Month: March 2026

  • Breaking News

    ചർച്ച നടക്കുന്നതായി ട്രംപ്, ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ, തൊടുത്തുവിട്ട മിസൈലുകളിൽ ഒന്ന് പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ!! വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

    വാഷിംഗ്ടൺ/ജെറുസലേം/ടെൽ അവീവ്: അമേരിക്ക ഇറാനുമായി യുദ്ധം അവസാനിപ്പിക്കാൻ സന്ധി സംഭാഷണം നടത്താൻ നീക്കം നടത്തുന്നതിനിടെ ഇസ്രയേലിലേക്ക് ഇറാൻ തുടരെത്തുടരെ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. ട്രംപ് ഇറാന്റെ വൈദ്യുതി ഗ്രിഡിനെ ലക്ഷ്യമിട്ട് നടത്താനിരുന്ന ആക്രമണം ഫലപ്രദമായ ചർച്ചകൾ നടക്കുന്നതിനാൽ അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചുവെന്ന് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ സംഘർഷം രൂക്ഷമായത്. മിസൈൽ ആക്രമണത്തെ തുടർന്ന് ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എയർ റെയ്ഡ് സൈറൺ മുഴങ്ങി. ഇറാന്റെ ആക്രമത്തെ ഇസ്രലേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തെങ്കിലും വടക്കൻ ഇസ്രയേലിൽ വീണ അവശിഷ്ടങ്ങൾ വീടുകൾക്ക് നാശനഷ്ടമുണ്ടാക്കി. എന്നാൽ ഇവിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം കഴിഞ്ഞദിവസം ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ഇറാനുമായുള്ള ചർച്ചകൾ “വളരെ നല്ലതും ഫലപ്രദവുമായിരുന്നു” എന്ന് വ്യക്തമാക്കിയിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് “പൂർണ്ണപരിഹാരം” ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാന്റെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായും…

    Read More »
  • Breaking News

    മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിച്ചെത്തിയ അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചിലവാക്കിയത് 11,21,000 രൂപ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടി പുതിയ വിവാദങ്ങളിലേക്ക്. ഈ അഭിമുഖം ചിത്രീകരിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപയാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന രേഖയിൽ തന്നെ, ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ഈ അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറും സംഘവുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ അഭിമുഖത്തിന്റെ ടീസറുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയ്ക്കിടെ പിണറായി വിജയൻ…

    Read More »
  • Breaking News

    ‘ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായത്? അത് സാധാരണ പറയുന്നതല്ലേ’ : പിണറായി വിജയൻ

    ഇടുക്കി: സിപിഎം വിട്ട മുന്ഡ മന്ത്രി ജി. സുധാകരനെതിരായി നടത്തിയ ‘രാഷ്ട്രീയചെറ്റത്തരം’ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ വിളിക്കാൻ മാധ്യമപ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ”ഞാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് രാഷ്ട്രീയചെറ്റത്തരം എന്നാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസിലാകുന്നില്ല. ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനുംവേണ്ടി രാഷ്ട്രീയചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോകാലമായി ഞാൻ പറയുന്നതാണ്. അതിനർഥം ഞങ്ങളെല്ലാം ചെറ്റകളാണെന്നാണോ. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരം എന്ന് പറയില്ലേ. അത് സാധാരണ പറയുന്നതല്ലേ. അതിനർഥം അയാളെ ചെറ്റ എന്നുവിളിച്ചു എന്നാണോ? പക്ഷേ, അത് നിലപാടുകളുടെ വഞ്ചനയാണ്. വർഗവഞ്ചകൻ എന്ന് പറയും പോലെ തന്നെയാണത്”, മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Breaking News

    ‘ഞാൻ മാഷെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വർഷമായി ഈ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്, പക്ഷേ മാഷെ ഒറ്റപ്പെടുത്തി, അതെനിക്ക് സഹിക്കാൻ പറ്റിയില്ല’… യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിക്കെതിരെ അച്ചടക്ക നടപടി?

    കണ്ണൂർ: ഞാൻ മാഷെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വർഷമായി ഈ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്, പക്ഷേ മാഷെ ഒറ്റപ്പെടുത്തി, അതെനിക്ക് സഹിക്കാൻ പറ്റിയില്ല… യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിക്കെതിരെ അച്ചടക്ക ഇന്നു നടപടിയുണ്ടായേക്കും. ഇന്നലെ ടി കെ ഗോവിന്ദന് പിന്തുണ അറിയിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിച്ചിരുന്നു. ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഭാര്യ കെപി രമണി എത്തിയത്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന കെപി രമണി ഇപ്പോൾ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമാണ്. അതേസമയം ടി കെ ഗോവിന്ദനെ പാർട്ടി ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണയ്ക്കാനായി താനെത്തിയതെനന്നായിരുന്നു…

    Read More »
  • Breaking News

    പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ അത് തന്നെയായിരിക്കും മറുപടി, ജി സുധാകരനെ ഞാൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല, കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരമാണ് എന്നാണ് പറഞ്ഞത്, അതെപ്പോഴാണ് അൺ പാർലമെൻ്ററി ആയത്?- പിണറായി

    തിരുവല്ല: അതു വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന കോന്നിയിലെ പ്രതികരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും, അതൊന്നും പൊതുമര്യാദയല്ല. സമനില തെറ്റുന്നത് ആർക്കാണെന്ന് ആളുകൾ കാണുന്നുണ്ടല്ലോ, എനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. പൊതുയോഗത്തിൽ അല്ലല്ലോ ചോദ്യം ചോദിക്കേണ്ടത്. പൊതുയോഗത്തിന് അതിൻ്റെ മര്യാദ ഉണ്ട്. അപ്പോൾ മറുപടി അങ്ങിനെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു, അതുപോലെ ജി സുധാകരനെ ഞാൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല. കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരം ആണ് എന്നാണ് പറഞ്ഞത്. അതെപ്പോൾ ആണ് അൺ പാർലമെൻ്ററി ആയത്. താൻ പലപ്പോഴും പറയാറുള്ള വാക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം- ബിജെപി ഡീൽ ആരോപണം വിചിത്രമായ കാര്യമാണ്. ഇനി നാളെ ധർമടം മണ്ഡലത്തെക്കുറിച്ചും പറയുമോ?. മുസ്ലിം നമധാരി ആയതാണോ ഡീൽ എന്നും പിണറായി ചോ​ദിച്ചു. നേമത്ത് നേരത്തെ എങ്ങിനെ ആണ് ബിജെപി ജയിച്ചത്?. തൊട്ടടുത്ത മണ്ഡലത്തിൽ ഒരു കോൺഗ്രസ് നേതാവിന് ജയിക്കണം ആയിരുന്നു. അതല്ലേ കണ്ടത്?.…

    Read More »
  • Breaking News

    മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, ന​ഗ്നനാക്കി റോഡിലൂടെ നടത്തിച്ചു, പെൺകുട്ടിയുടെ പിതാവ് ഉൾപ്പെ‌ടെ 5 പേർ അറസ്റ്റിൽ

    മുംബൈ: മകളെ പ്രണയിച്ചുവിവാഹം കഴിച്ചതിന്റെ വൈരാ​ഗ്യത്തിൽ വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. നാസിക് ജില്ലയിലെ ഭുസാവലിലാണു സംഭവം. വീട്ടുകാരുടെ എതിർപ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിനാണു ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും കഴിഞ്ഞ 18 നാണു വിവാഹിതരായത്. തുടർന്നു ഭുസാവൽ പോലീസ് സ്‌റ്റേഷനിൽ ഹാജരായ ഇരുവരും തങ്ങൾ വിവാഹിതരായ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. പിന്നീട് യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിൽ 15 അംഗ സംഘം പിന്തുടർന്നു. അറസ്റ്റിലായവരെ കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു.

    Read More »
  • Breaking News

    യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്

    ഇസ്‍ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്‍ലാമാബാദിൽ ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലെത്തിക്കാൻ വഴിയൊരുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാഷിംഗ്ടണിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

    Read More »
  • Breaking News

    സതീശനെതിരേ കടകംപള്ളിയുടെ കേസ്: കോടതിയില്‍ ഉരുണ്ടുകളിച്ച് അഭിഭാഷകന്‍; കടകംപള്ളിക്കു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് വാദം; കേസ് നീട്ടിക്കൊണ്ടു പോകാന്‍ നീക്കം; തെളിവു ഹാജരാക്കാതെ പറ്റില്ലെന്ന് കോടതി

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. കേസില്‍ കടകംപള്ളിയുടെ വാദം ജനുവരി അഞ്ചിനു പൂര്‍ത്തിയായി. എന്നാല്‍, എതിര്‍വാദം പറയേണ്ട വി.ഡി. സതീശന്റെ അഭിഭാഷന്‍ വാദം പറയാനോ തെളിവു ഹാജരാക്കാനോ തയാറായില്ല. ജനുവരി 15 മുതല്‍ ഇന്നലെവരെ 12 പ്രാവശ്യം അഡീഷണല്‍ സബ് കോടതി വിചാരണയ്‌ക്കെടുത്തു. എന്നാല്‍, പ്രതിഭാഗം ഓരോ കാരണങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച വേറെ കോടതിയില്‍ കേസുണ്ടെന്ന് പറഞ്ഞാണ് കേസ് മാറ്റാന്‍ പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇനി സമയം നീട്ടി തരാനാകില്ല എന്ന് കര്‍ശന നിര്‍ദേശം നല്‍കിയ കോടതി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. കോടതി വിധി തിരിച്ചടിയാകുമോയെന്ന് ഭയന്ന് തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നാണു കടകംപള്ളി വിഭാഗത്തിന്റെ വാദം. ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളി യിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കോടതിയില്‍ കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയും എന്തെ ങ്കിലും…

    Read More »
  • Breaking News

    മതിയായി,യുദ്ധം അവസാനിപ്പിക്കാൻ ധാരണ? ചർച്ചകളെ സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

    ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി. അതിനു പിന്നാലെയിതാ, യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരിക്കുകയാണ്.മധ്യസ്ഥർവഴി യുഎസിൽ നിന്ന് ഞങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിച്ചെന്നും അവ അവലോകനം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കി, ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ മാധ്യസ്ഥ ശ്രമങ്ങൾ നടത്തിവരികയാണ്. ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും കപ്പൽ ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ട് ഈജിപ്തും തുർക്കിയും പ്രധാനമായും ശ്രമിക്കുന്നത്. മേഖലയിൽ ഒരു ഊർജ്ജ ദുരന്തം ഒഴിവാക്കാൻ ഈ ഇടപെടലുകൾ സഹായിച്ചതായി നയതന്ത്ര പ്രതിനിധികൾ വിലയിരുത്തുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിഡാനുമായി ഫോണിൽ സംസാരിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ തുർക്കി മുമ്പ് മധ്യവർത്തിയായി പ്രവർത്തിച്ചിരുന്നു. യുഎസും…

    Read More »
  • Breaking News

    ഇത്തവണയും പതിവ് തെറ്റിയില്ല, മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… എനിക്കിത് പതിവാ… വേദിയിൽ ചിരിപടർത്തി മുഖ്യമന്ത്രിയുടെ മറുപടി

    തിരുവല്ല: എന്താന്നെറിയില്ല, പലപ്പോഴും മുഖ്യംമന്ത്രിയും മൈക്കും തമ്മിൽ ചേരാറില്ല, ഇടയ്ക്ക് അപ്രതീക്ഷിതമായി പ്രവർത്തനം നിറുത്തിക്കളയും. ഇത്തരത്തിൽ തിരുവല്ല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പണി കൊടുത്തും രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്. 50 മിനിറ്റോളം തുടർന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളിൽ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവർ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകും എന്നമട്ടിൽ ഉദ്വേഗത്തിലായി. എന്നാൽ “എനിക്കിത് പതിവാ” എന്ന് പിണറായി പറഞ്ഞതോടെ സദസ്സിൽ ചിരി പടർന്നു. 30 സെക്കൻഡിനുള്ളിൽ തകരാർ പരിഹരിച്ചു. പിണറായി പ്രസംഗം തുടരുകയും ചെയ്തു. സമാന രീതിയിൽ പലപ്പോഴും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ച കഥകൾ പുറത്തുവന്നിട്ടുണ്ട്.

    Read More »
Back to top button
error: