Month: February 2026
-
Breaking News
ഗ്രാമിയില്‍ തിളങ്ങി ദലൈലാമയും സ്പില്‍ബര്‍ഗും; ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ വേദിയില്‍ പ്രതികരിച്ച് കലാകാരന്‍മാര്‍
ഗ്രാമി പുരസ്‌കാരങ്ങളില്‍ ചരിത്രം. ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്കും അമേരിക്കന്‍ ഫിലിം മേക്കര്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനും പുരസ്‌കാരം. കെ പോപ്പിനും പുരസ്‌കാരകത്തിളക്കം. മികച്ച ഓഡിയോ ബുക്ക് , നറേഷന്‍, സ്റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് ദലൈലാമയുടെ പുരസ്‌കാരനേട്ടം. ‘മ്യൂസിക് ഫോര്‍ ജോണ്‍ വില്യംസ്’ മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ആദ്യ ഗ്രാമി സ്വന്തമാക്കിയത്. മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് ‘കെ-പോപ്പ് ഡീമണ്‍ ഹണ്ടേഴ്‌സ്’ ലെ ‘ഗോള്‍ഡന്‍’ എന്ന ഗാനം നേടിയത്. കരിയറിലെ ആദ്യ ഗ്രാമി പുരസ്‌കാരം നേടി ലേഡി ഗാഗ. ആബ്ര കാ ഡാബ്രയിലൂടെ ഡാന്‍സ് പോപ്പ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് നേട്ടം. റാപ്പ് കാറ്റഗറിയില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കെന്‍ഡ്രിക് ലാമര്‍. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനാണ് ബാഡ് ബണ്ണിക്ക് പുരസ്‌കാരം. ആല്‍ബം ഓഫ് ദി ഇയര്‍ പുസ്‌കാരം സ്വന്തമാക്കാന്‍ കടുത്ത മല്‍സരമാണ് മൂവരും നടത്തുന്നത്. പുലിറ്റ്സ്റ്റര്‍ പ്രൈസ് വിജയ് കൂടിയായ ലാമര്‍ക്ക് ഗ്രാമിയില്‍ 9…
Read More » -
Breaking News
‘സംസാരിച്ചതെല്ലാം മരണത്തെക്കുറിച്ചു മാത്രം’; സി.ജെ. റോയി എല്ലാം നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചു? ആത്മഹത്യാ കുറിപ്പില്‍ ബിസിനസ് പിന്‍ഗാമി ആരെന്ന വ്യക്തമായ നിര്‍ദേശം; അഭിമുഖങ്ങളിലും സംസാരിച്ചത് താന്‍ ഇല്ലാതാകുന്ന കാലത്തെക്കുറിച്ച്
ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ഡയറിക്കുറിപ്പുകള്‍ നല്‍കുന്നത് ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനകള്‍. കുടുംബത്തോട് ക്ഷമചോദിച്ചതാണ് കുറിപ്പ് ആരംഭിക്കുന്നത്. കടുത്ത തീരുമാനം എടുക്കുകയാണെന്നും അതിന് മാപ്പ് ചോദിക്കുകയാണെന്നും കുറപ്പിലുണ്ട്. ഡയറിയില്‍ എഴുതി തയ്യാറാക്കിയ കുറിപ്പ് കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് ലഭിച്ചതെന്നാണു വിവരം. മരണശേഷം എങ്ങനെ ബിസിനസ് കൊണ്ടുപോകണമെന്നും ആരാണ് പിന്‍ഗാമികളെന്നും ഉത്തരവാദിത്തങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും തുടക്കം മുതലുള്ള ആളുകളെ വഞ്ചിക്കരുതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാ കുറിപ്പിന് സമാനമായിട്ടുള്ള വിവരങ്ങളാണ് ഡയറിയിലുള്ളത്. അതിനാല്‍ മരിക്കാനുള്ള തീരുമാനം റോയ് നേരത്തെ തന്നെ ആലോചിച്ചുറപ്പിച്ചിരുന്നു എന്നാണ് സംശയം. മരണം സംഭവിച്ച വെള്ളിയാഴ്ച രാവിലെ റോയ് തന്റെ സഹോദരന്‍ സി.ജെ ബാബുവിനെ മൂന്ന് തവണ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഈ സമയത്ത് ബാബു തായ്ലന്‍ഡിലായിരുന്നു. മരിക്കാന്‍ ഉറപ്പിച്ചതിന് ശേഷമുള്ള വിളിയായിരുന്നു ഇതെന്ന സംശയമാണ് പൊലീസിനുള്ളത്. സാമ്പത്തിക വിവരങ്ങള്‍ റോയ് പലതവണ ഭാര്യയുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ്…
Read More » -
Breaking News
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വെളിപ്പെടുത്തണം, മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് മോദി സ്വീകരിച്ചത്? വിഷയം പാർലമെന്റിൽ എടുത്തിടാൻ പ്രതിപക്ഷം
ന്യൂഡൽഹി: അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ട സംഭവം പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം. ഈ വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ലൈംഗിക കുറ്റവാളിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കുപ്രസിദ്ധ കുറ്റവാളിയായ എപ്സ്റ്റീനുമായി മോദിക്കുള്ള ബന്ധമെന്താണ്? മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. അതേസമയം എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലാണ് മോദിയുടെ പേര് പരാമർശിക്കുന്നത്. എപ്സ്റ്റീന്റെ ഒരു ഇ മെയിലിൽ മോദിയുടെ പേര് പറയുന്നുണ്ട്. തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനുവേണ്ടി 2017ൽ ഇസ്രയേൽ സന്ദർശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീന്റേതായി പുറത്തുവന്ന മെയിലിൽ പറയുന്നത്. എന്നാൽ സന്ദർശനത്തിന്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണം ലഭിച്ചുവെന്നത് സംബന്ധിച്ചോ മെയിലിൽ പരാമർശമില്ല. എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര് പരാമർശിച്ചത്…
Read More » -
Breaking News
‘കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’; സി.ജെ. റോയിയുടെ ഡയറിയില്‍ നിര്‍ണായക വിവരങ്ങള്‍; സഹോദരന്റെയും ഗ്രൂപ്പ് ഡയറക്ടറുടെയും മൊഴി രേഖപ്പെടുത്തും; വിദേശ സംരംഭങ്ങളില്‍ തിരിച്ചടിയോ?
ബംഗളുരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന സി.ജെ.റോയിയുടെ ഡയറിയില്‍ ആത്മഹത്യാക്കുറിപ്പിന് സമാനമായ വിവരങ്ങള്‍. വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടെന്ന് ഡയറി കുറിപ്പ്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിലുണ്ട്. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും ഡയറിയിലുണ്ട്. റോയിയുടെ സഹോദരന്റെയും ഗ്രൂപ്പ് ഡയറക്ടറുടെയും മൊഴി എസ്‌ഐടി വീണ്ടും രേഖപ്പെടുത്തും. ആദ്യം രേഖപ്പെടുത്തിയ മൊഴികളില്‍ വ്യക്തത വരുത്തും. ഇരുവര്‍ക്കും ഹാജരാകാനുള്ള നോട്ടിസ് അയച്ചു. സി.ജെ.റോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കര്‍ണാടക പോലീസ് ഊര്‍ജിതമാക്കി. ആത്മഹത്യ ചെയ്യുന്ന സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന ആദായനികുതി ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തതിന് പിറകെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. കുടുംബത്തിന്റെ മൊഴികള്‍ പരിശോധിച്ച സംഘം ആവശ്യമെങ്കില്‍ വീണ്ടും അവരെ വിളിച്ചുവരുത്തും. അതിനിടെ കുടുംബം അറിയാതെ നാളെ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിരുന്ന വാര്‍ത്താ സമ്മേളനം മാറ്റി. മകനും ഗ്രൂപ്പ് ഡയറക്ടറും ചേര്‍ന്ന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആണ് നിലവിലെ ധാരണ. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണത്തിന്…
Read More » -
Breaking News
വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു… ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ… കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം
ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങളെന്ന് റിപ്പോർട്ട്. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പിൽ റോയി എഴുതിയിരിക്കുന്നത്. അതുപോലെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. കൂടാതെ പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയി, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അതുപോലെ കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിൽ പറയുന്നു. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദനെ വിളിച്ച് റോയി സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം. അതേസമയം ആദായ നികുതി വകുപ്പിന്റെ നിരന്തരമായ ഇടപെടൽ റോയിയെ സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും.
Read More » -
Breaking News
‘തോക്ക് എങ്ങനെ കിട്ടി? ആദായ നികുതി ഉദ്യോഗസ്ഥര്‍ റോയിയെ പരിശോധിക്കാതെ ആണോ അകത്തേക്കു കയറ്റിയത്? നികുതി വെട്ടിപ്പിന് ആരും ആത്മഹത്യ ചെയ്‌തെന്നു കേട്ടിട്ടില്ല; യഥാര്‍ഥ കാരണം പുറത്തുവിടണം’
തിരുവനന്തപുരം: ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് അന്വേഷിക്കുന്നു എന്നതിന്റെ പേരില്‍ ഒരാളും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ലെന്നും, പക്ഷെ, ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ സിജെ റോയ് ജീവനൊടുക്കിത് എന്തിനാണെന്ന് അറിയേണ്ടതുണ്ടെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. സിജെ റോയ് മരിച്ചു. കോണ്‍ഫിഡന്റ് ബിസനസ് സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് തന്റെ സിംഹാസനത്തില്‍ ഇരുന്നു കൊണ്ട് സ്വയം വെടിവെച്ച് മരിച്ചു. ഇതാണ് വസ്തുത. സിജെ റോയ് എന്തിന്, അവിടെ വെച്ച്, ആ സമയത്തു മരിച്ചു, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നു. ഏതാണ്ട് മൂന്ന് മണിക്കാണ് മരണദിനത്തില്‍ റോയ് ഓഫീസില്‍ എത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനാണ് എത്തിയത് എന്നാണ് മാനേജിംഗ് ഡയറക്ടര്‍ ടിഎ ജോസഫ് പറയുന്നത്. അതിനിടയില്‍ അമ്മയോട്ട് സംസാരിക്കണം എന്ന് പറഞ്ഞുകൊണ്ട് റോയ് തന്റെ ചേംബറിലേക്ക് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് മാനേജിംഗ് ഡയറക്ടര്‍ ടിഎ ജോസഫ് കാബിന് മുന്നിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കയറ്റി വിട്ടില്ല. ആരേയും കയറ്റിവിടരുത്…
Read More » -
