Month: February 2026

  • Breaking News

    ആഗോള അയ്യപ്പസംഗമം: മൊത്തം മൊത്തം തിരിമറി: നടത്താത്ത പരിപാടിയുടെ ബില്ലു വരെ കണക്കിൽ; പരിപാടി അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിന് എട്ടുലക്ഷം നല്കിയെന്ന് കണക്ക്

    പത്തനംതിട്ട: പമ്പയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 20-ന് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൻ്റെ മറവിൽ നടത്തിയ തട്ടിപ്പുകൾ ഒന്നായി പുറത്തുവരികയാണ്. സംഗമത്തിലേയ്ക്ക് ക്ഷണിക്കുകയോ പരിപാടി അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത നന്ദഗോവിന്ദം ഭജൻസ് ട്രൂപ്പിന് എട്ടു ലക്ഷം നസ്കിയെന്ന് കണക്കിൽ ചേർത്തിട്ടുണ്ടെന്ന് റിപ്പോർട്ട്. രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് കലാപരിപാടിക്കായി മൊത്തത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ അതിലേറെ ചിലവായിയെന്ന തരത്തിലാണ് കണക്കുകൾ. സംഗമം നടന്ന ദിവസം രാവിലെ എട്ടരയ്ക്ക് നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻദേവിൻ്റെ സംഘമായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ഒരു മണിക്കൂർ മുമ്പ് ഈ സംഗീതപരിപാടി അവസാനിച്ചിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് ചെയ്ത കണക്കിൽ നന്ദഗോവിന്ദം ഭജൻസിൻ്റെ പേര് കാണിച്ചിട്ടുണ്ട്. എന്നാൽ പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസിൻ്റെ പ്രവർത്തകർ വ്യക്തമാക്കി. യഥാർത്ഥ പരിപാടി അവതരിപ്പിച്ച ഇഷാൻദേവിൻ്റെ സംഘത്തിന് എത്ര രൂപ കൊടുത്തുവെന്ന് ഒഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുമില്ല. സംഗമത്തിലെ സെഷനുകൾ കഴിഞ്ഞ് വൈകിട്ട് നാലരയോടെ വിജയ് യേശുദാസ്, വീരമണി…

    Read More »
  • Breaking News

    ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മുകളിൽ ജോസ്.കെ.മാണിയുടെ പോസ്റ്റർ;പിന്നിൽ എൽഡിഎഫ് എന്ന് ഡിസിസി; പോലീസിൽ പരാതി

    പുതുപ്പള്ളി: ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചതായി പരാതി. കല്ലറയ്ക്ക് മുകളിൽ ജോസ്.കെ.മാണിയുടെ മധ്യമേഖലാ ജാഥയുടെ പോസ്റ്ററാണ് പതിച്ചത്. സംഭവത്തിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു. ഈ പ്രവർത്തി ചെയ്ത മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡൻറ് നാട് സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി. അന്വേഷണം വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസും രംഗത്തുവന്നു. ലഹരിക്ക് അടിമയായ വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

    Read More »
  • Breaking News

    നിയമസഭാ തെഞ്ഞെടുപ്പ് പ്രചാരണം കോൺ​ഗ്രസിലെ തലമുതിർന്ന നേതാവ് രമേശ് ചെന്നിത്തല നയിക്കും, ശശി തരൂർ എംപി കോ- ചെയർമാൻ, കൺവീനറായി ഷാഫി പറമ്പിൽ

    ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിയാണ് ഉപാധ്യക്ഷൻ. ഷാഫി പറമ്പിൽ എംപിയെ കൺവീനറായും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രിയോടെയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന കോൺഗ്രസിൽ ഏറ്റവും സീനിയറായ നേതാവായ രമേശ് ചെന്നിത്തലയെ നിയോ​ഗിച്ചതോടെ തെരഞ്ഞടുപ്പ് പ്രചരണം മറ്റൊരു തലത്തിലേക്കു നീങ്ങുമെന്നാണ് സൂചന. ഹൈബി ഈഡൻ എം.പി, എംഎൽഎമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, മുൻ എം.പി. രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റംഗങ്ങൾ. എല്ലാ സാമുദായിക- മഹിളാ- യുവ സമവാക്യങ്ങളും പുലർത്തിയാണ് നിയമനം. ബെന്നി ബഹനാൻ എംപിയാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സഹചെയർമാൻ. എം.പി.മാരായ ഡീൻ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടെണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തന്നെ വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ…

    Read More »
  • Breaking News

    ബം​ഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാന മന്ത്രിയായേക്കും

    ധാക്ക: ഒന്നരപതിറ്റാണ്ടിനുശേഷം ബം​ഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷം സ്വന്തമാക്കാനുള്ള 151 സീറ്റുകള്‍ താരിഖ് റഹ്മാൻ്റെ ബിഎൻപി പാ‍ർട്ടി മറികടന്നു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന എതിര്‍മുന്നണിക്ക് ഇതുവരെ 34 സീറ്റുകൾ മാത്രമേ നേടാനായിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ജമാഅത്തെ ഇസ്ലാമി നേരിട്ടത്. താരിഖ് പ്രധാനമന്ത്രിപദത്തിലേക്ക് വരുമെന്നാണ് സൂചനകൾ. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശാണ് താരിഖ് വാദ്ഗാനം ചെയ്തിരിക്കുന്നത്. ബിഎൻപി യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. 350 അംഗ പാർലമെന്റിലെ 299 സീറ്റിലേക്ക് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ്. കേവല ഭൂരിപക്ഷവും കടന്ന് ബിഎൻപി മുന്നേറ്റം തുടരുകയാണ്. പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‍മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മകനാണ് താരിഖ്. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടർന്ന് സ്വയം തിരഞ്ഞെടുത്ത പ്രവാസം മതിയാക്കി 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശിൽ തിരികെയെത്തിയത്.…

    Read More »
  • Breaking News

    കെസിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ? കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ, അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും- ചെന്നിത്തല

    ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം തന്നെ പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനുള്ള നീക്കവുമായി കോൺ​ഗ്രസ് നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാന് അനുകൂലമാണ്. അതിനാൽ തന്നെ പ്രഥമ പരി​ഗണനയും ബെന്നി ബഹനാനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. ആൻറോ ആൻറണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വന്നതോടെ ആന്റോയെ വെട്ടിയെന്നതാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്. അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ…

    Read More »
  • Breaking News

    സംസ്ഥാനം പനിയുടെ പിടിയിൽ, പ്രതിദിനം ചികിത്സ തേടിയെത്തുന്നത് 6500 ഓളം പേർ!! ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2.66 ലക്ഷം പനി കേസുകൾ, പലർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ, ഉടൻ ചികിത്സിച്ചെല്ലെങ്കിൽ കാത്തിരിക്കുന്നത് ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ- ആരോ​ഗ്യ വിദ​ഗ്ദർ

    തിരുവനന്തപുരം: സംസ്ഥാനം പനിയുടെ പിടിയിലേക്കെന്ന് സൂചന. പ്രതിദിനം 6500 ഓളം പേരാണ് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തുന്നത്. ഈ വർഷം മാത്രം 2.66 ലക്ഷം പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പനി കഴിഞ്ഞാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ ഭൂരിഭാ​ഗം പേർക്കുമെന്നാണ് റിപ്പോർട്ട്. റസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു കാരണക്കാർ. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ ഇതു വഴിയൊരുക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നു. എന്നാൽ ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല. പനിയോ, ജലദോഷമോ വന്നാൽ തുടക്കത്തിൽ തന്നെ ആന്റി വൈറൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡിനു ശേഷം വൈറൽ രോഗങ്ങളെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നു. സ്വന്തം നിലയ്ക്കു മരുന്നുകൾ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോൾ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് സെക്കൻഡറി ഇൻഫെക്‌ഷനിലേക്കു നയിക്കും. ചുമ കടുത്താൽ എക്സ്റേ,…

    Read More »
  • Breaking News

    ‘ശാരീരികബന്ധത്തിന് സന്നദ്ധയല്ലായിരുന്നു എങ്കിൽ വിവാഹിതയും പക്വതയുമുള്ള ഒരു സ്ത്രീ ഹർജിക്കാരനെ സ്വന്തം അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയും പാലക്കാടുള്ള ഫ്ലാറ്റിലേക്ക് ഇടയ്ക്കിടെ പോയി താമസിക്കുകയും ചെയ്യുമായിരുന്നു എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്, ലൈംഗികാക്രമണം ഉണ്ടായിട്ടും അവിടെനിന്ന് പോകാൻ ശ്രമിക്കാതെ പരാതിക്കാരി രണ്ടുദിവസം കൂടി ആ ഫ്ലാറ്റിൽ തന്നെ തുടരുകയാണുണ്ടായത്’…

    കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടു ചില നിർണായക പരാമർശങ്ങൾ നടത്തി കേരളാ ഹൈക്കോടതി. രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നാണ് കോടതി പറഞ്ഞത്. എന്നാൽ ബന്ധം തകരുമ്പോൾ ബലാത്സംഗ ആരോപണം ഉയർത്തുന്നത് ശരിയല്ലെന്നു നിരീക്ഷിച്ചുകൊണ്ടാണു രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അതുപോലെ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതു പരാതിക്കാരിയുടെ സമ്മതത്തോടെ ആയിരുന്നുവെന്നും ആ സമ്മതം ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ ഉണ്ടായതാണോ എന്ന കാര്യം കേസിന്റെ വിചാരണാവേളയിലാണു തെളിയേണ്ടതെന്നുമാണ് ജസ്റ്റിസ് കൗസർ എ‍ഡപ്പഗത്ത് ഉത്തരവിൽ പറയുന്നു. 2025 ജനുവരിയിലാണ് രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും പരിചയത്തിലാവുന്നതും അടുക്കുന്നതും. ജനുവരി ഒടുവിൽ പ്രതിയുടെ പാലക്കാട്ടെ ഫ്ലാറ്റിലെത്തി പരാതിക്കാരി 2 ദിവസം താമസിച്ചിട്ടുണ്ട്. മാർച്ചിൽ പ്രതി പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി താമസിച്ചിരുന്നു. മാർച്ച് പകുതിയോടെയും പ്രതി പരാതിക്കാരിയുടെ വീട്ടിലെത്തി. ഈ സമയത്ത് തങ്ങൾ തമ്മിലുള്ള അടുപ്പം ആരോടെങ്കിലും പറഞ്ഞോ എന്ന് ചോദ്യം ചെയ്തു…

    Read More »
  • Breaking News

    നീ ഈ വഴി പോകുന്നത് ഒന്നു കാണണം… ബ്ലോക്കിൽ നിന്ന് കുറുക്കുവഴിക്ക് ഫുട്പാത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ വന്നവഴി തിരിച്ചിറക്കി ഇരട്ട ചങ്കത്തി അമ്മച്ചി പ്രഭാവതി അമ്മ- വീഡിയോ

    കോഴിക്കോട്: എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ ഇരട്ട ചങ്ക് അമ്മച്ചിയെ തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സൂപ്പർ താരമായ ആ വീട്ടമ്മ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയാണ്. ജംക്‌ഷനിലെ തിരക്കുമറികടക്കാൻ റോഡിൽ നിന്ന് ഫുട്‌പാത്തിലൂടെ കയറുന്നതിനിടെ തടഞ്ഞ് തിരിച്ചയച്ച തന്റെ വീഡിയോ വൈറലായ വിവരം വ്യാഴാഴ്ച വൈകിട്ടാണ് പ്രഭാവതി അമ്മ അറിഞ്ഞത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വീഡിയോ പകർത്തുന്നത് അപ്പോൾ കണ്ടിരുന്നു. എന്നാൽ അത് ഇത്രയും പേർ കണ്ട വിവരമൊന്നും അറിഞ്ഞില്ലെന്ന് എഴുപത് പിന്നിട്ട പ്രഭാവതി പറയുന്നു. എളുപ്പവഴി തിരഞ്ഞെടുത്ത് സ്കൂട്ടറുമായി മുന്നോട്ടു കടന്നുപോകാൻ ശ്രമിക്കുന്നയാൾക്ക് മുന്നിൽ ധൈര്യത്തോടെ നിലകൊണ്ട് കാൽ കൊണ്ടും കയ്യിലിരുന്ന ഫോൺകൊണ്ടും മറ്റും തടസ്സം സൃഷ്ടിച്ച ശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തും എന്ന് കൂടി സൂചിപ്പിച്ചാണ് ഇവർ ഫുട്പാത്തിൽ നിന്ന് സ്കൂട്ടർ യാത്രികനെ വന്നവഴി പുറത്തിറക്കിയത്. വടകര സ്വദേശിയായ വ്ളോഗർ അഫ്‌ലുവിന്റെ ‘അഫ്‌ലു സ്റ്റോറീസ്’ എന്ന…

    Read More »
  • Breaking News

    ഇതും സ്‌നേഹത്തള്ളലോ? ഹെല്‍ത്ത് മിഷന്‍, ഷീ ഹോസ്പിറ്റല്‍, യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ആക്‌സസ്; വി.ഡി. സതീശന്‍ പ്രഖ്യാപിച്ച ഭാവി ആരോഗ്യനയം കേരളം എപ്പോഴേ നടപ്പാക്കിയത്! കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ; ശബരിമല വിവാദം വിട്ടോയെന്നും ചോദ്യം

    കോട്ടയം: വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി ഭാവി കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച പ്രഖ്യാപനം ഇപ്പോള്‍ കേരളത്തില്‍ വിവിധ ആശുപത്രികളുമായി ബന്ധപ്പെടുത്തി നടക്കുന്ന പദ്ധതിതന്നെയെന്ന് വിമര്‍ശനം. ഹെല്‍ത്ത് കമ്മീഷന്‍, ഷീ ഹോസ്പിറ്റലുകള്‍, യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ആക്‌സസ് എന്നിവയാണ് സതീശന്‍ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചത്. ഇതുവരെ സ്വര്‍ണക്കൊള്ളയും മറ്റുമാണ് ഉയര്‍ത്തിയതെങ്കില്‍ കൊടിമര വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിക്കൂട്ടിലേക്കു കയറുമെന്നു വ്യക്തമായതോടെയാണ് ആരോഗ്യ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കു ചുവടുമാറ്റുന്നതെന്നു ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസനത്തിനു പുറത്ത് പുതിയ പദ്ധതികള്‍കൊണ്ട് സതീശന്‍ എന്താണു വിഭാവനം ചെയ്യുന്നതെന്നത് അവ്യക്തമാണ്. ആരോഗ്യ മേഖലയുടെ പരിവര്‍ത്തനം ലക്ഷ്യിേട്ടു 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ആര്‍ദ്രം മിഷന്‍ നടപ്പാക്കിയത്. ഇത് ആരോഗ്യ മേഖലയില്‍ കൊണ്ടുവന്ന മാറ്റം പ്രകടമാണ്. അവ ഇതൊക്കെയാണ് ഠ ആകെ 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 740 എണ്ണവും നവീകരിക്കപ്പെട്ടു. അവ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. 53 എണ്ണത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.…

    Read More »
  • Breaking News

    എം.ടി. രമേശും പദ്മജ വേണുഗോപാലുമല്ല; താമര ചിഹ്നത്തില്‍ തൃശൂര്‍ മണ്ഡലത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് എത്തും; മണ്ഡലത്തിലേക്ക് താമസം മാറി; നീക്കം ആരംഭിച്ചത് മൂന്നുവര്‍ഷം മുമ്പ്; കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ചുമതല നല്‍കി

    തൃശൂര്‍: എം.ടി. രമേശിനെയും പദ്മജ വേണുഗോപാലിനെയും വെട്ടി തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. 2021ല്‍ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു മന്ത്രി ആര്‍. ബിന്ദുവിനോടു പരാജയപ്പെട്ടതിനു പിന്നാലെ തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ താമസവും തൃശൂരിലേക്കു മാറ്റിയതോടെയാണ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തൃശൂരിലേക്കു താമസം മാറിയതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നത്. ആറുമാസം മുന്പുതന്നെ പറവട്ടാനിയില്‍ വാടകയ്ക്കു താമസിച്ചിരുന്നു. ഇപ്പോള്‍ അയ്യന്തോളിലേക്കാണ് മാറിയത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കില്ലെന്നു പറയാന്‍ കഴിയില്ലെന്നാണ് ഒരു മാധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തിയത്. 2021ല്‍ തൃശൂര്‍ തേക്കിന്‍കാട്ടിലെ ചടങ്ങില്‍വച്ചാണു ജേക്കബ് തോമസ് ബിജെപി അംഗത്വമെടുത്തത്. പിന്നാലെ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 15 ഡിവിഷനുകളുടെ ചുമതല നല്‍കി. അഞ്ചുവര്‍ഷമായി വിവിധ പ്രവര്‍ത്തനങ്ങളുമായി തൃശൂരില്‍ സജീവവുമാണ്. ഇതിനിടെ ഒരു എന്‍ജിനീയറിംഗ് കോളജില്‍ മൂന്നുവര്‍ഷമായി അധ്യാപകനായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ജോലി വിട്ടത്.…

    Read More »
Back to top button
error: