Month: February 2026
-
Breaking News
യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു; പോലീസിനു നേരെ നായ്ക്കളെ അഴിച്ചു വിട്ട് ടെറസില്‍ കുത്തിയിരുന്നു; ‘വാടാ പോലീസേ’ എന്നു വെല്ലുവിളി; യുവതിയെ ബലാത്സംഗം ചെയ്ത മരണ സുബിന്‍ സൈക്കോ ക്രിമിനല്‍
പത്തനംതിട്ട: സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ ‘മരണ സുബിന്‍’ കൊടും ക്രിമിനല്‍. ബാര്‍ ജീവനക്കാരന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചാണ് ഒരിക്കല്‍ ഇയാളുടെ കൊടും ക്രൂരത പുറത്തുവന്നത്. ഏറ്റവുമൊടുവില്‍ തിരുവല്ലയിലെ സ്പാ ജീവനക്കാരിക്കു നേരെയായിരുന്നു ക്രൂരമായ ആക്രമണം. ഒന്നുംരണ്ടും കേസുകളല്ല മരണസുബിനെന്ന കൊടുംക്രിമിനലിന്റെ പേരിലുള്ളത്. വിചിത്രമായ ക്രിമിനല്‍ മനസും രീതികളുമുള്ള സുബിനും സുഹൃത്തുക്കളുമാണ് ഫെബ്രുവരി ഒന്നിന് സ്പായിലെത്തി ഒരു യുവതിയെ കത്തി കഴുത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയും മറ്റൊരു യുവതിയെ കടന്നുപിടിച്ച് ചുംബിക്കുകയും ചെയ്തത്. സംഭവമറിഞ്ഞ് സുബിന്റെ കുറ്റപ്പുഴയിലെ വീട്ടിലെത്തിയ പൊലീസുകാര്‍ക്കു കാണേണ്ടി വന്നത് നാടകീയരംഗങ്ങളാണ്. നാല് നായകളെ പൊലീസിനു നേരെ അഴിച്ചുവിട്ട ശേഷം നേരെ പടികളില്ലാത്ത ടെറസില്‍ പോയി കുത്തിയിരുന്നു. നായകളെ പൂട്ടിയിടാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സുബിന്‍ കൂട്ടാക്കിയില്ല. ടെറസിലിരുന്ന് വാടാ പൊലീസേ… എന്നുപറഞ്ഞ് വെല്ലുവിളിച്ചു പത്തു മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരണ സുബിനടുത്തേക്ക് പൊലീസിന് എത്താന്‍ കഴിഞ്ഞത്. അപ്പോഴും സുബിന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതിനിടെ എസ്‌ഐ…
Read More » -
Breaking News
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണ്? ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നു, മൊഴിയെടുപ്പ് യുഡിഎഫ് കൺവീനറെ വിളിച്ചുവരുത്തി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ്. മൊഴിയെടുക്കാനായി അടൂർ പ്രകാശിനെ എസ്‌ഐടി വിളിച്ച് വരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കൂടാതെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലാണെന്ന് അറിയാനാണ് അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നത്. അതേസമയം ഉണ്ണി കൃഷ്ണൻ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച അടൂർ പ്രകാശ് ശബരിമല കേസിലെ ബന്ധം നിഷേധിച്ചിട്ടുണ്ട്.
Read More » -
Breaking News
ജയ് വിളിച്ചതും ഓശാന പാടിയതുമെല്ലാം വെറുതെയായി പാക്കിസ്ഥാനെ… ട്രംപ് പാലം വലിച്ചു!! യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ ഭാഗം, ചൈന സ്വന്തമെന്നു പറയുന്ന അക്സായ് ചിന്നും ഇന്ത്യയ്ക്ക് സ്വന്തം…
ന്യൂഡൽഹി: ഇന്ത്യയും യുഎസും വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെ സുപ്രധാന രാഷ്ട്രീയ നീക്കവുമായി ട്രംപ് ഭരണകൂടം. വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനിടെ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ, പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ള ജമ്മു കശ്മീർ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ, ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അക്സായ് ചിന്നും ഈ ഔദ്യോഗിക ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുഎസിന്റെ ഈ പുതിയ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് പലരും നിരീക്ഷിക്കപ്പെടുന്നത്. മുൻപ് യുഎസോ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ പുറത്തുവിട്ട ഭൂപടങ്ങളിൽ പാക്കിസ്ഥാന്റെ ആശങ്കകൾ കണക്കിലെടുത്ത് പാക്ക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേർതിരിച്ച് രേഖപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടം പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ പാടേ തള്ളിക്കളയുകയാണ്. 2020ൽ ജമ്മു കശ്മീർ, ലഡാക്കിന്റെ ചില ഭാഗങ്ങൾ, ഗുജറാത്തിലെ ജുനഗഡ്, മാനവദർ, സർ ക്രീക്ക് എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ പുതിയ രാഷ്ട്രീയ…
Read More » -
Breaking News
ശബരിമലയിലെ പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ട്, എല്ലാം നടന്നത് തന്ത്രിയുടെ അനുവാദത്തിൽ… തന്ത്രിക്ക് ഈ പറയുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല, ജാമ്യം നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ- എസ്ഐടി കോടതിയിൽ, പിടി മുറുക്കി ഇഡിയും
കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിർത്ത് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുവാദത്തോടെയാണെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. അതുപോലെ തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല. സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള ചികിത്സ നിലവിൽ തന്ത്രിക്ക് നൽകുന്നുണ്ടെന്നും എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം വിജിലൻസ് കോടതി എസ്‌ഐടിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിലാണ് തന്ത്രിക്കെതിരായ ഗുരുതര പരാമർശങ്ങൾ ആവർത്തിച്ചത്. തന്ത്രിക്ക് ജാമ്യം നൽകരുതെന്നും ജാമ്യം നൽകിയാൽ കേസിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അന്വേഷണ ഉദ്യാഗസ്ഥർ കോടതിയെ അറിയിച്ചു. പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ തന്ത്രി കണ്ഠരര്…
Read More » -
Movie
ഏഴു ഭാഷകളിലായി ഹാഫ് സെക്കൻ്റ് പോസ്റ്റർ എത്തി .
മലയാളം, തമിഴ്,തെലുങ്ക്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഫ്രാഗ്രനൻ്റെ നേച്ചർ ഫിലും ക്രിയേഷൻസിൻ്റെ ബാനറിൽ ആൻസജീവും സജീവ് പി.കെയും നിർമ്മിക്കുന്ന ഈ ചിത്രം സംജാദ് സംവിധാനം ചെയ്യുന്നു. മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രസക്തിയുള വാക്കുന്നു ഏറെ ചർച്ച ചെയ്യപ്പെടുകയും, അംഗീകാരങ്ങൾ നേടുകയും ചെയ്ത. ബ്ലസ്സിയുടെ സംവിധാനത്തിൽ, മോഹൻലാൽ, ജയപ്രദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണയം, പരിവാർ, മൈക്ക്, ഖൽബ്. യു.കെ. ഓക്കെ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കി മലയാള സിനിമയിൽ അംഗീകാരം നേടിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ഫ്രാഗ്രനൻ്റെ നേച്ചർ ഫിലിം ക്രിയേഷൻസ്. ഹാഫ് ,മലയാള സിനിമയിൽ ആദ്യമായി വാമ്പയർ ആക് ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. റിവഞ്ച്, സർവൈവൽ, ഐഡിൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെ യാണ്…
Read More » -
Breaking News
ആഡംബര ഫ്‌ളാറ്റ്, ലക്ഷങ്ങള്‍ ശമ്പളം; ആസ്വദിക്കാന്‍ സമയമില്ല; ബംഗളുരുവിലെ ഐടി ജീവിതത്തിന്റെ ദുരിതങ്ങള്‍ പങ്കുവച്ച് യുവാവ്; ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ‘തൊഴില്‍തര്‍ക്കം’
ബംഗളുരു: ഐടി നഗരമായ ബെംഗളൂരുവിലെ അമിത ജോലിഭാരവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും വിഡിയോയിലൂടെ പങ്കുവച്ച് യുവാവ്. കയ്യില്‍ പണവും ആഡംബര സൗകര്യങ്ങളും ഉണ്ടെങ്കിലും തനിക്ക് ഇതൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. പ്രതിമാസം 50,000 രൂപ വാടക നല്‍കിയാണ് ഫ്‌ലാറ്റില്‍ താമസിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, ജിം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അപ്പാര്‍ട്ട്‌മെന്റിലുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം ഇവയൊന്നും ഉപയോഗിക്കാന്‍ തനിക്ക് സമയമില്ലെന്ന് അദ്ദേഹം പറയുന്നു. പണം സമ്പാദിക്കാനായുള്ള ഓട്ടത്തിനിടയില്‍ സ്വന്തം ജീവിതം നഷ്ടപ്പെടുന്നതിനെ ഒരു ‘എലിക്കെണി’ എന്നാണ് യുവാവ് വിശേഷിപ്പിക്കുന്നത്. എന്റെ കയ്യില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്, പക്ഷേ അത് ഉപയോഗിക്കാന്‍ സമയമില്ല, എന്നാണ് ഇദ്ദേഹം പറയുന്നത്. പണം ലഭിക്കുന്നുണ്ടെങ്കിലും ജീവിതത്തില്‍ സമാധാനവും സമയവും നഷ്ടപ്പെടുകയാണെന്നും അദ്ദേഹം വിഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു. തന്റെ അയല്‍വാസികളുടെ അവസ്ഥയും ഇതുതന്നെയാണെന്നും നഗരത്തിലെ ഭൂരിഭാഗം ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളിലെയും പൂളുകളും ജിമ്മുകളും ഉപയോഗിക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും യുവാവ് വെളിപ്പെടുത്തി. View this post on Instagram A post…
Read More » -
Breaking News
23 കോടി വിലവരുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ ചെന്നെെയിൽ പിടിയിൽ, പിടിയിലായത് തായ്ലൻഡിൽ നിന്ന് രണ്ട് വിമാനങ്ങളിലായെത്തിയ ആറ് ഐടി ജീവനക്കാർ
ചെന്നൈ: തായ്‌ലൻഡിൽനിന്ന് ചെന്നൈയിലേക്ക് 2 വിമാനങ്ങളിലായി കോടികളുടെ കഞ്ചാവ് കടത്ത്. സംഭവത്തിൽ 23 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ വിമാനത്താവളത്തിൽ പിടിയിലായി. 2 സംഘങ്ങളായെത്തിയ 6 ഐടി ജീവനക്കാരാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു. ഇവർ ഭക്ഷണ പാക്കറ്റുകളിലും ചോക്‌ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയത്. ആദ്യമെത്തിയ 4 അംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെയാണു കസ്റ്റംസ് ഇവരെ വിശദമായി പരിശോധിച്ചത്. പരിശോധനയിൽ 15 കിലോ ഉയർന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ ബാഗേജിൽനിന്നു കണ്ടെത്തി. അന്താരാഷ്ട്ര വിപണിയിൽ 15 കോടി രൂപ വിലമതിക്കുന്നതാണിത്. തുടർന്ന് ഇന്നലെ പുലർച്ചെ തായ്‌ലൻഡിൽ നിന്നെത്തിയ 2 യുവാക്കളെക്കൂടി പരിശോധിച്ചപ്പോൾ 8 കിലോകൂടി കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
Read More » -
Breaking News
ടാറ്റയും മഹീന്ദ്രയും അടക്കമുള്ളവര്‍ ഉടക്കി; മാരുതി സുസുക്കിക്ക് ഗുണകരമായ മലിനീകരണ നിയന്ത്രണങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍; ഹൈബ്രിഡ് മോഡലുകള്‍ക്ക് പ്രോത്സാഹനം; മലിനീകരണം തടയാനുള്ള കര്‍ശന വകുപ്പുകളുമായി പുതിയ നിയമം ഉടന്‍
ന്യൂഡല്‍ഹി: ചെറു കാറുകള്‍ക്കായി നിശ്ചയിച്ചിരുന്ന ഇന്ധനക്ഷമതാ (fuel-efficiency rules) നിയമങ്ങളിലെ ഇളവുകള്‍ റദ്ദാക്കി ഇന്ത്യ. ഇളവ് ഒരു കമ്പനിക്കു മാത്രമാകും ഗുണം ചെയ്യുകയെന്ന ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ വാദിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റം. സെപ്റ്റംബറില്‍ പുറത്തിറക്കിയ ഡ്രാഫ്റ്റില്‍ 909 കിലോഗ്രാമോ അതില്‍ താഴെയോ ഭാരമുള്ള പെട്രോള്‍ കാറുകള്‍ക്ക് ഇളവ് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെ ചെറിയ കാര്‍ വിപണിയുടെ 95% നിയന്ത്രിക്കുന്ന മാരുതി സുസുക്കിയെ സഹായിക്കാനാണ് ഈ നീക്കമെന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇളവു നീക്കുന്നതിനൊപ്പം മറ്റു മാനദണ്ഡങ്ങള്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം കര്‍ശനമാക്കുകയും ചെയ്തു. ഇത് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ എല്ലാ വാഹന നിര്‍മ്മാതാക്കളിലും സമ്മര്‍ദമുണ്ടാക്കുമെന്ന് ഇതു സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഭാരത്തിനു നല്‍കിയിരുന്ന അമിതമായ ആനുകൂല്യങ്ങള്‍ പുതിയ നിയമങ്ങള്‍ എടുത്തുകളഞ്ഞു. ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവരും ഭാരമേറിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവരും തമ്മിലുള്ള വിവേചനം ഇല്ലാതാക്കാനും പ്രായോഗികമായ ഇന്ധനക്ഷമത ഉറപ്പാക്കാനുമാണ് പുതിയ…
Read More »

