Month: February 2026
-
Breaking News
സ്വർണത്തിന് വീണ്ടും വിജയക്കുതിപ്പ്!! രാജ്യാന്തര വില ഔൺസിന് 5,000 ഡോളറിന് മുകളിൽ, സംസ്ഥാനത്ത് 4,840 രൂപയുടെ വർദ്ധനവ്, സ്വർണം പവന് 1,17,720 രൂപയായി
കൊച്ചി: കഴിഞ്ഞ ദിവസത്തെ ഉയർച്ച താഴ്ചകൾക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും പടിപടിയായി വർദ്ധനവ്. ഇന്ന് പവന് 4,840 രൂപ വർദ്ധിച്ച് 1,17,720 രൂപയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. അതുപോലെ രാജ്യാന്തര വില ഔൺസിന് 400 ഡോളറിലേറെ മുന്നേറി വീണ്ടും 5,000 ഡോളറിന് മുകളിലെത്തി. ഒരുവേള 5,063 വരെ എത്തിയ വില ഇപ്പോൾ എത്തിനിൽക്കുന്നത് 5,055 ഡോളറിനു മുകളിലാണ്. അതേസമയം കേരളത്തിൽ ഇന്ന് പവൻവില 6,000 രൂപയ്ക്കടുത്ത് ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതുപോലെ 18 കാരറ്റ് സ്വർണം ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമായി ഇന്നത്തെ സ്വർണവില 22 കാരറ്റ്- 1,17,720 18 കാരറ്റ്- 96,720 14 കാരറ്റ്- 75,560 9 കാരറ്റ്- 48,560 വെള്ളി- 3,200 അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവ് കണ്ടപ്പോൾ സ്വർണവില ഒരു ലക്ഷത്തിന് താഴെ പോകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പലരും. എന്നാൽ വില വീണ്ടും കയറിയത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്നലെ…
Read More » -
Breaking News
ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടും എടുത്തിട്ട് ബംഗാൾ മുഖ്യമന്ത്രി, എസ്ഐആറിൽ ജനങ്ങൾക്കുവേണ്ടി മമത ഇന്ന് കളത്തിലിറങ്ങും!! തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകും
ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ നേരിട്ടു ഹാജരായി വാദിക്കാൻ ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടുമണിയാൻ ബംഗാൾ മുഖ്യമന്ത്രി. എസ്ഐആറിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ബംഗാൾ മുഖ്യമന്ത്രി മമത ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുന്നത്. നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോടു മമത അനുമതി തേടി. അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്ഐആർ നടപ്പിലാക്കുന്ന പ്രവൃത്തികൾ ബംഗാളിൽ പുരോഗമിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കോടതിയെ അറിയിക്കുകയാണ് മമതയുടെ പ്രധാന ഉദ്ദേശ്യം. കൂടാതെ എസ്ഐആർ നടപ്പിലാക്കാൻ കമ്മിഷൻ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ റദ്ദാക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നടക്കുന്നതെന്നാണ് ഹർജിയിൽ മമത ആരോപിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രിയായ മമത നിയമബിരുദധാരിയാണ്. 1970-ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ്…
Read More » -
Movie
ഇന്ത്യന്‍ സിനിമയുടെ ആഗോള വഴിത്തിരിവ്; സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ജിയോ സ്റ്റുഡിയോസ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന്‍ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിന് പുതിയ വഴിത്തിരിവാകുന്നതാണ് ഏറ്റെടു
കൊച്ചി/മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ സ്റ്റുഡിയോസും ഓസ്‌കാര്‍ ജേതാക്കളായ സിഖ്യ എന്റര്‍ടൈന്‍മെന്റും പങ്കാളിത്തത്തിലേക്ക്. ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിലെ സുപ്രധാന നാഴികക്കല്ലാണിത്. കോര്‍പ്പറേറ്റ് കരുത്തും സ്വതന്ത്ര സിനിമയുടെ സര്‍ഗ്ഗാത്മക മികവും കൈകോര്‍ക്കുന്നത് ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര വേദിയില്‍ കൂടുതല്‍ ശക്തമായി പ്രതിഷ്ഠിക്കാന്‍ സഹായിക്കും. അക്കാഡമി അവാര്‍ഡിനര്‍ഹമായ പീരിയഡ് എന്‍ഡ് ഓഫ് സെന്റന്‍സ്, ദ എലിഫന്റ് വിസ്പറേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് സിഖ്യ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന്‍ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ ഓഹരി പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ ഒരു പുതിയ അധ്യായത്തിനാണ് ജിയോ സ്റ്റുഡിയോസ് തുടക്കമിടുന്നത്. സിഖ്യയുടെ സര്‍ഗ്ഗാത്മകമായ അടിത്തറയെ ജിയോയുടെ വമ്പന്‍ വിതരണ ശൃംഖലയുമായി സമന്വയിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ പങ്കാളിത്തം. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കുമായി സിനിമകളും വെബ് സീരീസുകളും സംയുക്തമായി നിര്‍മ്മിക്കുകയാണ് പുതിയ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.…
Read More » -
Movie
ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക് പുറത്ത്; ചിത്രം 2026 ഓണം റിലീസ്
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ച് 14 വർഷങ്ങൾ തികയുന്ന ദിവസം പ്രമാണിച്ചാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ചിത്രം 2026 ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുമെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. മാസ്സ് അവതാരത്തിലാണ് ദുൽഖർ സൽമാനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചോര പുരണ്ട മുഖവും കൈകളുമായി, തോക്ക് ഏന്തിയ കൈകൾ കൊണ്ട് പാതി മുഖം മറച്ചു നിൽക്കുന്ന ദുൽഖർ സൽമാനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വമ്പൻ ശ്രദ്ധ…
Read More » -
Breaking News
ഉപരോധം മറികടക്കാന്‍ ക്രിപ്‌റ്റോ? കുതിച്ചുയര്‍ന്ന് ഇറാനിലെ ക്രിപ്‌റ്റോ ഇടപാടുകള്‍; സൈന്യം മുതല്‍ സാധാരണക്കാര്‍ വരെ; അന്വേഷണവുമായി അമേരിക്കന്‍ ഏജന്‍സികള്‍; സാമ്പത്തിക ശൃംഖലകള്‍ക്ക് എതിരേ നടപടിയെന്ന് യുഎസ് ട്രഷറി വകുപ്പ്; ഷാഡോ ബാങ്കിംഗ് എന്ന പാരലല്‍ വേള്‍ഡ്
ടെഹ്‌റാന്‍: ഇറാനില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗത്തില്‍ കുത്തനെയുണ്ടായ വര്‍ധനയില്‍ അന്വേഷണവുമായി അമേരിക്ക. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ ക്രിപ്‌റ്റോ ഇടപാടുകളെ ആശ്രയിക്കുന്നെന്ന സംശയത്തിന്റെ പുറത്താണു നടപടി. ഉപരോധം മറികടക്കാന്‍ ചില പ്രത്യേക ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായി ഒരു ബ്ലോക്ക്‌ചെയിന്‍ ഗവേഷകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ടിആര്‍എം ലാബ്‌സ് (TRM Labs), ചെയിനാലിസിസ് (Chainalysis) എന്നിവയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇറാന്റെ ക്രിപ്‌റ്റോ ഇടപാടുകള്‍ 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ്. ഗവണ്‍മെന്റ് അനുകൂല ഗ്രൂപ്പുകളും സാധാരണ നിക്ഷേപകരും ഡിജിറ്റല്‍ കറന്‍സികളിലേക്ക് തിരിഞ്ഞതാണ് ഈ വര്‍ധനയ്ക്കു കാരണം. വിദേശത്തേക്ക് പണം കടത്താനോ, ഹാര്‍ഡ് കറന്‍സി സ്വന്തമാക്കാനോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാനെ സഹായിക്കുന്നുണ്ടോ എന്നാണ് യുഎസ് ട്രഷറി പ്രധാനമായും പരിശോധിക്കുന്നത്. ഇറാനെ സഹായിക്കുന്ന ഇത്തരം സാമ്പത്തിക ശൃംഖലകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രഷറി വക്താവ് നേരത്തെ സൂചിപ്പിച്ചിരുന്നു.…
Read More » -
Breaking News
എത്ര പറഞ്ഞാലും കേള്‍ക്കില്ല; ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മടിയില്ലാതെ നിര്‍മിച്ച് ഇലോണ്‍ മസ്‌കിന്റെ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം ഗ്രോക്ക്; ചാറ്റ് ജിപിടിയും ജെമിനിയും ലാമയും ചിത്രങ്ങള്‍ നല്‍കാന്‍ നിഷേധിച്ചു; അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി
ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ വ്യക്തമായി വിയോജിപ്പ് അറിയിച്ചിട്ടും, ആളുകളുടെ അനുമതിയില്ലാതെ അവരുടെ ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ (Grok) തുടരുന്നതായി റോയിട്ടേഴ്‌സ് കണ്ടെത്തി. മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ ‘X’, ഗ്രോക്കിന്റെ പബ്ലിക് ഔട്ട്പുട്ടുകളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഒന്‍പത് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ വിവിധ സാഹചര്യങ്ങളില്‍ ഗ്രോക്കിനെ പരീക്ഷിച്ചു. അനുമതിയില്ലാത്ത ലൈംഗിക ചിത്രങ്ങള്‍ ഗ്രോക്ക് എപ്പോഴൊക്കെ നിര്‍മ്മിക്കുമെന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന. ഗ്രോക്കിന്റെ പബ്ലിക് എക്‌സ് അക്കൗണ്ടുകള്‍ ഇപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ വലിയ തോതില്‍ പുറത്തുവിടുന്നില്ലെങ്കിലും, വ്യക്തിഗതമായി ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടുമ്പോള്‍ അത് ഇപ്പോഴും ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ചിത്രത്തിലുള്ള ആളുകള്‍ ദുര്‍ബലരാണെന്നോ, അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ അവരെ അപമാനിക്കുമെന്നോ മുന്നറിയിപ്പ് നല്‍കിയിട്ടും ഗ്രോക്ക് പിന്മാറുന്നില്ലെന്ന് റോയിട്ടേഴ്‌സ് കണ്ടെത്തി. ഈ വിഷയത്തില്‍ X-ഉം xAI-യും വിശദമായ മറുപടി നല്‍കിയില്ല. പകരം ‘പഴയകാല മാധ്യമങ്ങള്‍ നുണ പറയുകയാണ്’ (Legacy Media Lies) എന്ന സ്ഥിരം മറുപടിയാണ് xAI നല്‍കിയത്.…
Read More » -
Breaking News
‘ഇക്കണോമിക് സര്‍വേയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പറയും; ബജറ്റിലുണ്ടാകില്ല; എയിംസ് കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു പ്രതികരണം; ശ്രീധരന്‍ മുമ്പും പല ഓഫീസുകള്‍ തുടങ്ങിയിട്ടുണ്ട്’; കണക്കിനു കൊട്ടി മുഖ്യമന്ത്രി
തൃശൂര്‍: രാജ്യത്തിന് എല്ലാ അര്‍ത്ഥത്തിലും അഭിമാനിക്കാന്‍ കഴിയുന്ന സംസ്ഥാനമെന്ന നിലയില്‍ മുന്നോട്ടുപോകുന്ന കേരളത്തോട്, കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് വെച്ചുപുലര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണത്തെ കേന്ദ്രബജറ്റിലും ഇത് ബോധ്യപ്പെട്ടു. ബജറ്റില്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പോലും ഇല്ലെന്ന് തന്നെ പറയാം. ബജറ്റിന് തലേദിവസം കേന്ദ്ര ധനകാര്യ വകുപ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇക്കണോമിക് സര്‍വെയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. പക്ഷേ അത്തരം നേട്ടങ്ങള്‍ ബജറ്റിലുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖലാ ജാഥ ചേലക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എയിംസ് രാജ്യത്ത് പലയിടത്തും വന്നു. ചില സംസ്ഥാനങ്ങളില്‍ ഒന്നിലധികം വന്നു. കേരളം ദീര്‍ഘകാലമായി എയിംസ് ആവശ്യപ്പെടുന്നുണ്ട്. അത് അന്യായമായ ആവശ്യമാണെന്ന് ഒരു കേന്ദ്രസര്‍ക്കാരും പറഞ്ഞിട്ടില്ല. നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം നിര്‍ദേശിച്ചത്. എവിടെ വേണമെന്നത് പ്രത്യേകമായി ചൂണ്ടിക്കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. പല തവണ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട്…
Read More » -
Breaking News
യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നോ? യുദ്ധത്തിന് പടയാളികളില്ല; 10 ലക്ഷം റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് കണക്ക്; കൂലിപ്പട്ടാളത്തില്‍ ചേരാന്‍ വിദേശികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളവും ബോണസും പൗരത്വവും വാഗ്ദാനം; പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട്
മോസ്‌കോ: നാലുവര്‍ഷമായി തുടരുന്ന യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലം യുക്രൈന്‍ പിടിച്ചു നില്‍ക്കുമെന്നു പ്രതീക്ഷിക്കാതിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഏഴു ലക്ഷം സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിച്ചത്. എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ പരുക്കേറ്റ് ചികില്‍സയിലാണെന്നോ ഉള്ള വിവരങ്ങളൊന്നും റഷ്യ പുറത്തുവിടുന്നില്ല. കുറഞ്ഞതു പത്തുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍. റഷ്യയിലെ സ്വതന്ത്ര വെബ്‌സൈറ്റായ മീഡിയ സോണയും ബിബിസിയും സന്നദ്ധപ്രവര്‍ത്തകരുടെ സംഘവും ചേര്‍ന്ന് യുക്രെയ്നില്‍ കൊല്ലപ്പെട്ട 1,60,000 സൈനികരുടെ പേരുകള്‍ ശേഖരിച്ച് പുറത്തുവിട്ടിരുന്നു. ഇതില്‍ 550 പേരുകള്‍ രണ്ട് ഡസനിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയടക്കം നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കൂലിപ്പടയാളികള്‍ റഷ്യയ്ക്കുവേണ്ടി യുക്രെയ്നില്‍ പോരാടുന്നുണ്ട്. 2024ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയ സ്വന്തം സൈനികരെ നേരിട്ട് അയച്ചിട്ടുണ്ട്. അതും പോരാതെ വന്നതോടെയാണ് തട്ടിപ്പ് റിക്രൂട്ടിങ് ഏജന്‍സികളെ അടക്കം ഉപയോഗിച്ച് വിദേശ പൗരന്മാരെ റഷ്യന്‍ പട്ടാളെ വിലക്കെടുക്കുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ പട്ടാളക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് സ്വന്തം…
Read More »

