Month: February 2026

  • Breaking News

    ‘പാകിസ്ഥാനെ എങ്ങനെ വിലക്കും? ഇരട്ടത്താപ്പ് നടക്കില്ലെന്ന് മുന്‍ ഐസിസി ചെയര്‍മാന്‍; ഇന്ത്യ മാറിനിന്നപ്പോള്‍ വിലക്കിയില്ല, ഐസിസി പക്ഷം പിടിക്കുന്നെന്നും ഇഹ്‌സാന്‍ മാനി

    ഇസ്ലാമാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മല്‍സരങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ വിലക്കാന്‍ ഐസിസിക്ക് കഴിയില്ലെന്ന് ഐസിസി മുന്‍ ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി. മുന്‍ പിസിബി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ കളിക്കില്ല എന്ന് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരില്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞതോടെയാണ് പാക്കിസ്ഥാന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് നേരത്തെ ഐസിസി മാറ്റിയിരുന്നത്. ഈ മാസം 15ന് കൊളംബോയില്‍ വച്ചാണ് ഇന്ത്യപാക് മല്‍സരം നിശ്ചയിച്ചിരുന്നത്. പാക്കിസ്ഥാനെതിരായ വിലക്ക് പ്രായോഗികമല്ലെന്നാണ് മാനി വ്യക്തമാക്കുന്നത്. തീരുമാനം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേതാണെന്നും പിസിബിക്ക് അതില്‍ പങ്കില്ലെന്നതുമാണ് ഇതിന് കാരണമായി മാനി പറയുന്നത്. മാത്രവുമല്ല, ചാംപ്യന്‍സ് ട്രോഫി കളിക്കായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയെ ആരും വിലക്കിയിരുന്നില്ലെന്നും മാനി ചൂണ്ടിക്കാട്ടുന്നു. ഇരട്ടത്താപ്പ് പറ്റില്ലെന്നും നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഐസിസി പക്ഷം പിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചതായി സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

    Read More »
  • Breaking News

    ശബരിമല സ്വര്‍ണക്കൊള്ള: സഭയ്ക്കുള്ളില്‍ സമരവുമായി പ്രതിപക്ഷം; ബഹളം; സ്പീക്കര്‍ എഴുന്നേറ്റുപോയി

    നിയമസഭയില്‍  ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം. സഭയ്ക്കുള്ളിലും സമരം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. അതേസമയം, അടിയന്തര പ്രമേയ നോട്ടീസ് നൽകിയില്ല. എസ്ഐടി നോക്കുക്കുത്തിയായി. പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നു. മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റിയും സിപിഎം നേതാക്കളും പുറത്തിറങ്ങുമെന്നും പ്രതിപക്ഷം പറഞ്ഞു. സ്പീക്കറുടെ മുഖത്തിനു നേര്‍ക്ക് സ്വർണം കട്ടത് ആരപ്പ എന്ന്  ബാനറും ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന് ഉത്തരവാദിത്തമില്ലായ്മയെന്ന് മന്ത്രി വീണ ജോർജ് കുറ്റപ്പെടുത്തി. എന്ത് അതിക്രമമാണ് കാണിക്കുന്നതെന്നു എം.ബി രാജേഷ് ചോദിച്ചു. ഇത് ജനാധ്യ പത്യത്തോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണ്. തൊഴിലുറപ്പ് അട്ടിമറിച്ച ദിവസം മോദിയോടൊപ്പം ചായ കുടിച്ച പ്രിയങ്കയുടെ അനുയായികളാണ് ഇവർ. ഹൈക്കോടതിയിൽ നിന്ന് കരണക്കുറ്റിക്ക് മാറി മാറി അടികിട്ടിയെന്നു മന്ത്രി പരിഹസിച്ചു. പ്രതിപക്ഷം കവല ചട്ടമ്പിമാരെന്നും ഭരണപക്ഷം ആരോപിച്ചു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. ചോദ്യോത്തര ചോദ്യങ്ങൾ…

    Read More »
  • Breaking News

    വീണ്ടും മോദി- ട്രംപ് ഭായി-ഭായി; ഫോണ്‍ വിളിയില്‍ അലിഞ്ഞ് താരിഫ് പോര്; താരിഫ് 18 ശതമാനമാക്കി; റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്തും; കൃഷിയിലടക്കം 500 ബില്യണ്‍ ഡോളര്‍ ഇടപാടിന് ഇന്ത്യ സമ്മതിച്ചെന്നും ട്രംപ്

    വാഷിംഗ്ടണ്‍: ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലെത്തി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതോടെയാണ് ഇരു രാജ്യങ്ങളും വ്യാപാരത്തില്‍ കുറഞ്ഞ തീരുവ ചുമത്താന്‍ തീരുമാനമായത്. നിലവില്‍ അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ 18 ആക്കും. ഇന്ത്യക്കു ചുമത്തിയ പിഴത്തീരുവ 25 ശതമാനവും എടുത്തുമാറ്റും. പകരം, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്താന്‍ സമ്മതിച്ചെന്നും വാര്‍ത്തകളുണ്ട്. അമേരിക്കന്‍ എനര്‍ജി, ടെക്‌നോളജി, കാര്‍ഷിക മേഖലയില്‍ 500 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കും ഇന്ത്യ തയാറായെന്നു ട്രംപ് അവകാശപ്പടുന്നു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടുത്തിടെ വമ്പന്‍ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യന്‍ വിപണി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുമ്പില്‍ തുറന്നിട്ട കരാര്‍, മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്നാണ് മോദി വിശേഷിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടുമുതല്‍ ആരംഭിച്ച താരിഫ് യുദ്ധത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. ജൂലൈ 31ന് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചു. റഷ്യ എണ്ണ വാങ്ങുന്നതു തുടര്‍ന്നാല്‍…

    Read More »
  • Breaking News

    പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം റിനിയെ ഹോട്ടലിലേക്ക് വിളിച്ചിട്ടുണ്ടോ? അതുകൂടി പബ്ലിക് ഡൊമെയ്‌നിൽ വച്ചോളൂ…. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ, താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല, നിങ്ങൾ പുറത്ത് വിട്ട ചാറ്റിലെ 5 മെസേജുകൾ മുകളിലേക്കും 5 മെസേജുകൾ താഴോട്ടും പുറത്ത് വിടാൻ തയാറുണ്ടോ? – രാഹുൽ മാങ്കൂട്ടത്തിൽ

    കൊച്ചി: തനിക്ക് എതിരായ ബലാത്സംഗ പരാതികൾക്ക് പിന്നിൽ പാർട്ടിക്ക് പുറത്തുനിന്നുള്ള ​ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടിക്ക് പുറത്തുനിന്നുള്ള ഗൂഢാലോചനയെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും താനുമായുള്ള ചാറ്റുകൾ പൂർണമായും പുറത്തുവിടാൻ പരാതിക്കാരെ രാഹുൽ വെല്ലുവിളിച്ചു. താൻ ഒളിച്ചോടില്ലെന്നും കേസുകളെ സധൈര്യം നേരിടുമെന്നുമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണം. അതേസമയം ലൈംഗിക പീഡന പരാതിയിൽ ജയിലിൽ പോയി ജാമ്യം ലഭിച്ചത് പിന്നാലെയുള്ള ആദ്യ പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നും പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങൾ മാത്രമെന്നും പൂർണരൂപം പുറത്തുവിടണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ട്വന്റിഫോറിനോട് പറഞ്ഞു. തനിക്കെതിരെയുള്ള പരാതികൾക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാർമികതകളൊക്കെ വച്ച് പുലർത്തുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ല…

    Read More »
  • NEWS

    ഭർത്താവിന്റെ അവിഹിതം കയ്യോടെ പിടികൂടി, ജോലി കഴിഞ്ഞു സ്കൂട്ടിയിൽ വരികയായിരുന്ന ഭാര്യയെ ബൈക്കിന് ഇടിച്ചുവീഴ്ത്തി, കയ്യിൽ കരുതിയ ആയുധമുപയോ​ഗിച്ച് കുത്തിയത് 19 തവണ, കരളും വൃക്കയുംവരെ മുറിഞ്ഞയിൽ!! ഭർത്താവിന് ഇരട്ട ജീവപര്യന്തം

    ആലപ്പുഴ: അവിഹിതം പിടികൂടിയ കലിയിൽ നടത്തിയ അരും കൊലയിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം. ചേർത്തല പള്ളിപ്പുറം അമ്പിളി വധക്കേസിലാണ് ഭർത്താവ് രാജേഷ്‌കുമാറിനെ (രാജൻ-46) അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊലപാതകത്തിനും പിടിച്ചുപറിക്കുമാണ് ശിക്ഷ. 2024 മെയ് 18ന് വൈകിട്ട് ആറ് മണിക്ക് പള്ളിപ്പുറം-ചേർത്തല റോഡിൽ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു സംഭവം. പള്ളിപ്പുറം തിരുനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് പളളിപ്പുറം പുത്തൻ കോനാട്ട് വീട്ടിൽ അമ്പിളിയെയാണ് ഭർത്താവ് രാജേഷ്‌കുമാർ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന കളക്ഷൻ ബാഗും തട്ടിയെടുത്താണ് പ്രതി കടന്നുകളഞ്ഞത്. അതേസമയം ഭർത്താവിന്റെ അവിഹിതബന്ധം അമ്പിളി ചോദ്യം ചെയ്തതിലുളള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. മുഹമ്മ സ്വദേശിയായ വീട്ടമ്മയുമായി രാജേഷ്‌കുമാറിന് അടുപ്പമുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് ഇവർക്കിടയിലെ ചാറ്റിങ്ങിനെ ചൊല്ലി തർക്കമുണ്ടായപ്പോൾ രാജേഷ്‌കുമാർ ഭാര്യ അമ്പിളിയേയും മകൾ…

    Read More »
  • Breaking News

    ഉപ്പയുടെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം!! ഭാര്യാ സഹോദരീ ഭർത്താവുമായി സ്വത്തിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ആയുധംകൊണ്ട് ആക്രമണം, തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്ക് വെട്ടേറ്റു, പ്രതി ലഹരിക്ക് അടിമയെന്ന് സൂചന, പിതാവ് പോലീസ് കസ്റ്റഡിയിൽ

    കാസർകോട്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ ദാരുണമായി കൊല്ലപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈല (18)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇന്നു വൈകുന്നേരം ഭാര്യാ സഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേൽക്കുകയുമായിരുന്നു. അതേസമയം പ്രതിയായ ഉമ്മർ വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.

    Read More »
  • Breaking News

    കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരും- റെയിൽവേ മന്ത്രി, എപ്പോൾ?… മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തത നൽകാതെ മന്ത്രി!! റെയിൽവേ വിഹിതത്തിൽ കേരളത്തിന് ബജറ്റിൽ പ്രഖ്യാപിച്ചത്, 3795 കോടി രൂപ, ഭൂമി ഏറ്റെടുക്കൽ വേ​ഗത്തിലാക്കാൻ മുഖ്യമന്ത്രിക്ക് കത്തുനൽകും- അശ്വിനി വൈഷ്ണവ്

    ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവ​ഗണിച്ചെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. 3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ റെയിൽവേ മന്ത്രി അവകാശപ്പെട്ടു. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോ മാൻ ശ്രീധരൻ മുന്നോട്ട് പോകുന്നുണ്ടെന്നു റെയിൽവേ മന്ത്രി പ്രതികരിച്ചു. ശ്രീധരൻറെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിൻറെ പിന്തുണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൻറെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. അതുപോലെ കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയ്യാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല. കേരളത്തിലെ പ്രധാന പദ്ധതികളായ മംഗലാപുരം…

    Read More »
  • Breaking News

    അയോഗ്യത റദ്ദാക്കപ്പെടില്ല!! തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു, കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും… മരവിപ്പിച്ചത് അന്തിമ വിധി വരും വരെ

    തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷൻസ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. അതേസമയം അതേസമയം കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും. ആന്റണി രാജു സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് നടപടി. നേരത്തെ മൂന്ന് വർഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്. തന്റെ വാദങ്ങൾ പൂർണമായും കേൾക്കാതെയായിരുന്നു കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചതെന്നായിരുന്നു ആന്റണി രാജു കോടതിയിൽ ഉയർത്തിയ വാദം. ആദ്യഘട്ടത്തിൽ മൂന്ന് പേരെയായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്. അക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി. ആ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചത്. അതേസമയം ശിക്ഷാ വിധി മരവിപ്പിച്ചതുകൊണ്ട് ആന്റണി രാജുവിന്റെ അയോഗ്യത റദ്ദാക്കപ്പെടില്ല.…

    Read More »
  • Breaking News

    കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി, ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടുനീങ്ങിയപ്പോൾ എന്ത് നടപടി സ്വീകരിക്കണമെന്നറിയാൻ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചു, അന്ന് രാത്രി പ്രതിരോധമന്ത്രി ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല- എം.എം. നരവനെയുടെ ലേഖനം പരാമർശിച്ചുള്ള രാഹുലിന്റെ പ്രസം​ഗത്തിൽ പ്രക്ഷുബ്ദമായി ലോക്സഭ

    ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനം പരാമർശിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ പ്രക്ഷുബ്ധമാക്കി. പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയിൽ ഉദ്ധരിക്കുന്നത് സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അമിത്ഷായുമടക്കമുള്ള ഭരണപക്ഷാംഗങ്ങൾ രം​ഗത്തെത്തി. പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ ബഹളത്തിലേക്കു വഴിമാറി 2020-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ലഡാക്ക് സംഘർഷത്തെക്കുറിച്ച് മുൻ കരസേന മേധാവി എം.എം. നരവനെ എഴുതിയ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചാണ് രാഹുൽഗാന്ധി തിങ്കളാഴ്ച സഭയിൽ പരാമർശിച്ചത്. ഈ പുസ്തകത്തെക്കുറിച്ച് ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽഗാന്ധി പ്രസംഗം ആരംഭിച്ചത്. ലേഖനത്തിൽ പറയുന്നതിങ്ങനെ- സംഘർഷവേളയിൽ കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി. അവിടെനിന്ന് ഇന്ത്യൻ സൈന്യത്തെ തുരത്താനായി ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടുനീങ്ങിയ ഘട്ടത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാൻ രാഷ്ട്രീയനേതൃത്വത്തെ സമീപിച്ചപ, എന്നാൽ, അന്ന് രാത്രി പ്രതിരോധമന്ത്രിയെ വിളിച്ചിട്ട് ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല… എന്ന്…

    Read More »
  • Breaking News

    പോയതിനേക്കാൾ വേ​ഗത്തിൽ പൊന്നിന് പടിയിറക്കം!! ഒറ്റ ദിവസംകൊണ്ട് പവന് കുറഞ്ഞത് പതിനായിരത്തിനടുത്ത്, പവന് 1,07,920 രൂപയായി, ഒരു ലക്ഷത്തിലും താഴേക്കെത്തുമെന്ന് വിദ​ഗ്ദർ

    കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ടുതവണയായി 9,840 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. രാവിലെ പവന് 6,640 രൂപയും ഉച്ചയ്ക്ക് 3,200 രൂപയും ഇടിഞ്ഞു. ഗ്രാമിന് 400 രൂപ കുറഞ്ഞ് വില 13,490 രൂപയും പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയുമായി. ഇതോടെ സ്വർണവില ഒരു ലക്ഷത്തിനും താഴേക്കു പോകുമെന്നാണ് സാമ്പത്തിക വിദ​ഗ്ദർ പറയുന്നത്. അതുപോലെ 18 കാരറ്റ് സ്വർണം പവന് 88,680 രൂപയായി, 14 കാരറ്റ് സ്വർണം പവന് 69,080 രൂപയിലും 9 കാരറ്റ് സ്വർണം പവന് 44,560 രൂപയിലുമാണ് വ്യാപാരം ന‌ടക്കുന്നത്. രാവിലെ പവൻ വില 6,640 രൂപ ഇടിഞ്ഞ് 1,11,120 രൂപയിൽ എത്തിയിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച വില 1,31,000 രൂപ മുകളിൽ ആയിരുന്നു. അതേസമയം, രാജ്യാന്തര വില 432 ഡോളർ കൂപ്പുകുത്തി 4,459 എന്ന നിലയിലാണ് ഇന്ന് എത്തിനിൽക്കുന്നത്. രാവിലെ വില നിശ്ചയിക്കുന്നത് രാജ്യാന്തരവില 4,650 കേരളത്തിൽ മുകളിൽ ആയിരുന്നു. രാജ്യാന്തര വില…

    Read More »
Back to top button
error: