Month: February 2026
-
Breaking News
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിനുള്ള നടപടികൾ അന്തിമഘട്ടത്തിലേയ്ക്ക്; 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി കിട്ടി
ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി. ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന് അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. ഫ്രഞ്ച് പ്രസിഡൻറിൻ്റെ സന്ദർശനത്തിന് മുൻപാണ് ഈ നിർണ്ണായക നീക്കം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ സമിതി നേരത്തെ അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. ഇത് കൂടാതെ 114 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം . ഈ കരാർ ഫലമണിയുന്നതോടെ ഇന്ത്യൻ വ്യോമശേഷി മറ്റൊരു തലത്തിലേക്ക് ഉയരും. പുതിയ കരാർ പ്രകാരം ഇരുപത് വിമാനങ്ങൾ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യയ്ക്ക് നൽകും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിലാകും നിർമ്മിക്കുക. 2021-ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകി തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ വിതരണം,…
Read More » -
Breaking News
‘ബ്രാൻഡിക്ക് പേരു നല്കൂ, നേടൂ 10,000 രൂപ’- ആ പരസ്യം ഞങ്ങൾ നല്കിയിട്ടില്ല, അങ്ങനെയൊരു മദ്യവും നിർമ്മിക്കുന്നുമില്ല’- ബെവ്കോ ഹൈക്കോടതിയിൽ
കൊച്ചി: പുതുതായി നിർമ്മിക്കുന്ന ബ്രാണ്ടിക്ക് പൊതുജനങ്ങളിൽ നിന്നും പേരും ലോഗോയും തേടിയുള്ള പരസ്യത്തിന് ഹൈക്കോടതിയിൽ വിമർശനം ഉന്നയിച്ചതിന് വിശദീകരണവുമായി ബെവ്‌കോ. പരസ്യം നൽകിയത് തങ്ങളല്ലെന്നും മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെടുത്തിയിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാല് തന്നെ പുതിയ ബ്രാന് ഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്ന് ഹൈക്കോടതിയില് സമര് പ്പിച്ച സത്യവാങ്മൂലത്തില് ബെവ്കോ വ്യക്തമാക്കി. മദ്യബ്രാൻ്റിൻ്റെ പേര് നിർദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിച്ച നടപടിയിൽ സർക്കാർ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സർക്കാർ നടപടി. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേര് ലോഗോയും ക്ഷണിച്ചിരുന്നു സർക്കാർ പരസ്യം. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു പരസ്യപ്പെടുത്തിയത്. പാലക്കാട് മേനോന്പാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമ്മിത ബ്രാന്ഡിക്ക് പേരിൻ്റെ ലോഗോയും നിർദ്ദേശിക്കാനുള്ള അവസരമാണ് അതിലൂടെ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ജനുവരി ഏഴിനായിരുന്നു പേര് ലോഗോയും സമർപ്പിക്കാനുള്ള അവസാന തീയ്യതി.…
Read More » -
Breaking News
ദേശീയ പണിമുടക്ക് ദിനം പ്രതിപക്ഷനേതാവിന്റെ പുതുയുഗ യാത്ര മാറ്റിവയ്ക്കാതിരുന്നത് വലിയ തെറ്റെന്ന് എംവി ഗോവിന്ദൻ; ഇത് യുഡിഎഫ് അപമാനിച്ചതിന് തുല്യമെന്ന് എളമരം കരിം
മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഐഎം. എൽഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഐഎൻടിയുസിയുടെ ആളുകൾ പറയുന്നത് യുഡിഎഫ് സമ്മതിക്കുന്നില്ലായെന്നതാണ്. ഇത് അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി തൊഴിലാളി രാഷ്ട്രീയത്തെ വേർതിരിക്കാൻ പാടില്ല. വി ഡി സതീശൻ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും അതിനൊരു വിലയും കൊടുത്തില്ല. നരേന്ദ്രമോദി സർക്കാരിനെ തിരുത്താൻ എല്ലാവരും ഫലപ്രദമായി ഇടപെടണം. എല്ലാ ദിവസവും തൊഴിലാളി വിരുദ്ധ നടപടികൾ പണിമുടക്കിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് ജാഥ നടത്തുന്നതിന് അപമാനമാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു. കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്‍മരണ സമരം നടത്തുമ്പോള്‍ ബഹുമാന സൂചകമായെങ്കിലും ഇന്ന് യുഡിഎഫ് ജാഥ മാറ്റിവെക്കേണ്ടതായിരുന്നു. ഇന്നൊരു ദിവസം മാറ്റിവെച്ചതുകൊണ്ട് ഒരു തെരഞ്ഞെടുപ്പിനെയും ബാധിക്കാൻ…
Read More » -
Breaking News
‘ ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കും;. ഞങ്ങള്‍ ഒരാളെയും വെറുതെവിടില്ല ‘ – വിഡി സതീശൻ
കോഴിക്കോട്: ഷാഫി പറമ്പിലിൻ്റെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് പുതുയുഗ യാത്രക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫിയെ മർദ്ദിക്കാനായി കൂട്ടുനിന്ന ഉദ്യോഗസ്ഥർ ചെവിയിൽ നുള്ളിക്കോ. ഞങ്ങൾ വന്നാൽ ഒരാളെയും വെറുതെവിടില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും തല്ലിച്ചതയ്ക്കാൻ കൂട്ടുനിന്നവർക്കെല്ലാം കൃത്യമായ മറുപടിയുണ്ടാകും. പ്രവർത്തകരുടെ വികാരമുൾക്കൊണ്ടാണ് പറയുന്നത്. അക്രമത്തിൻ്റെയും കൊലവിളിയുടെയും ഭാഷയാണ് സിപിഎമ്മിൻ്റേതെന്നും വി ഡി സതീശൻ പറഞ്ഞു. പേരാമ്പ്രയിൽ വിജയിക്കും ഉറപ്പാണ്. നൂറിലധികം സീറ്റുകളുമായി അധികാരത്തിൽ വരുമെന്നത് ഉറപ്പാണ്. രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാർട്ടിയായി പിണറായി വിജയൻ്റെ സിപിഐഎം മാറി. കേരളത്തിലെ സിപിഐഎമ്മിന് രക്തസാക്ഷിയുണ്ടാകുന്നത് ലോട്ടറിയടിക്കുന്നതുപോലെയാണിപ്പോൾ. അവരുടെ പേരിൽ ഫണ്ടുപിരിച്ച് അടിച്ചുമാറ്റുക. ആ ചോദ്യം ചെയ്ത ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനെ പുറത്താക്കുക. ഇതാണ് കേരളത്തിലെ കമ്മ്യൂണിസത്തിലെ വൈരുദ്ധ്യാത്മക ഭൗതികവാദം. അഭിമന്യുവിൻ്റെയും വിഷ്ണുവിൻ്റെയും രക്തസാക്ഷി ഫണ്ടുകൾ അടിച്ചുമാറ്റി. സിപിഐഎമ്മുകാരായ വിഷ്ണുവിൻ്റെ കുടുംബം കോൺഗ്രസിൽ ചേർന്നെന്നും വി ഡി സതീശൻ പറഞ്ഞു.
Read More » -
Breaking News
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ സർവേ നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; പ്രചരിപ്പിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടി- ഹൈക്കമാൻഡ്
സുനിൽ കനഗോലുവിന്റെയെന്ന പേരിൽ നടക്കുന്ന വ്യാജ സർവ്വേകൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് തരത്തിൽ സർവ്വേ നടത്താൻ സുനിൽ കനഗോലുവിനെയോ മറ്റാരെയെങ്കിലോ ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ഹൈക്കമാൻഡിന്റെ കേരളത്തിലെ പ്രതിനിധിയായ ദീപാ ദാസ് മുൻഷി പറയുന്നത്. ഇത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അസംതൃപ്തിയുണ്ടെന്നും അവർ സൂചിപ്പിച്ചു. കേരളത്തിൽ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഓരോ മണ്ഡലങ്ങളിലെയും വിജയസാധ്യത അറിയാനാണ് സുനിൽ കനഗോലുവിനെ ചുമതലപ്പെടുത്തിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തുന്നത്. അല്ലാതെ മുഖ്യമന്ത്രി ആരെന്ന തരത്തിലുള്ള ഒരു സർവ്വേ കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നില്ല. ഇതുവരെ അങ്ങിനെ നടത്തിയിട്ടുമില്ല. ഹൈക്കമാൻഡിന്റെ പേരിൽ ഇത്തരത്തിൽ നടക്കുന്ന സർവ്വേകൾ എല്ലാം വ്യാജമാണെന്നാണ് ദീപാ ദാസ് മുൻഷിയടക്കമുള്ളവർ സൂചിപ്പിക്കുന്നത്. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിക്കുപ്പായം തുന്നിയിരിക്കുന്നതിലും ഹൈക്കമാൻഡിന് എതിർപ്പുണ്ട്. അവരാണ് ഇത്തരത്തിൽ സർവ്വേകളുണ്ടെന്ന് വരുത്തിത്തീർക്കുന്നത്. മുഖ്യമന്ത്രിയെക്കണ്ടുപിടിക്കാൻ സുനിൽ കനിഗോലു സർവ്വേ നടത്തിയെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും ഇത്തരത്തിലുള്ള വാർത്തകൾ നൽകുന്ന നേതാക്കൾക്കെതിരെ കടുത്ത…
Read More » -
Breaking News
കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് 8 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം സമീപത്തെ ഓവുചാലിൽ കൊണ്ടിട്ടു!! മൂന്ന് പ്രതികൾക്ക് വധശിക്ഷ, പ്രതികൾ ദയ അർഹിക്കുന്നില്ല, ശിക്ഷ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും- കോടതി
മംഗളൂരു: എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന മൂന്ന് യുവാക്കൾക്ക് വധശിക്ഷ നൽകാനുള്ള കീഴ്ക്കോടതി വിധി കർണാടക ഹൈക്കോടതി ശരിവെച്ചു. കേസിൽ മധ്യപ്രദേശുകാരായ ജയ്ബാൻ, മുകേഷ് സിങ്, ഝാർഖണ്ഡുകാരനായ മനീഷ് തിർക്കി എന്നിവരെയാണ് മരണംവരെ തൂക്കിലേറ്റാനുള്ള വിധി ഹൈക്കോടതി അംഗീകരിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും ശിക്ഷ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം 2021 നവംബർ 21-ന് വാമഞ്ചൂർ ഓട്ടുകമ്പനിക്കടുത്താണ് സംഭവം. ഇവിടെ ജോലിക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുകയായിരുന്ന കുട്ടിയെ, കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രതികളിലൊരാളായ മനീഷ് തിർക്കി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മറ്റു രണ്ടു പ്രതികളും മുറിയിലെത്തി പീഡിപ്പിച്ചതോടെ കുട്ടി മരിച്ചു. ഇതോടെ മൃതദേഹം തൊട്ടടുത്ത ഓവുചാലിൽ കൊണ്ടിട്ടു. അമ്മയുടെ പരാതിയെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പിടിയിലായത്. ഫൊറൻസിക് പരിശോധനാഫലവും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവായി.
Read More » -
Breaking News
‘ഒരു ചെക്കില്‍ നില്‍ക്കില്ല, അവളുടെ ജീവനു വിലയുണ്ട്’; അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വിദ്യാര്‍ഥിനിയുടെ മരണം; ഇന്ത്യക്കാരായ കുടുംബത്തിന് 260 കോടി നഷ്ടപരിഹാരം; നിര്‍ണായകമായത് ബോഡി ക്യാമറ ദൃശ്യങ്ങള്‍; ക്ഷമാപണവുമായി അറ്റോര്‍ണി
സീറ്റില്‍: 2023-ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പോലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട 23 വയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ സീറ്റില്‍ നഗരസഭ.. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട (Drug overdose) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോകുന്നതിനിടെ കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമാണ് ജാഹ്നവി കന്ദുലയെ ഇടിച്ചത്. മണിക്കൂറില്‍ 25 മൈല്‍ (40 കി.മീ) മാത്രം വേഗത അനുവദനീയമായ മേഖലയില്‍ 74 മൈല്‍ (119 കി.മീ) വേഗതയിലായിരുന്നു വാഹനം. എമര്‍ജന്‍സി ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും ജംഗ്ഷനുകളില്‍ മാത്രമാണ് അദ്ദേഹം സൈറണ്‍ മുഴക്കിയിരുന്നത്. ‘ജാഹ്നവി കന്ദുലയുടെ മരണം ഹൃദയഭേദകമാണ്. ഈ സാമ്പത്തിക ഒത്തുതീര്‍പ്പ് കന്ദുലയുടെ കുടുംബത്തിന് ഒരു പരിധിവരെ ആശ്വാസകരമാകുമെന്നു പ്രതീക്ഷിക്കുന്നെന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സീറ്റില്‍ ക്യാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ജാഹ്നവി. കഴിഞ്ഞ വെള്ളിയാഴ്ച കിംഗ്…
Read More » -
Breaking News
വീട്ടിൽവച്ച് അമ്മയേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തി, പിന്നെ നേരെ മുൻപ് പഠിച്ച സ്കൂളിലേക്ക്!! കാനഡയിലെ സ്‌കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസുള്ള ട്രാൻസ് വുമൺ, പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പല തവണ പോലീസ് വീട്ടുകാരെ അറിയിച്ചിരുന്നു, ജെസി വെടിവച്ച് കൊലപ്പെടുത്തിയത് ഒരു അധ്യാപികയും വിദ്യാർഥികളും അടക്കമുള്ളവരെ
ഒട്ടാവ: കാനഡയിലെ സ്‌കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസുള്ള ട്രാൻസ് വുമൺ ആണെന്ന് പോലീസ്. ജെസ്സി വാൻ റൂട്ട്‌സെലാർ എന്നാണ് പ്രതിയുടെ പേരെന്നും ഇവർ സ്‌കൂളിലെ വെടിവെപ്പിന് തൊട്ടുമുൻപ് അമ്മയെയും സഹോദരനെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയതായും പോലീസ് വെളിപ്പെടുത്തി. അതുപോലെ പ്രതിയായ ജെസ്സി വെടിവെപ്പ് നടന്ന സ്‌കൂളിലെ പൂർവ വിദ്യാർഥിയാണെന്നും പോലീസ് സ്ഥിരീകരിച്ചു, അതേസമയം ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം എട്ടുപേരും തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന രണ്ടു പേരുമടക്കം 10 പേർ കൊല്ലപ്പെട്ടത്. തോക്കുമായി സ്‌കൂളിലെത്തിയ ജെസ്സി സ്‌കൂളിലുണ്ടായിരുന്നവർക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. വീട്ടിൽവെച്ച് ആദ്യം അമ്മയെയും സഹോദരനെയുമാണ് ജെസ്സി ആദ്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്‌കൂളിലെത്തി ആക്രമണം തുടരുകയായിരുന്നു. ഒരു അധ്യാപികയും വിദ്യാർഥികളും അടക്കമുള്ളവരാണ് ഇവിടെവെച്ച് കൊല്ലപ്പെട്ടവർ. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയുംചെയ്തു. അതേസമയം ട്രാൻസ്‌ജെൻഡർ സ്ത്രീയായ ജെസ്സി നാലുവർഷം…
Read More » -
Breaking News
രാഹുൽ ഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു… സഭയെ തെറ്റിദ്ധരിപ്പിച്ചു, അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തി!! ലോക്സഭാ അംഗത്വം റദ്ദാക്കണം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണം- പ്രമേയമവതരിപ്പിച്ച് ബിജെപി, നീക്കം സഭയിൽ- ഭരണപ്രതിപക്ഷ ബഹളം
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് എംപി നിഷികാന്ത് ദുബെ സഭയിൽ പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞതിനുപിന്നാലെയാണ് നടപടി. ഫെബ്രുവരി രണ്ടിന് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ അപ്രകാശിത ഓർമ്മക്കുറിപ്പുകളിലെ 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ സഭയിൽ ഉദ്ധരിക്കാൻ ശ്രമിച്ചതു മുതൽ പാർലമെന്റിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങൾ. രാഹുൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും അതിനാൽ രാഹുലിൻ്റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. അതേസമയം ബജറ്റ് ചർച്ചയ്ക്കിടയിൽ കേന്ദ്ര ഗവൺമെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവൺമെന്റ് രാജ്യത്തെ…
Read More » -
Movie
ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ലോകവ്യാപകമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ പത്ത് കോടിയിലേക്ക്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ജയറാമും കാളിദാസ് ജയറാമും ചേർന്ന് വർഷങ്ങൾക്കു ശേഷം ഒരുമിച്ച ചിത്രം ആശകൾ ആയിരം വിജയകരമായ രണ്ടാം വാരത്തിലേക്കു കടക്കുന്നു. ആശകൾ ആയിരം രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ ലോകവ്യാപകമായി പത്തു കോടി ഗ്രോസ് കളക്ഷനിലേക്കു കുതിക്കുകയാണ് ചിത്രം. ജയറാം – കാളിദാസ് ജയറാം കോമ്പോക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ആശകൾ ആയിരത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരം ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആശകൾ ആയിരത്തിലെ മറ്റു പ്രധാന…
Read More »