്ടികളുടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെച്ചു. ശരീരത്തിലെ രക്തക്കുഴലുകൾ വീർക്കുകയും വീക്കം സംഭവിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് കാവസാക്കി രോഗം. ടോമി സാക്ക കവാസാക്കി എന്ന ജപ്പാൻകാരനായ ഡോക്ടർ കണ്ടുപിടിച്ച രോഗമായതിനാലാണ് ഇതിനെ കവാസാക്കി ഡിസീസ് എന്നപേരിൽ വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്നത്. രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ ഇത് കണ്ടുപിടിക്കാൻ കഴിയില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താൻ കഴിയൂ. കാവസാക്കി രോഗത്തിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. ഇത് ഉയർന്ന പനിയും ലിംഫ് നോഡുകളുടെ വീക്കവും ഉണ്ടാക്കുന്നതിനാൽ, കാവസാക്കി രോഗം ഒരു അണുബാധയുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ജനിതക കാരണങ്ങളും പാരിസ്ഥീക ഘടകങ്ങളുമൊക്കെ ഈ…

    Read More »
  • Breaking News

    രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

    തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചതായി റിപ്പോർട്ട്. ബെംഗളൂരുവിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. പത്രിക സ്വീകരിക്കണമോ എന്നതിൽ ഒരുമണിക്കുളളിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. അതേസമയം ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് തെരഞ്ഞടുപ്പു കമ്മിഷനു മുൻപിൽ പരാതി ഉന്നയിച്ചിരുന്നത്. ബെംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. അതേസമയം, നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

    Read More »
  • ‘നീ പറഞ്ഞു; ഞാനത് ചെയ്തു‘; ഇറാനെതിരെ ചാട്ടവാറെടുക്കാൻ തന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് ട്രംപ്

    വാഷിംഗ്ടൺ: ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ പ്രേരിപ്പിച്ചത് തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പശ്ചിമേഷ്യയിലെ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ച തന്റെ സംഘത്തിലെ ആദ്യത്തെ വ്യക്തിയും ഹെഗ്‌സെത്താണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ പീറ്റിനെ വിളിച്ചു, ജനറൽ [ഡാൻ] കെയ്‌നിനെ വിളിച്ചു. പല പ്രമുഖരെയും ഞാൻ വിളിച്ചു… ഞാൻ പറഞ്ഞു, ‘ മിഡിൽ ഈസ്റ്റിൽ ഒരു പ്രശ്‌നമുണ്ട്. 47 വർഷമായി ഭീകരതയുടെ ഒരു വിതരണക്കാരായി പ്രവർത്തിക്കുന്ന ഇറാൻ ആണവായുധ നിർമ്മാണത്തിലേയ്ക്ക് കടക്കുകയാണ്. നമുക്ക് ഒരു സ്റ്റോപ്പ് എടുത്ത് മിഡിൽ ഈസ്റ്റിലേക്ക് ഒരു ചെറിയ യാത്ര നടത്തി ആ വലിയ പ്രശ്‌നം ഇല്ലാതാക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു. നമുക്ക് അത് ചെയ്യാം, കാരണം അവരുടെ കയ്യിൽ ഒരു ആണവായുധം അനുവദിക്കാൻ കഴിയില്ലയെന്ന് പീറ്റ് അഭിപ്രായപ്പെട്ടു. അതാണ് ആ തീരുമാനത്തിന് പ്രേരകമായത്. ഒടുവിൽ അമേരിക്ക ആ തീരുമാനം നടപ്പാക്കി‘; ഹെഗ്‌സെത്തിനെ പ്രശംസിച്ച് ട്രംപ് പറഞ്ഞു . നിലവിൽ…

    Read More »
Back to top button
error: