Month: February 2026

  • Breaking News

    എംആർ അജിത് കുമാറിനെ യാതൊരു പരാമർശവുമില്ലാതെ തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് 16 മാസത്തിനു ശേഷം എഡിജിപിയുടെ മേശപ്പുറത്ത്!! ഉദ്യോ​ഗസ്ഥ ​ഗൂഢാലോചന ഇല്ല, മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ല, എല്ലാം ചെയ്തത് തിരുവമ്പാടി ദേവസ്വം, ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു…

    തിരുവനന്തപുരം: 16 മാസത്തിനു ശേഷം തൃശ്ശൂർ പൂരം കലക്കലിൽ ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് കൈമാറി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിക്കൊണ്ടാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവ്വം പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടി ദേവസ്വത്തിൻറെ ഭാഗത്ത് നിന്നും ഉണ്ടായതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം തൊട്ടുമുന്നിലുള്ള പൂരത്തിനിടയിലും പോലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഈ തർക്കത്തിൽ ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. പതിനാറ് മാസംകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായത്. അതുപോലെ തൃശൂർ പൂരം കലക്കലിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു എഡിജിപി എംആർ അജിത് കുമാറിന്റെ പേര്. എന്നാൽ റിപ്പോർട്ടിൽ ഒരിടത്തും അജിത് കുമാറിനെക്കുറിച്ച് പരാമർശമില്ലെന്നാണ് സൂചന. അതേസമയം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയ്ക്കുവഴിവെച്ച സംഭവമായിരുന്നു തൃശൂർ പൂരം കലക്കൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന…

    Read More »
  • Breaking News

    വർഷങ്ങളായുള്ള സംഘടനാനുഭവം, ഭരണപരിചയം, പ്രതിപക്ഷ പോരാട്ടങ്ങളിലെ സ്ഥിരത…വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുള്ള പ്രചാരണ തന്ത്രം രൂപപ്പെടുത്താൻ ഹൈക്കമാന്റ് ഇറക്കിയ തുറുപ്പുചീട്ട്… രമേശ് ചെന്നിത്തല!! പ്രചാരണത്തിന് ദേശീയ ശ്രദ്ധയും ആശയവിനിമയ മികവും കൂട്ടാൻ തരൂരും

    കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ച നീക്കത്തിലൂടെ കോൺഗ്രസ്‌ ദേശീയ നേതൃത്വം നൽകുന്ന രാഷ്ട്രീയ സന്ദേശം വളരെ വ്യക്തമാണ്. പോരാട്ടത്തിനുള്ള നേതൃത്വമെന്ന നിലയിൽ പാർട്ടി ഏറ്റവും വിശ്വസിക്കുന്ന മുഖം. ആ മുഖത്തെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഹൈക്കമാന്റ്…വർഷങ്ങളായുള്ള സംഘടനാനുഭവം, ഭരണപരിചയം, പ്രതിപക്ഷ പോരാട്ടങ്ങളിലെ സ്ഥിരത… ഇവയെല്ലാം ചേർന്നൊരു സമഗ്ര രാഷ്ട്രീയ പ്രൊഫൈലാണ് ചെന്നിത്തലയുടേത്…കേരള രാഷ്ട്രീയത്തിലെ അനുഭവസമ്പന്നനായ രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെടുന്ന വ്യക്തി കൂടിയാണ് രമേശ്‌ ചെന്നിത്തല… കെപിസിസി പ്രസിഡന്റായിരുന്ന കാലഘട്ടം മുതൽ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും, നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തന മികവ് കേരളം നോക്കി കണ്ടതാണ്. സർക്കാരിനെതിരായുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ധൈര്യം കാട്ടിയ നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് കൃത്യമായ കണക്കുകളും രേഖകളും മുന്നോട്ടുവെച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശൈലി രമേശ്‌ ചെന്നിത്തലയുടെ പ്രത്യേകതയാണ്. ഈ നീക്കം കോൺഗ്രസ് പ്രവർത്തകരിൽ പുതിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താളവും…

    Read More »
  • Breaking News

    വരും വർഷത്തെ പാഠപുസ്തകങ്ങളും യൂണിഫോമും റെഡി, വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു; ‘കുട്ടികൾ അവധിക്കാലം ഫലപ്രദമായി വിനിയോ​ഗിക്കാനാണ് പുസ്തകങ്ങൾ നേരത്തെ ലഭ്യമാക്കുന്നത്’

    തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പട്ടം സെൻറ് മേരീസ് സ്കൂളിൽ നടന്ന പരിപാടിയിൽ സൗജന്യ കൈത്തറി യൂണിഫോമിൻ്റെ വിതരണവും അദ്ദേഹം നിർവഹിച്ചു. അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പുസ്തകങ്ങൾ കുട്ടികൾക്ക് കൈമാറുന്നതിലൂടെ അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ വിതരണം ആരംഭിച്ചതിലൂടെ ജൂണിൽ സ്കൂൾ തുറക്കുമ്പോൾ പുസ്തകത്തിനായി കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാകുന്നു. “മാർച്ചിൽ സ്കൂളുകൾ അടച്ചാൽ പിന്നീട് ജൂണിലാണ് തുറക്കുന്നത്. ഒമ്പതാം ക്ലാസിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാൽ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും. ഇത് മുൻകൂട്ടി കണ്ടാണ്. പുസ്തകങ്ങൾ ഇപ്പോൾ തന്നെ. അവധിക്കാലത്ത് കളികൾക്കൊപ്പം നിശ്ചിത സമയം മാറ്റിവെച്ച് അടുത്ത ക്ലാസിലെ പാഠങ്ങൾ നോക്കാനും ഇത് സഹായിക്കും.” – മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് യൂണിഫോമുകൾ കൈത്തറി തുണിയിൽ തയ്യാറാക്കിയിരിക്കുന്നത്. ഇത് തൊഴിലാളികൾക്ക് കൃത്യമായ കൂലി ഉറപ്പാക്കാൻ സഹായിക്കുന്നു.…

    Read More »
  • Breaking News

    ഈ അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ല, അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്ന് അറിയാവുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവർത്തി!! ഇര, അതിജീവിത, യുവതി… ഈ പേരുകളൊക്കെ വിളിച്ച് എന്നെ നിശബ്ദയാക്കാൻ ശ്രമിക്കേണ്ട, സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരിൽ സ്ത്രീ നിശബ്ദയാകാൻ പാടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതിനാലാണ് ഈ തുറന്നെഴുത്ത്- ഡോ. ആശ ആച്ചി ജോസഫ്

    തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ ശക്തമായ തുറന്നുപറച്ചിലുമായി പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. ലൈംഗികാരോപണവുമായി രംഗത്തെത്തിയാൽ സ്ത്രീകളുടെ പേര് പിന്നെ ഇര, അതിജീവിത, യുവതി എന്നൊക്കെ മാത്രമാണ്, ഈ പേരുകളൊക്കെ വിളിച്ച് തന്നെ നിശബ്ദയാക്കാൻ ശ്രമിക്കേണ്ടെന്നും ആശ ആച്ചിയുടെ തുറന്നുപറച്ചിൽ. അണിയറയിൽ നിൽക്കാതെ പിടി കുഞ്ഞുമുഹമ്മദാണ് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പുറംലോകത്തോട് വിളിച്ചുപറയുകയാണ് ഡോ. ആശ ആച്ചി. തന്റെ ഐഡന്റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പുറത്തുവിട്ടാണ് ആശ ആച്ചി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിവരിക്കുന്നത്. തനിക്കു നേരെയുണ്ടായ അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ലെന്നും അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്ന് അറിയാവുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവർത്തിയാണെന്നും ആശ ചൂണ്ടിക്കാണിച്ചു. സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരിൽ സ്ത്രീ നിശബ്ദയാകാൻ പാടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതിനാലാണ് ഈ തുറന്നെഴുത്തെന്നും ആശ വിശദീകരിക്കുന്നു. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കെന്ന പേരിൽ തലസ്ഥാനത്തെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവർത്തകയെ…

    Read More »
  • Breaking News

    പ്രഭാവതിയമ്മയുടെ കാലുകൊണ്ടുള്ള ആ ബ്ലോക്ക് ഒരു ഒന്നൊന്നരയായിരുന്നു…സ്കൂട്ടർ യാത്രികൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്, നടപടി വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ

    കോഴിക്കോട്: കാൽനട യാത്രികർക്കുള്ള വഴിയിലൂടെ സ്കൂട്ടർ ഓടിച്ച യാത്രികൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ട്രാഫിക് തിരക്കിൽ നിന്ന് രക്ഷപെടാൻ ഫുട്പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞു പിന്നോട്ടിറക്കിയ പ്രഭാവതി അമ്മ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ഇതിന്റെ വീഡിയോ മാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്ന് പോകുമ്പോഴായിരുന്നു എതിർ ദിശയിൽ ഒരു ആക്ടീവ സ്‌കൂട്ടർ പാഞ്ഞുവന്നത്. ഇത് കണ്ടതോടെ സ്‌കൂട്ടർ യാത്രികനെ അവർ മുന്നിൽ കയറിനിന്ന് തടഞ്ഞു. എന്നാൽ യാത്രികൻ സൈഡിലൂടെ പോകാനായിരുന്നു പ്രഭാവതിയമ്മയോട് പറഞ്ഞത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാതെ ഇവർ കാലുകൊണ്ട് അയാളെ പോകാൻ അനുവദിക്കാതെ തടഞ്ഞു. വീണ്ടും സ്‌കൂട്ടറുമായി പോകാൻ യാത്രികൻ ശ്രമം നടത്തിയപ്പോൾ പ്രഭാവതിയമ്മ കൈയിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി. ഒടുവിൽ സ്‌കൂട്ടർ യാത്രികൻ വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിന്റെ വീഡിയോ നിമിഷ…

    Read More »
  • Breaking News

    പാക്കിസ്ഥാന് മീതെ മിന്നൽപ്പിണരുകൾ തീർത്ത എസ്-400 മിസൈലുകൾ വീണ്ടും വാങ്ങാൻ ഇന്ത്യ; ഇക്കുറി റഷ്യയുമായി ഒപ്പുവയ്ക്കുന്നത് 1000 കോടി രൂപയുടെ കരാർ

    ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി നിലകൊണ്ട എസ്-400 കൂടുതലെണ്ണം സൈന്യത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് ഇന്ത്യ. അതിനായി റഷ്യയിൽനിന്ന് പുതിയ മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം. 1000 കോടി രൂപ ചെലവിൽ 288 എസ്-400 മിസൈലുകൾ വാങ്ങാനാണ് നീക്കം. നിർദ്ദിഷ്ട കരാറിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) കഴിഞ്ഞ ദിവസം അനുമതിനൽകി. 120 ഹ്രസ്വദൂര മിസൈലുകളും 168 ദീർഘദൂര മിസൈലുകളും വാങ്ങുന്നതിനാണ് ഡിഎസി അനുമതി നൽകിയിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് നടപടിക്രമം (എഫ്ടിപി) വഴിയാകും ഇടപാട് നടക്കുക. കഴിഞ്ഞ നാളുകളിൽ പാകിസ്താനുമായുണ്ടായ സംഘർഷസാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നിർണായകമായത് എസ്-400ന്റെ സാന്നിധ്യമായിരുന്നു. ഇന്ത്യ-പാക് സംഘർഷത്തിനിടെ ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകർത്തത് എസ്-400 ഉപയോഗിച്ചായിരുന്നു. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയുള്ള പാക് വിമാനങ്ങളെയാണ് ഈ വിധത്തിൽ ഇന്ത്യ പ്രതിരോധിച്ചത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ…

    Read More »
  • Breaking News

    ആദ്യം ‘തായ്വാനെ തൊട്ടാൽ വിവരമറിയുമെന്ന മുന്നറിയിപ്പ്’ പിന്നാലെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ; ക്യാപ്റ്റനെ അറസ്റ്റു ചെയ്തു

    ടോക്കിയോ: ചൈനീസ് കപ്പൽ പിടിച്ചെടുത്തതായി സ്ഥിരീകരിച്ച് ജപ്പാൻ. ക്രൂഡ് ഓയിലിൻ്റെ പേരിൽ അടക്കം ചൈനയുമായി സംഘർഷത്തിനിടെയാണ് ചൈനീസ് മത്സ്യ ബന്ധന കപ്പൽ ജപ്പാൻ പിടിച്ചെടുത്തിരിക്കുന്നത്. പരിശോധനകൾക്കായി കപ്പൽ നിർത്താനുള്ള ഫിഷറീസ് ഇൻസ്പെക്ടറുടെ നിർദ്ദേശം അവഗണിച്ച് അതിവേഗത്തിൽ മുന്നോട്ട് പോയതിന് പിന്നാലെയാണ് ഈ നടപടി ജപ്പാൻ വിശദീകരിക്കുന്നത്. ജപ്പാൻ്റെ പ്രത്യേക എക്കണോമിക് മേഖലയായ നാഗസാക്കി പ്രിഫെക്ചറിൽ നിന്ന് വ്യാഴാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ക്യാപ്റ്റനെ പിടികൂടിയതായാണ് ജപ്പാൻ്റെ ഫിഷറീസ് ഏജൻസി വ്യക്തമാക്കുന്നത്. ജപ്പാൻ്റെ പ്രസ്താവനയെക്കുറിച്ച് ചൈന ഇനിയും പ്രതികരിച്ചിട്ടില്ല. 2022ന് ശേഷം ഇതാദ്യമായാണ് ചൈനീസ് കപ്പലുകൾക്ക് നേരെ ജപ്പാൻ ഇത്തരമൊരു നടപടി സ്വീകരിച്ചത്. 11 പേർ ചൈനീസ് കപ്പലിൽ ഉണ്ടായിരുന്നത്. 47കാരനായ ചൈനീസ് സ്വദേശിയാണ് കപ്പലിൻ്റെ ക്യാപ്റ്റൻ. വലിയ മത്സ്യ ബന്ധനത്തിന് സജ്ജമായ ടൈഗർ നെറ്റ് ഫിഷിംഗ് ബോട്ടാണ് പിടികൂടിയതെന്ന് വ്യക്തമാക്കി. തായ്‌വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ജപ്പാൻ സൈന്യം ഇടപെടുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇരു…

    Read More »
  • Breaking News

    വീട്ടിലേക്കു വിളിക്കാൻ ഫോൺ ഒന്നു തരുമോ സാറെയെന്ന് വധശ്രമക്കേസ് പ്രതിയായ ​ഗുണ്ടാ നേതാവിന്റെ കൂട്ടാളി, ഫോൺ കൊടുത്തു സഹായിച്ച സിപിഓയ്ക്കെതിരെ അന്വേഷണം, പ്രതികൾ പിടിയിലായത് കരിക്കു വിൽപനക്കാരിയേയും മറ്റൊരാളെയും മർദിച്ച കേസിൽ

    തിരുവനന്തപുരം: വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിക്ക്‌ പോലീസ് സ്റ്റേഷനിൽവെച്ച് മൊബൈൽഫോൺ നൽകിയ പോലീസുകാരനെതിരേ അന്വേഷണത്തിന് ഉത്തരവ്. വീട്ടിലേക്കു വിളിക്കാൻ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിന്റെ കൂട്ടാളി രാജീവിന് മൊബൈൽഫോൺ നൽകിയതിൽ പേട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ഷാഫിക്കെതിരേയാണ് സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് അന്വേഷണത്തിന് ഉത്തരവിട്ടത്. കരിക്ക്‌ വിൽപ്പനക്കാരിയെയും മറ്റൊരാളിനെയും മർദിച്ച കേസിൽ കഴിഞ്ഞദിവസമാണ് പുത്തൻപാലം രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തൊട്ടടുത്ത ദിവസമാണ് ഇയാളുടെ കൂട്ടാളി രാജീവിനെ പിടികൂടിയത്. ഇതിനിടെ വീട്ടിലേക്കു വിളിക്കാൻ തന്റെ ഫോൺ നൽകുമോയെന്ന് രാജീവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാഫിയോട് പ്രതി അഭ്യർഥിച്ചു. ഷാഫി ഇയാൾക്ക് ഫോൺ നൽകി. ഗുണ്ടാനേതാവിനെ പിടികൂടിയതറിഞ്ഞ് ഡിസിപി ദീപക് ധൻകർ പരിശോധനയ്ക്കായി സ്റ്റേഷനിൽ എത്തി പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അത് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഡിസിപി തന്നെയാണ് സംഭവം അന്വേഷിക്കുന്നത്.

    Read More »
  • Breaking News

    അയ്യപ്പനെ ചാരിയുള്ള കാട്ടുകൊള്ള തുടരും…അയ്യപ്പ സം​ഗമത്തിന്റെ തലേന്നെത്തിയ മുഖ്യമന്ത്രിക്ക് കിടക്കാൻ കട്ടിലും മെത്തയും വാങ്ങിയ വകയിൽ ഒരു ലക്ഷം, വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ!! പക്ഷെ സ്വത്തുവകയായി കാണിച്ചതിൽ ഈ വാട്ടർ ടാങ്ക് കാണാനില്ല…, ഡീസൽ – 7.44 ലക്ഷം, മെത്തകൾ 150, അതിൽ 50 എണ്ണം കാണാനില്ല, പല സാധനങ്ങൾക്കും ബില്ല് ഇല്ല

    പത്തനംതിട്ട: ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയതുതന്നെ പലരുടേയും കീശവീർപ്പിക്കാനും ധൂർത്തിനും അഴിമതിക്കും വേണ്ടിയാണെന്നതിനുള്ള നേർ തെളിവായി മാറുകയാണ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായെന്ന് ഇതിൽ വ്യക്തമാകുന്നു. ദേവസ്വം ബോർഡിന്റെ ജനറൽ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതിൽ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടിൽനിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേർത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീർക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ടെന്നും കണക്കുകൾ പറയുന്നു. അതുപോലെ ബജറ്റിൽ നിശ്ചയിച്ചതിലും ഉയർന്ന നിരക്കിലാണ് മിക്കതും ചെലവായിട്ടുള്ളതെന്നും റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നു. ഉപഹാരമായി നൽകിയ അയ്യപ്പവിഗ്രഹങ്ങൾ വാങ്ങിയതിന്റെ ബില്ലുകളിൽ പലതിലും കൃത്യതയില്ല. കൂടാതെ പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളുമില്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡറില്ലാതെ നൽകിയ കരാറിൽ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. സംഗമം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും…

    Read More »
  • Breaking News

    അകത്ത് ഡിജെ പാർട്ടി തകൃതി, പാർട്ടിക്കിടെ പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി, കള്ളൻ കപ്പലിൽ തന്നെ- സംശയത്തിൽ പോലീസ്

    തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് മോഷണം പോയി. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പാണ് കാണാതായത്. കഴിഞ്ഞ ദിവസം ക്യാമ്പിൽ ഡിജെ പാർട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാർട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. പാർട്ടിയിലുണ്ടായിരുന്ന പതിനേഴ് പേരോളം പോലീസ് വിളിച്ചു ചോദ്യം ചെയ്തു. അതേസമയം മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം നേരത്തെ അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.

    Read More »
Back to top button
error: