Month: February 2026

  • Breaking News

    എസ്.പി വെങ്കടേഷ് വിട പറഞ്ഞു; ഈണങ്ങളാൽ ഇന്ദ്രജാലം തീർത്ത സംഗീത സംവിധായകൻ

    ചെന്നൈ : സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 70 വയസ്സായിരുന്നു. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1980 കളിലും 90 കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകരായ എസ് പി വെങ്കിടേഷ് 150ലധികം സിനിമകളിലെ ഗാനങ്ങൾക്ക് ഈണമൊരുക്കിയിട്ടുണ്ട്. തെന്നിന്ത്യൻ ചലച്ചിത്രസംഗീത ലോകത്തെ അധികമാരിലൊരാളായിരുന്ന അദ്ദേഹം മനസിനെ കുളിരണിയിപ്പിക്കുന്ന ഈണങ്ങളാൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. മലയാള സിനിമാരംഗത്ത് പാട്ടുവസന്തം തീർത്ത ഈ സംഗീത സംവിധായകൻ്റെ എല്ലാ പാട്ടുകളും എന്നെന്നും നിലനിൽക്കും. ഏതൊരു മലയാളിയുടെയും ഇഷ്ടഗാന ലിസ്റ്റിൽ എസ്.പി വെങ്കടേഷിൻ്റെ ഈണത്തിൽ പിറന്ന പാട്ടുകളുണ്ടാവുമെന്നത് തീർച്ചയാണ്. 1971ൽ സംഗീത സംവിധായകന് വിജയഭാസ്‌കറിനൊപ്പം ഗിറ്റാറിസ്റ്റായി എസ്.പി വെങ്കടേഷ് ചലച്ചിത്ര ലോകത്തെത്തിയത്. 1975ൽ കന്നഡ സിനിമകളിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.…

    Read More »
  • Movie

    തമിഴ് സിനിമയിൽ ആദ്യമായി വമ്പൻ ഡ്രോൺ ഷോയുമായി അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്

    സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന “വിത്ത് ലവ്” എന്ന ചിത്രത്തിൻ്റെ പ്രചാരണാർഥം സംഘടിപ്പിച്ച ഡ്രോൺ ഷോ തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “വിത്ത് ലവ്” 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. 250 ഡ്രോണുകൾ ഉൾപ്പെട്ട ഡ്രോൺ ഷോ അരങ്ങേറിയത് ചെന്നൈ ബസന്ത് നഗർ ബീച്ചിൽ വെച്ചാണ്. വമ്പൻ പ്രേക്ഷക പങ്കാളിത്തത്തോടെ നടന്ന ഈ ഗംഭീര ഷോയിൽ, ആകാശത്ത് തിളങ്ങിയ ഡ്രോണുകൾ കൊണ്ട് ചിത്രത്തിൻ്റെ പേര്, അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും പേരുകൾ എന്നിവയും പ്രദർശിപ്പിച്ചു. ഷോയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എംആർപി എന്റർടൈൻമെൻ്റ് ബാനറിൽ പാസിലിയൻ നസറെത്തും മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനികാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ മദൻ ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ഒരു ഫീൽ ഗുഡ് റൊമാൻ്റിക് എൻ്റർടെയ്‌നർ…

    Read More »
  • Breaking News

    പ്രതിയായി എന്നതിനാല്‍ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കുന്നത് ശരിയല്ല, കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ… മുകേഷ് അടക്കം പല എംഎല്‍എമാരും പല കേസുകളിലും പ്രതികളാണ്, അവരെ അയോഗ്യരാക്കിയിട്ടില്ലല്ലോ?? സിപിഎം നീക്കത്തെ എതിര്‍ക്കാന്‍ യുഡിഎഫ്

    തിരുവനന്തപുരം:  രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ല.  മുകേഷ് അടക്കം പല എംഎല്‍എമാരും പല കേസുകളിലും പ്രതികളാണ്. അതുകൊണ്ടുതന്നെ പ്രതിയായി എന്നതിനാല്‍ ഒരാളെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കപ്പെടും. ഭാവിയില്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന സമീപനമല്ല, മറിച്ച് ഇത്തരമൊരു നടപടി ഉണ്ടാക്കുന്ന കീഴ് വഴക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. ഇതൊരു കീഴ് വഴക്കമായാല്‍, നിയമസഭയില്‍ എത്തിക്‌സ് കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് ദുരുപയോഗത്തിന് വഴിതെളിക്കുമെന്നുമാണ് വിലയിരുത്തല്‍.…

    Read More »
  • Breaking News

    ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുത്… പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ല, ഇന്ത്യന്‍ നിയമം പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യം വിട്ട് പോകേണ്ടതാണ്, വാട്സ് ആപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

    ന്യൂഡൽഹി: ഇന്ത്യൻ  നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് സോഷ്യൽ മീഡിയ ഭീമനായ വാട്സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെറ്റാ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. വാട്‌സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്‌സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിൽ…

    Read More »
  • Breaking News

    ഭാര്യയോട് തീര്‍ത്താല്‍ തീരാത്ത പക, 12 കാരനെ കൊന്ന് ട്രെങ്കിനുള്ളില്‍ കുത്തി നിറച്ച് പിതാവ്, പിന്നാലെ നാടുവിട്ടു, പ്രതി ലഹരിക്കടിമയെന്ന് പൊലീസ്, തിരച്ചില്‍ ശക്തം

    ഫിറോസാബാദ്: ഉത്തർപ്രദേശിൽ 12 വയസ്സുകാരന്റെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.  പിതാവ് മകനെ കൊലപ്പെടുത്തി മൃതദേഹം ട്രങ്കിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. മഖൻപൂർ ഏരിയയിലെ ജിജോളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രതിയായ രാജേഷ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. വസ്തുവിനെച്ചൊല്ലി ഭാര്യയുമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗ്രാമവാസിയായ രാജേഷ് ലഹരിക്ക് അടിമയായിരുന്നു. സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ ഊർമിളയുമായി ഇയാൾ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഊർമിള സ്കൂളിൽ പോയ സമയത്ത് രാജേഷും മകൻ മായങ്കും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഊർമിള തിരിച്ചെത്തിയപ്പോൾ രാജേഷിനെ വീട്ടിൽ കണ്ടില്ല. വീടിനുള്ളിൽ രക്തക്കറകൾ കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മകൻ മായങ്കിന്റെ മൃതദേഹം ഒരു വലിയ ട്രങ്കിനുള്ളിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയത്. ഊർമിളയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഊർമിളയുടെ പരാതിയിൽ രാജേഷിനെതിരെ…

    Read More »
  • NEWS

    ദേശീയ തലത്തിൽ തിളങ്ങി ഗ്ലോബൽ പബ്ലിക് സ്കൂൾ; തുടർച്ചയായ നാലാം വർഷവും ‘ഗ്രീൻ’ റേറ്റിംഗ്

    കൊച്ചി: പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ദേശീയതലത്തിൽ മാതൃകയായി കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂൾ (ജി.പി.എസ്.). സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സി.എസ്.ഇ.) നൽകുന്ന പ്രശസ്തമായ ‘ഗ്രീൻ സ്കൂൾ അവാർഡ് 2025-26’ ജി.പി.എസ്. സ്വന്തമാക്കി. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി പങ്കെടുത്ത 7,407 സ്കൂളുകളിൽനിന്ന് ഏറ്റവും ഉയർന്ന ‘ഗ്രീൻ’ റേറ്റിംഗ് ലഭിച്ച ആറ് ശതമാനം സ്കൂളുകളിൽ ഒന്നാകാൻ ഗ്ലോബൽ പബ്ലിക് സ്കൂളിന് സാധിച്ചു. ഇത് തുടർച്ചയായ നാലാം വർഷമാണ് സ്കൂളിനെ തേടി ഈ അംഗീകാരമെത്തുന്നത്. സ്കൂളിലെ വിദ്യാർഥികൾ തന്നെ നേരിട്ട് നടത്തുന്ന ‘ഗ്രീൻ സ്കൂൾ പ്രോഗ്രാം’ (ജി.എസ്.പി.) ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിശ്ചയിച്ചത്. വായു, ഊർജ്ജം, ഭക്ഷണം, ഭൂമി, ജലം, മാലിന്യം എന്നിങ്ങനെ ആറ് മേഖലകളിലെ സ്കൂളിന്റെ പ്രവർത്തനങ്ങളാണ് ഓഡിറ്റിന് വിധേയമാക്കിയത്. സ്കൂളിലെ സോളാർ പവർ പ്ലാന്റ്, ബയോഗ്യാസ് (B80) പ്ലാന്റ്, മാലിന്യങ്ങൾ തരംതിരിച്ചുള്ള സംസ്കരണം, പുനരുപയോഗ സംവിധാനങ്ങൾ എന്നിവയെ സി.എസ്.ഇ. ജൂറി പ്രത്യേകം പ്രശംസിച്ചു. പാഠപുസ്തകങ്ങളിൽ ഒതുങ്ങാതെ…

    Read More »
  • Breaking News

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുട്ടികള്‍ വിലങ്ങുതടിയായി, ആറു വയസുകാരിയെ കൊന്ന് കനാലിലെറിഞ്ഞ് പിതാവ്, മൊഴികളിലെ വൈരുദ്ധ്യം സംശയത്തിനിടയാക്കി, പ്രതിയെ കുടുക്കിയത് ടവര്‍ ലൊക്കേഷന്‍

    ഹൈദരബാദ്:  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമാകാതിരിക്കാൻ ആറുവയസുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശിയായ പാണ്ഡുരംഗ് കോണ്ഡ്മംഗളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുണ്ട്. ബാർബറായ പാണ്ഡുരംഗിന് ആദ്യം ഇരട്ട പെൺകുട്ടികളാണ് ജനിച്ചത്. പിന്നീട് ഒരു മകനും ഉണ്ടായി. തന്റെ രാഷ്ട്രീയ മോഹങ്ങൾ യാഥാർത്ഥ്യമാക്കാൻ മൂന്ന് കുട്ടികള്‍ തടസമാകുമെന്ന് കണ്ട പാണ്ഡുരംഗ് മകള്‍ പ്രാചിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നിസാം സാഗർ കനാലിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയതിന് പിന്നാലെ പാണ്ഡുരംഗിന്‍റെ കാണാതായ മകൾ പ്രാചിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലിൽ പാണ്ഡുരംഗ് നൽകിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചു. കൊലപാതകം നടന്ന സമയത്ത് ഇയാൾ തെലങ്കാനയിൽ ഉണ്ടായിരുന്നതായി…

    Read More »
  • Breaking News

    പിണക്കം മാറ്റി ഇണങ്ങിയപ്പോൾ ട്രംപ് ഇന്ത്യയ്ക്കേകിയത് പ്രേത്യേക സമ്മാനം! ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് യുഎസ് തീരുവയുള്ള രാജ്യമായി ഇന്ത്യ

    വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയ്ക്ക് മേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയാണ് അമേരിക്ക കുറച്ചത്. തീരുവ കുറച്ചതിൽ ട്രംപിന്റെ നടപടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ പിഴച്ചുങ്കമായുള്ള 25 ശതമാനം അടക്കം 50 ശതമാനമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള തീരുവ. ഇതാണ് 18 ശതമാനത്തിലേക്ക് കുറഞ്ഞത്. തിങ്കളാഴ്ച നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമമായെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് അറിയിച്ചത്. അതേസമയം ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ഇന്ത്യ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തെക്കുറിച്ച്റ ട്രംപ് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. തീരുവ കുറച്ചതിന് പകരമായി റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകരമാകുമെന്നും ട്രംപ് പറയുകയുണ്ടായി. യുഎസിന്റെ ഊർജ, സാങ്കേതിക,…

    Read More »
  • Breaking News

    സ്വത്തുതര്‍ക്കത്തിനിടെ തടയാനെത്തിയ 18 കാരിയെ കുത്തിക്കൊന്ന് പിതാവ്, വെട്ടേറ്റ ബന്ധുവിനും ദാരുണാന്ത്യം, ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമം 55 കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

    കാസര്‍കോട്: മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി ഭര്‍ത്താവാണ് മരിച്ച ഷേക്ക് അബ്ബ. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊലപാതക കേസിൽ ഉമ്മര്‍ ഫറൂഖിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഉമര്‍ ഫറൂഖിന്‍റെ അറസ്റ്റ് മഞ്ചേശ്വരം പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. ഭാര്യ സഹോദരിയുടെ വീട്ടിലെത്തിയാണ് പ്രതി കൊല നടത്തിയത്.…

    Read More »
  • Breaking News

    ജാതി പറഞ്ഞ് പോര് തുടര്‍ന്നാല്‍ ഹൈന്ദവ സമൂഹത്തിന്റെ കാര്യം അധോഗതിയാകും, ഇങ്ങനൊരു ദുരവസ്ഥ വരാതിരിക്കാനാണ് ശ്രമിക്കുന്നത്, ഐക്യം വൈകാതെ സാധ്യമാകും, എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ പ്രതീക്ഷയുമായി വെള്ളാപ്പള്ളി

    ആലപ്പുഴ: നാളുകളുടെ ആയുസ്സിനൊടുവില്‍ തകര്‍ന്ന എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ വീണ്ടും പ്രതീക്ഷ വെച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി വീണ്ടും ഐക്യപ്രതീക്ഷ പങ്കുവെച്ചത്. ജാതി പറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ. ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭൂരിപക്ഷ സമൂഹം ഏറെക്കാലമായി ഒറ്റപ്പെട്ട നിലയിലായിരുന്നെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ന്യൂനപക്ഷങ്ങളുടെ സംഘടിത സാമ്പത്തിക ശേഷിക്ക് മുന്നില്‍ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുകയും വിവേചനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നുവെന്ന യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞതിനാണ് കക്ഷിരാഷ്ട്രീയഭേദമന്യേ തന്നെ വര്‍ഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായത്. മതന്യൂനപക്ഷ പാര്‍ട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതിപറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേ ഉള്ളൂ. അത്തരമൊരു ദുരവസ്ഥ വീണ്ടും സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യശ്രമങ്ങള്‍ വീണ്ടും തുടങ്ങിവെച്ചത്. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ -മുഖപ്രസംഗത്തില്‍ പറയുന്നു.

    Read More »
Back to top button
error: