Month: February 2026
-
Breaking News
‘Any clue sir’…അരിച്ചുപെറുക്കി നോക്കീട്ടും കണ്ടില്ല അതാ… കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോ? കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന 8 പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ട്, അത് പിന്നീട് വിശദീകരിക്കാം!! സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്, ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിർത്തണം- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ടെന്നും അത് പിന്നീട് വിശദീകരിക്കാമെന്നും രാജീവ് പറഞ്ഞു. കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നത്. അതിന് മുമ്പ് യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടി ചെയ്തിരുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയം നിർത്തണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്. 10 കൊല്ലം ഭരിച്ച സിപിഎം ഇതുവരെ ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡാണ് മുമ്പോട്ടു വെക്കേണ്ടത്. കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും…
Read More » -
Breaking News
ബലൂചിസ്ഥാനിൽ ആക്രമണം നടത്തിയത് 24 കാരി ആസിഫയും മറ്റൊരു യുവതിയും, ഐഎസ്ഐ ആസ്ഥാനം ആക്രമിച്ചത് ആസിഫ… വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎൽഎ!! വിഘടനവാദികൾ ചാവേറാകാൻ നോട്ടമിടുന്നത് സാധാരണക്കാരെയും താഴ്ന്ന വരുമാനക്കാരെയുമെന്ന് ഖ്വാജ ആസിഫ്, 40 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടത്തിയ സംഘർഷത്തിൽ ചവേർ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ടാണ് ബിഎൽഎ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ചാവേറുകളിലൊരാൾ 24കാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞു. ഇവർ ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയാണെന്നും 21-ാം വയസിൽ ബിഎൽഎയിൽ ചേർന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 21ാം വയസിൽ ബിഎൽഎയിൽ ചേർന്ന ഇവർ സ്വന്തം താത്പര്യത്തിൽ ആണ് ചാവേർ ആയതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച നുഷ്കിയിലെ ഐഎസ്ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു. അതേസമയം രണ്ടാമതെ സ്ത്രീയെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതേസമയം ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 50 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ‘ഓപ്പറേഷൻ ഹെറോഫ് 2 ” എന്ന പേരിൽ സുരക്ഷാ സേനയ്ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. ഇതിന് മറുപടിയായി പാക്കിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ടുനിന്ന…
Read More » -
Breaking News
റഫാ അതിര്‍ത്തി തുറന്നു; ട്രംപിന്റെ ഗാസ പദ്ധതിയില്‍ ഇനിയെന്ത്? ഹമാസ് ആയുധം താഴെവച്ചില്ലെങ്കില്‍ വീണ്ടും യുദ്ധമെന്ന് ഇസ്രയേല്‍; മരുമകന്റെ ‘ന്യൂ ഗാസ’ പദ്ധതിയില്‍ കെട്ടിടങ്ങള്‍ മാത്രം; എങ്ങനെ ജീവിക്കുമെന്ന് പലസ്തീനികള്‍; പശ്ചിമേഷ്യ വീണ്ടും ചര്‍ച്ചയില്‍
ഈജിപ്തുമായുള്ള റഫ അതിര്‍ത്തി തുറന്നതോടെ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. ഹമാസ് നിരായുധീകരിക്കപ്പെടുമോ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ട്രംപിനു മുന്നില്‍ ഇപ്പോഴും പരിഹരിക്കാതെ കിടക്കുന്നത്. ഹമാസിന്റെ ആക്രമണങ്ങളും ഇസ്രയേലിന്റെ തിരിച്ചടിയും ഗാസയെ ഇപ്പോഴും കൊലക്കളമാക്കുന്നു. ഹമാസ് നിരായുധീകരിക്കാന്‍ വിസമ്മതിച്ചാല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ പദ്ധതിയുടെ പശ്ചാത്തലവും പരിഹരിക്കപ്പെടാന്‍ ബാക്കിയുള്ള പ്രധാന വിഷയങ്ങളും എന്തൊക്കെയാണ്? എന്താണ് ഗാസയ്ക്കായുള്ള ട്രംപിന്റെ പദ്ധതി? സെപ്റ്റംബറില്‍, ട്രംപ് ഒരു പ്രാഥമിക വെടിനിര്‍ത്തലിനായുള്ള 20 ഇന പദ്ധതിയും തുടര്‍ന്ന് വിപുലമായ പരിഹാരത്തിലേക്കുള്ള നടപടികളും രൂപരേഖയായി അവതരിപ്പിച്ചു. ഹമാസ് നിരായുധീകരിക്കപ്പെടണമെന്നും ഗാസയില്‍ ഭരണപരമായ പങ്കൊന്നും വഹിക്കരുതെന്നും, ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണമെന്നും, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ പ്രദേശത്തിന്റെ വിപുലമായ പുനര്‍നിര്‍മ്മാണം നടത്തണമെന്നും കരാര്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ എല്ലാ കാര്യങ്ങളിലും ഇരുപക്ഷവും ഇതുവരെ പൂര്‍ണമായി യോജിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്രതലത്തില്‍ ഇതിന് വ്യാപകമായ അംഗീകാരം ലഭിച്ചു. ഒക്ടോബര്‍ 9-ന് ഇസ്രായേലും ഹമാസും പദ്ധതിയുടെ ആദ്യ…
Read More » -
Breaking News
നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും ഭരണ പക്ഷത്തോടു വേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല- ശിവൻകുട്ടി. ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ… മുദ്രാവാക്യം വിളിച്ച് കെ.ടി ജലീൽ, കെ.കെ. രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയം ആണോ?- വിഡി സതീശൻ… സഭയിൽ നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കൊടുവിൽ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി പ്രതിഷേധിച്ചു. പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ ബഹിഷ്കരിച്ചത്. പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സഭ വിട്ട് പുറത്തിറങ്ങി. സർക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാർട്ടി കുറ്റവാളികൾക്ക് പരോൾ വാരിക്കോരി നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകിയത്. ടി.പി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ഇത്തരം ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ.കെ. രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും സതീശൻ ചോദിച്ചു. പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതോടെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്ക് മുന്നിലെത്തിയാണ് ആദ്യം പ്രതിഷേധിച്ചത്. ഇത് വകവയ്ക്കാതെ സ്പീക്കർ സഭാ നടപടികൾ തുടർന്നു. ഇതിനിടയിൽ സംസാരം തുടരാൻ…
Read More » -
Breaking News
‘ഇന്ത്യന്‍ ടീം ഗ്രൗണ്ടിലിറങ്ങും; മാച്ച് റഫറി കളി ഉപേക്ഷിക്കുന്നതു വരെ കാത്തിരിക്കും’; പാകിസ്താന് ബഹിഷ്കരിച്ചാലും നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യ; വാര്‍ത്താ സമ്മേളനവും വിളിക്കും
ന്യൂഡല്‍ഹി: ഫെബ്രുവരി 15-ലെ ഇന്ത്യ-പാകിസ്താന് പോരാട്ടം പാകിസ്താന് ബഹിഷ്കരിച്ചാലും ടീം ഇന്ത്യ മൈതാനത്തെത്തും. ഫെബ്രുവരി 15-ന് നടക്കേണ്ട ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനിടയിലും ഇന്ത്യന്‍ ടീം ഐ.സി.സി () പ്രോട്ടോക്കോള്‍ അനുസരിച്ച് ശ്രീലങ്കയിലേക്ക് തിരിക്കും. മാച്ച് റെഫറി കളി ഉപേക്ഷിക്കുന്നതുവരെ ടീം കാത്തിരിക്കുമെന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വക്താക്കള്‍ സൂചന നല്‍കുന്നത്. ഐ.സി.സി നിശ്ചയിച്ചിട്ടുള്ള എല്ലാ നിബന്ധനകളും ടീം ഇന്ത്യ പാലിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ () റിപ്പോര്‍ട്ട് ചെയ്തു. നിശ്ചയിച്ച പ്രകാരം തന്നെ ടീം പരിശീലനം നടത്തുകയും, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയും, കൊളംബോയിലെ എസ്.എസ്.സി ക്രിക്കറ്റ് ഗ്രൗണ്ടില്‍ എത്തുകയും ചെയ്യും. ‘ടീം ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുകയും ഐ.സി.സി പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യും. ഷെഡ്യൂള്‍ അനുസരിച്ച് അവര്‍ പരിശീലനം നടത്തും, പ്രസ് കോണ്‍ഫറന്‍സ് നടത്തും, കൃത്യസമയത്ത് സ്റ്റേഡിയത്തില്‍ എത്തും. മാച്ച് റെഫറി മത്സരം റദ്ദാക്കുന്നത് വരെ അവര്‍ കാത്തിരിക്കും’ എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി…
Read More » -
Breaking News
പിന്മാറ്റം തീക്കളി; ഇന്ത്യ-പാക് മത്സര മൂല്യം 4500 കോടി രൂപയുടേത്; 10 സെക്കന്‍ഡ് പരസ്യത്തിന് 40 ലക്ഷംവരെ; മറ്റൊരു മത്സരത്തിനും ഈ മൂല്യമില്ല; ജിയോ സ്റ്റാര്‍ അടക്കം പണം തിരികെ ചോദിക്കും; പാകിസ്താന് ടീമിനെ തകര്‍ക്കുന്ന നീക്കമെന്നും മുന്നറിയിപ്പ്; വരും മണിക്കൂറുകള്‍ നിര്‍ണായകം
ന്യൂഡല്‍ഹി: ആധുനിക ക്രിക്കറ്റ് സമ്പദ്വ്യവസ്ഥയില് ചില മത്സരങ്ങള്‍ വെറും ട്രോഫികളേക്കാള്‍ മൂല്യമുള്ളവയാണ്. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരം വെറുമൊരു മത്സരക്രമം മാത്രമല്ല; അത് ടൂര്‍ണമെന്റിനെ സാമ്പത്തികമായി താങ്ങിനിര്‍ത്തുന്ന ചാലകശക്തിയാണ്. സംപ്രേക്ഷണ മൂല്യം വര്‍ദ്ധിപ്പിക്കാനും, സ്വന്തമായി വരുമാനം കണ്ടെത്താന്‍ ശേഷിയില്ലാത്ത മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സബ്സിഡി നല്‍കാനും ഈ മത്സരം സഹായിക്കുന്നു. അതുകൊണ്ട് തന്നെ, ലോകകപ്പില്‍ പങ്കെടുക്കാമെങ്കിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്ന പാകിസ്ഥാന് സര്‍ക്കാരിന്റെ നിലപാടിന് ഐസിസി (ഐസിസി) നല്കിയ മറുപടി കേവലം ഒരു പ്രസ്താവനയല്ല, മറിച്ച് കടുത്ത മുന്നറിയിപ്പാണ്. ഈ തീരുമാനം ക്രിക്കറ്റ് ലോകത്തെയും പാകിസ്ഥാന് ക്രിക്കറ്റിന്റെ ഭാവിയെയും എങ്ങനെ ബാധിക്കുമെന്ന് ഐസിസി ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇത് വെറും രാഷ്ട്രീയമല്ലഇത് പണത്തിന്റെ കാര്യമാണ്, അതും വലിയൊരു തുകയുടെ. 500 ദശലക്ഷം ഡോളറിന്റെ മത്സരം (4,500 കോടി) ഇന്ത്യ-പാകിസ്ഥാന് ടി20 മത്സരം കുറഞ്ഞത് 500 ദശലക്ഷം ഡോളര്‍ (ഏകദേശം 4,500 കോടി രൂപ) മൂല്യമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു. സംപ്രേക്ഷണ അവകാശം, പരസ്യങ്ങള്‍, സ്പോണ്‍സര്‍ഷിപ്പ്,…
Read More » -
Breaking News
‘പരിശോധന നടത്തിയ സ്ഥലത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ല, തോക്ക് കൈക്കലാക്കി വെടിയുതിര്‍ത്തത് അത്ഭുതപ്പെടുത്തുന്നു, സംരംഭകന്റെ വിലപ്പെട്ട ജീവന് ഇല്ലാതാക്കി’; സി.ജെ. റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്; നിര്‍മലാ സീതാരാമന് കത്തയച്ചു
തിരുവനന്തപുരം: ബംഗളൂരുവിലെ ആദായനികുതി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബില്‍ഡേഴ്സ് മേധാവിയും റിയല്‍റ്ററുമായ സി.ജെ. റോയിയുടെ അസ്വാഭാവിക മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. സംരംഭകന്റെ ആത്മഹത്യയെന്ന് സംശയിക്കുന്ന ഈ മരണം പൊതുസമൂഹത്തെയും ബിസിനസ്സ് സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രാജ്യത്തെ നികുതി ഭരണ സംവിധാനത്തിന് മേലേറ്റ ‘കളങ്ക’മാണിത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ‘നോണ്‍-ഇന്‍ട്രൂസീവ് യൂസേജ് ഓഫ് ഡാറ്റ ടു ഗൈഡ് ആന്‍ഡ് ഇനേബിള്‍’ (NUDGE) എന്ന നയത്തിലൂന്നിയായിരിക്കണം ആദായനികുതി വകുപ്പിന്റെ നടപടികളെന്ന് പിണറായി വിജയന് ചൂണ്ടിക്കാട്ടി. അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രം ‘അതിക്രമിച്ചുള്ള നടപടികള്‍’ (intrusive action) ആവശ്യമായി വന്നേക്കാം, എങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ ‘അങ്ങേയറ്റത്തെ ജാഗ്രത’ പാലിക്കണമെന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ‘ആവശ്യമായ ജാഗ്രതയുടെ കുറവ്’ ഒരു സംരംഭകന്റെ വിലപ്പെട്ട ജീവന് നഷ്ടപ്പെടാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദായനികുതി വകുപ്പ് നടത്തിയ…
Read More » -
Breaking News
ആശമാരെ തൊട്ടാല്‍ വിവരം അറിയുമെന്നു പറഞ്ഞ സുരേഷ് ഗോപി എവിടെ? ആശമാര്‍ക്ക് നക്കാപ്പിച്ച കൂട്ടാതെ കേന്ദ്ര ബജറ്റ്; സാംസ്കാരിക നായകര്‍ക്കും മിണ്ടാട്ടമില്ല; കേരളം കൂട്ടിയത് 2000 രൂപ
ന്യൂഡല്‍ഹി: രണ്ടു ഘട്ടങ്ങളിലായി രണ്ടായിരം രൂപ വര്‍ധിപ്പിച്ചിട്ടും ആശമാരുടെ ഓണറേറിയത്തില്‍ നയാ പൈസ വര്‍ധിപ്പിക്കാതെ കേന്ദ്ര ബജറ്റ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ‘മണിമുറ്റത്താവണിപ്പന്തല്‍’ പാടി സ്വീകരിച്ച എസ്.യു.സി.ഐ. പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ സമരരംഗത്ത് എത്തിയ നേതാവ് എസ്. മിനിയടക്കമുള്ളവരോ സാംസ്കാരിക പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് ആയിരം രൂപയും കഴിഞ്ഞ ബജറ്റില്‍ ആയിരം രൂപയും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഒറ്റയടിക്ക് 25,000 രൂപയാക്കണമെന്ന ആവശ്യം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്. ഇക്കാലയളവില്‍ പിന്തുണയുമായി ആശയമാരുടെ സമരപ്പന്തലില്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ അടക്കം രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഉയര്‍ത്തിയത്. അടുത്ത കേന്ദ്ര ബജറ്റില്‍ ആശമാര്‍ക്ക് ഓണറേറിയം വര്‍ധനയുണ്ടാകുമെന്നും ഇവര്‍ ഉറപ്പു നല്കി. എന്നാല്‍, ഒന്നുമുണ്ടായില്ല. ഇതിനു പിന്നാലെയാണ് കേരളം മുഴുവന്‍ സമരവുമായി ആശമാര്‍ രംഗത്തുവന്നത്. ഓരോ ജില്ലയിലും പ്രമുഖ വ്യക്തിത്വങ്ങളാണ് ഇവര്‍ക്കു സ്വീകരണം നല്‍കിയത്. പുതിയ ബജറ്റിനു പിന്നാലെ ആശമാര്‍ക്കു പിന്തുണയുമായി വന്ന എഴുത്തുകാരി സാറ ജോസഫ് അടക്കം പ്രതികരിച്ചിട്ടില്ല.…
Read More » -
Breaking News
എന്നാ കാഞ്ഞ ബുദ്ധിയാ നമ്മുടെ കേന്ദ്രമന്ത്രിക്ക്… അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കും… ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മിണ്ടാട്ടമില്ല, പകരം പറഞ്ഞത് ഇങ്ങനെ- ‘മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ, അപ്പോൾ അവർക്ക് ഗുണം ലഭിക്കില്ലേ?’
ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കണ്ടെത്തൽ. എന്നാൽ ഈ പറഞ്ഞ റെയിൽവേ ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മന്ത്രിയ്ക്ക് കൃത്യമായ മറുപടിയില്ല. പകരം മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ എന്നും അപ്പോൾ അവർക്ക് അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം ലഭിക്കില്ലേ എന്നുമായിരുന്നു മന്ത്രിയുടെ മറുചോദ്യം. ബജറ്റിനു ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. കേരളത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകരെ അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച കാണുന്നുണ്ട്. കേരളത്തിലെ റെയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിങ്കളാഴ്ച വ്യക്തത വരുത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
Read More »
