Month: February 2026
-
Breaking News
നിങ്ങൾ നിഷ്പക്ഷമായിരിക്കണം, ബിജെപിയുടെ ജീവനക്കാരെപ്പോലെ പെരുമാറരുത്, സർക്കാരിന്റെ വാക്കുകൾ ഏറ്റുപിടിച്ച് ഷോ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്!! ലജ്ജകരം, കുറഞ്ഞപക്ഷം അല്പമെങ്കിലും വസ്തുതപരമായ കാര്യങ്ങൾ ചെയ്യൂ… മാധ്യമങ്ങളോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: അവകാശലംഘന നോട്ടീസിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കുനേരെ ക്ഷുഭിതനായി രാഹുൽ ഗാന്ധി. മാധ്യമങ്ങൾ നിഷ്പക്ഷമായിരിക്കണമെന്നും ബിജെപിയുടെ ജീവനക്കാരെപ്പോലെ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വാക്കുകൾ അതേപടി ഏറ്റുപിടിച്ച് ഷോകൾ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്, മാധ്യമങ്ങൾക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ട്. ഇത് ലജ്ജകരമാണെന്നും കുറഞ്ഞപക്ഷം അല്പമെങ്കിലും വസ്തുതപരമായ കാര്യങ്ങൾ ചെയ്യുവെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി രാഹുലിനെ സമീപിച്ചത്. അതേസമയം കേന്ദ്ര ബജറ്റിലെ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പാർലമെന്റിൽ കനത്ത വാഗ്വാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ സർക്കാർ ഭാരതമാതാവിനെ വിറ്റു എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ഈ കരാർ ഇന്ത്യയുടെ മൊത്തത്തിലുള്ള കീഴടങ്ങലാണെന്നും ഊർജ്ജ സുരക്ഷ യുഎസിന് അടിയറവ് വെച്ചുകൊണ്ട് കർഷകരുടെ താല്പര്യങ്ങൾ ബലികഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ…
Read More » -
Breaking News
ഇന്ത്യ മികച്ച സ്‌കോറിലേക്ക്; വെടിക്കെട്ട് പ്രകടനത്തിലൂടെ സഞ്ജു; തകര്‍പ്പന്‍ അടിയുമായി ഇഷാന്‍; സ്‌കോര്‍ 150 കടന്നു മുന്നോട്ട്
ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്. 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 168നു നാലു വിക്കറ്റ് എന്ന നിലയിലാണ്. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ക്രീസില്‍. പതിയെ തുടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ആക്രമിച്ചു കളിച്ചു. 20 പന്തില്‍ നിന്ന് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. 5 ഫോറും നാലു സിക്‌സറും സഹിതമാണ് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. തകര്‍പ്പനടി തുടര്‍ന്ന ഇഷാന്റെ ഇന്നിങ്‌സ് 61 റണ്‍സില്‍ അവസാനിച്ചു. 24 പന്തില്‍ നിന്നാണ് ഇഷാന്റെ സ്‌കോറിങ്. ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ പന്തില്‍ ബെന്‍ ഷിക്കോംഗോയാണ് ഇഷാനെ പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 12 റണ്‍സ്…
Read More » -
Breaking News
പിടിമുറുക്കി നമീബിയ!! 134 റൺസിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 4 വിക്കറ്റുകൾ, സഞ്ജു (22), ഇഷാൻ (61), ക്യാപ്റ്റൻ (12), തിലക് (25) പുറത്ത്