Breaking News
നോക്കൗട്ടില്‍ എന്തു ചെയ്യും? ലോകകപ്പില്‍ ഇന്ത്യക്കെതിരേ കളിക്കില്ലെന്ന് പാകിസ്ഥാന്‍; ബംഗ്ലാദേശിനെ ഒഴിവാക്കിയതില്‍ കടുത്ത തീരുമാനം; പിഴയ്ക്കും കോടതി നടപടികള്‍ക്കും വഴിവയ്ക്കും; മുന്നറിയിപ്പുമായി പാക് മുന്‍ താരങ്ങളും
ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍. ബംഗ്ലദേശിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് പാക്കിസ്ഥാന്‍ നീങ്ങിയത്. മറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ടീമിന് അനുമതിയുണ്ടെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ മറ്റ് മല്‍സരങ്ങള്‍. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന പാക്കിസ്ഥാന്റെ നിലപാടില്‍ ഐസിസി പ്രതികരണം നിര്‍ണായകമാവും. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍നിന്നു പുറത്താക്കിയിരുന്നു. പകരം സ്‌കോട്ലന്‍ഡിന് അവസരം നല്‍കിയതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയ ഐസിസി, ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ആവര്‍ത്തിച്ചു. ബംഗ്ലദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയുമായുണ്ടായ നീരസത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ജനുവരി മൂന്നിന് ഐപിഎലില്‍നിന്ന് പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. മറുപടിയായി ബംഗ്ലദേശ്, രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം…
Read More » -
Breaking News
കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം
1 സാമ്പത്തിക വളർച്ച ലക്ഷ്യം വെക്കുന്ന ബജറ്റ് : തോമസ് ജോൺ മുത്തൂറ്റ് (മുത്തൂർ ഫിൻകോർപ്പ് ആൻഡ് മാനേജിംഗ് ഡയറക്ടർ) കൊച്ചി: ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയും ഭാവിയും ലക്ഷ്യമാക്കിയുള്ളതാണ് കേന്ദ്ര ബജറ്റെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും. മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്. 2026 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള സന്തുലിതമായ സമീപനമാണ് സൂചിപ്പിക്കുന്നത്. ഉത്പാദനം, എംഎസ്എംഇ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെ ശക്തിപ്പെടുത്തുക, ബജറ്റിലൂടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. മാത്രമല്ല, ഒരു വികാസ ഭാരതത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ഉൽപ്പാദനക്ഷമത, അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതി മത്സരക്ഷമത എന്നിവയ്ക്ക് ഉപഭോക്തൃ സഹായ സുസ്ഥിരമായ വളർച്ചയ്ക്ക് കാരണമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് മാറ്റുരക്കാനുമാകും. ദക്ഷിണേന്ത്യയ്ക്കും പ്രയോജനം ലഭിക്കും. മെച്ചപ്പെട്ട വായ്പ ലഭ്യത, ബാങ്കിംഗ് രംഗത്തെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ എന്നിവ എൻബിഎഫ്‌സികളെ ശക്തിപ്പെടുത്തും. സാമ്പത്തിക…
Read More » -
Movie
സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു
തെലുങ്കിലെ ഇതിഹാസ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. SSR61 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിൻ ആണ്. പരമ്പരാഗത പൂജ ചടങ്ങുകളോടെ ഔപചാരികമായി ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ വൈകാതെ പുറത്തു വിടും. പുഷ്പക വിമാനം, ആദിത്യ 369, തുടങ്ങി ഒട്ടേറെ ക്ലാസ്സിക്കുകളുടെ സൃഷ്ടാവായ സിംഗീതം ശ്രീനിവാസ റാവു എന്ത്കൊണ്ട് ഇതിഹാസമാകുന്നു എന്ന് പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ഒരു വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. പ്രശസ്ത സംവിധായകരുടെ നൊസ്റ്റാൾജിയ പകരുന്ന വാക്കുകൾ ഉൾക്കൊള്ളുന്ന വീഡിയോ, അദ്ദേഹത്തിന്റെ പ്രതിഭ, ഭാവന, ചലച്ചിത്ര നിർമ്മാണത്തിലുള്ള വൈദഗ്ധ്യം, ആധിപത്യം എന്നിവയെയും ചലച്ചിത്ര സൃഷ്ടാക്കളുടെ തലമുറകളിലൂടെ മുന്നേറുന്ന അദ്ദേഹത്തിന്റെ സ്വാധീനത്തെയും അടയാളപ്പെടുത്തുന്നു. റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. SSR 61 നെ സിംഗീതത്തിന്റെ എക്കാലത്തെയും വലിയ സ്വപ്ന ചിത്രമായി ആണ് വൈജയന്തി…
Read More »