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് സിക്സർ തൂക്കി മലയാളി താരം സഞ്ജു സാംസൺ. നമീബിയയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഓവറിന്റെ അവസാന പന്തിലാണ് സഞ്ജു സിക്‌സറടിച്ചത്. സഞ്ജു നേരിട്ട നാലാം പന്തായിരുന്നു ഇത്. ആദ്യ മൂന്നു പന്തുകളിലും താരത്തിന് റണ്ണൊന്നും നേടാനായില്ല. തൊട്ടടുത്ത ഓവറിൽ നേരിട്ട ആദ്യ രണ്ടു പന്തും സഞ്ജു സിക്സടിച്ചതോടെ ഹാട്രിക് സിക്‌സായി. അടുത്ത പന്തിൽ ഒരു ബൗണ്ടറിയും നേടി. തൊട്ടടുത്ത പന്ത് വീണ്ടും സിക്സർ തൂക്കാൻ ശ്രമിച്ച സഞ്ജു പുറത്തായി. 8 പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം 22 റൺസാണ് സഞ്ജുവിന്റെ അക്കൗണ്ടിൽ ചേർത്തത്. അതേസമയം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇഷാൻ കിഷൻ 24 പന്തിൽ ആറ് ഫോറും 5 സിക്സറുമടക്കം 61 റൺസെടുത്ത് പുറത്തായി. 22 റൺസെടുത്ത തിലക് വർമയും 12 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാറും പുറത്തായി. ടോസ് നേടിയ നമീബിയ ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായരുന്നു. ഓപ്പണർ അഭിഷേക്…
Read More » -
Movie
പാൻ ഇന്ത്യൻ സിനിമയിലെ വമ്പൻ ശക്തികൾ ഒന്നിക്കുന്നു! റോക്കിംഗ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്’ ഉത്തരേന്ത്യയിലും നേപ്പാളിലും വിതരണത്തിനെത്തിക്കാൻ അനിൽ തഡാനിയുടെ AA ഫിലിംസ്
റിലീസിന് മുൻപേ ആഗോള തലത്തിലും പ്രാദേശിക തലത്തിലും സിനിമാവിപണിയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രൗൺ അപ്സ്’, ഇന്ത്യൻ സിനിമാ ഭൂപടത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുകൊണ്ട് ഇതാ മറ്റൊരു നിർണ്ണായക നീക്കം കൂടി നടത്തിയിരിക്കുന്നു. ചിത്രത്തിന്റെ പാൻ-ഇന്ത്യൻ സ്വപ്നങ്ങൾക്ക് കരുത്തേറിക്കൊണ്ട്, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വിതരണ കമ്പനികളിലൊന്നായ AA ഫിലിംസ് ‘ടോക്സിക്’ സിനിമയുടെ ഉത്തരേന്ത്യയിലെയും നേപ്പാളിലെയും തിയറ്റർ വിതരണാവകാശം സ്വന്തമാക്കി. ഇതോടെ ദക്ഷിണേന്ത്യക്ക് പുറത്തും ചിത്രത്തിന്റെ സാന്നിധ്യം ശക്തമാവുകയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ‘കെ.ജി.എഫ് 1’, ‘കെ.ജി.എഫ് 2’ എന്നീ ചിത്രങ്ങളുടെ വിജയകരമായ വിതരണത്തിന് ശേഷം അനിൽ തഡാനിയും യാഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ കൂട്ടുകെട്ടിനുണ്ട്. വിശ്വാസവും പാരമ്പര്യവും മികച്ച സിനിമാ കാഴ്ചപ്പാടും കൈമുതലായുള്ള ഈ പങ്കാളിത്തം ‘ടോക്സിക്’ സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ഉറപ്പാണ്. റോക്കിംഗ് സ്റ്റാർ യാഷും അനിൽ തഡാനിയും തമ്മിലുള്ള ഈ ബന്ധം മുൻകാല വിജയങ്ങളിൽ അധിഷ്ഠിതമാണ്. ‘കെ.ജി.എഫ്’ മുതൽ ആരംഭിച്ച…
Read More » -
NEWS
നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് 2026 ഓഗസ്റ്റ് 21 ന്
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. നേരത്തെ മാർച്ച് അവസാന വാരമാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ, പുതിയ തീയതിയിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. അടുത്തിടെ അനിരുദ്ധിന്റെ സംഗീതത്തിൽ ചിത്രത്തിലെ നാനിയുടെ ഇൻട്രോ ഗാനം ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയിരുന്നു. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ…
Read More » -
Breaking News
നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ
കോഴിക്കോട്: ദേശീയ പണിമുടക്കിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ. നെടുമങ്ങാട് GHSS ൽ അധ്യാപകരെ പൂട്ടിയിട്ടു. രാവിലെ സ്കൂളിൽ എത്തിയ എട്ട് അധ്യാപകരെയാണ് സമരാനുകൂലികൾ പൂട്ടിയിട്ടത്. സ്കൂളിലെ മെയിൻ ഗേറ്റ് പൂട്ടിയതിനാൽ. പുറകുവശത്തെ വാതിലിലൂടെയാണ് അധ്യാപകർ അകത്ത് കയറിയത്. ഇതോടെ സമരാനുകൂലികൾ പുറകുവശത്തെ ഗേറ്റും പൂട്ടുകയായിരുന്നു. പിന്നീട് വൈകിട്ട് നാല് മണിയോടെയാണ് അധ്യാപകർക്ക് പുറത്തിറങ്ങാനായത്. അതേസമയം അധ്യാപകർ ഓഫീസ് തുറക്കുകയോ ഹാജർ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരെയും വിദ്യാർഥികളെയും സിഐടിയു പ്രവർത്തകർ പുറത്താക്കി. കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്കൂളിലാണ് സംഭവം. ഇവിടെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരേയും വിദ്യാർഥികളെയുമാണ് സംഘടിച്ചെത്തിയ സമരക്കാർ പുറത്താക്കിയത്. ശേഷം സ്കൂളിന്റെ രണ്ടു ഗേറ്റും പൂട്ടി കൊടികൾ നാട്ടി മുദ്രാവാക്യം വിളിച്ചു സമരക്കാർ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് സ്കൂളിൽ കയറാനാവാതെ അധ്യാപകർ റോഡിൽ നിലയുറപ്പിച്ചു. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നാണ് അധ്യാപകർ പറയുന്നു. വിദ്യാഭ്യാസ വകുപ്പിൽ വിവരം അറിയിച്ചതായും അവർ പറഞ്ഞു.
Read More » -
Breaking News
പ്രതിപക്ഷ നേതാവ് നേതാവ് പുതുയുഗ യാത്ര നടത്താൻ പാടില്ല… പക്ഷെ ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുന്നിലൂടെ പോകുന്ന റോഡ് നല്ല വൃത്തിയായി ടാറിട്ടോണം, പൊടിശല്യം ഒഴിവാക്കാൻ ടാറിങ്, കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്ത് ഇന്ന് നടത്തിയത്, നിർത്തിവെക്കാൻ നിർദേശം നൽകി- സിപിഎം ഏരിയ സെക്രട്ടറി
തൊടുപുഴ: കരിമണ്ണൂരിൽ പണിമുടക്ക് ദിവസം സിപിഎം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിനു മുന്നിൽ തകൃതിയായ ടാറിങ്. കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലാണ് തൊഴിലാളികൾ പണിമുടക്ക് വകവെക്കാതെ ടാറിങ് ജോലികളിൽ ഏർപ്പെട്ടത്. പണിമുടക്ക് സമരത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവിന്റെ കെട്ടിടത്തിനു മുന്നിൽ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജോലികൾ നടന്നത് വിവാദമായിട്ടുണ്ട്. കെട്ടിടത്തിനു സമീപമുള്ള ഹോട്ടലിലെ മാലിന്യകുഴി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പൊടിശല്യം ഒഴിവാക്കാനാണ് ടാറിങ് നടത്തുന്നതെന്നാണ് സുമേഷിന്റെ പ്രതികരണം. പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച ടാറിങ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ജോലികൾ നിർത്തിവയ്ക്കാൻ താൻ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുമേഷ് പറഞ്ഞു. അതേസമയം പണിമുടക്ക് ദിവസം വാഹനവുമായി പോയവരേയും, സ്കൂൾ കുട്ടികളേയുമെല്ലാം പണിമുടക്ക് അനുകൂലികൾ തടഞ്ഞിരുന്നു. ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.…
Read More »


