Month: February 2026
-
Breaking News
കണ്ണൂർ സിപിഎമ്മിൽ സ്ഥാനാർഥി തർക്കം? അഞ്ചുതവണ മത്സരിച്ചതല്ലേ നിർത്തിക്കോ… ശൈലജയെ വെട്ടാൻ തീരുമാനിച്ച് സംസ്ഥാന നേതൃത്വം, മട്ടന്നൂരല്ലെങ്കിൽ വേണ്ട- കെകെ ശൈലജ!! തളിപ്പറമ്പിൽ സുകന്യയോടും വിയോജിപ്പ്, നികേഷിനെ ഇറക്കണമെന്ന് എംവി ഗോവിന്ദൻ…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ തനിക്കു മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. അതേസമയം, അഞ്ചുതവണ മത്സരിച്ച ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അതേസമയം മട്ടന്നൂരല്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാനായിരുന്നു സാധ്യത. എന്നാൽ പേരാവൂരിൽ ഒരിക്കൽ സണ്ണി ജോസഫിനോടേറ്റ തോൽവിയുടെ കയ്പ്പ് മാറിയിട്ടില്ലാത്തതിനാൽ പേരാവൂർ വേണ്ട എന്ന നിലപാടിലാണ് കെകെ ശൈലജ. ഇതിനിടെ തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് പുറത്തുവരുന്നുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പിൽ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോർട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ. അതേസമയം, സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. ഇതിനാക്കം കൂട്ടാനെന്നവണ്ണം കാരായി രാജന്റെ സ്ഥാനാർഥിത്വ ചർച്ചകളും. കാരായി നിന്നാൽ മറ്റിടങ്ങളിൽ തിരിച്ചടി ആകുമോ…
Read More » -
Breaking News
മദ്യനയ അഴിമതിക്കേസില്‍ കുറ്റമുക്തനാക്കി കോടതി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍; ഇനി വിചാരണ വേണ്ട; സിബിഐക്കും രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: സിബിഐ റജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയ ഉള്‍പ്പെട്ട എഎപി നേതാക്കളെയും കുറ്റവിമുക്തരാക്കി കോടതി. ഡല്‍ഹി വിചാരണാക്കോടതിയുടേതാണ് വിധി. മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇവര്‍ ഇനി വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി രൂക്ഷ വിമര്‍ശനമാണ് സിബിഐക്കെതിരെ ഉയര്‍ത്തുന്നത്. കേസിലെ 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കോടതി വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കേജ്‌രിവാളിനെ പ്രതിചേര്‍ക്കാന്‍ ഒരു തെളിവും ഇല്ലെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വിധികേട്ട കേജ്‌രിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും കേജ്‌രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. #ArvindKejriwal, #ManishSisodia, #LiquorScamCase, #DelhiCourtVerdict,…
Read More » -
Breaking News
നാറ്റോ പിൻവാങ്ങിയതോടെ അഫ്ഗാനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു!! താലിബാൻ ഭരണകൂടം പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയെപ്പോലെ, ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്, പാക് സൈന്യം കടൽ കടന്നുവന്നവരല്ല, രഹസ്യങ്ങൾ കൃത്യമായി അറിയുന്ന അയൽക്കാർ…ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: അഫ്ഗാൻ-പാക്കിസ്ഥാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്റെ ക്ഷമ നശിച്ചതായും തുറന്ന യുദ്ധം ആരംഭിച്ചതായും പ്രഖ്യാപിച്ച അദ്ദേഹം അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയേപ്പോലെ പ്രവർത്തിക്കുകയാണെന്നും ആരോപിച്ചു. 2020-ൽ നാറ്റോ സഖ്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്താനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റുകയും ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നതെന്നും ആസിഫ് എക്സിൽ കുറിച്ചു. അതുപോലെ താലിബാൻ ഭരണകൂടം പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്നും ഇസ്ലാം മതം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും ഖ്വാജ ആസിഫ്ആരോപിച്ചു. നയതന്ത്രത്തിലൂടെയും സൗഹൃദ രാജ്യങ്ങളുടെ ഇടപെടലിലൂടെയും ബന്ധം സാധാരണ നിലയിലാക്കാൻ പാക്കിസ്ഥാൻ പരമാവധി ശ്രമിച്ചു, എന്നാൽ ഇപ്പോൾ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാക്കിസ്ഥാൻ സൈന്യം കടൽ കടന്നുവന്നവരല്ലെന്നും താലിബാന്റെ രഹസ്യങ്ങൾ കൃത്യമായി അറിയാവുന്ന അയൽക്കാരാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.…
Read More » -
Breaking News
വലതു വശത്തേക്ക് വായുവിൽ പറന്നുയർന്നൊരു വൺ ഹാൻഡ് ക്യാച്ച്, ഫുട്ബോളിൽ ഗോൾ കീപ്പറുടെ അസാധ്യ സേവ് പോലെ… കമൻറേറ്റർമാർ, സഞ്ജുവിനായി ആർത്തുവിളിച്ച് ചെപ്പോക്ക്…
ചെന്നൈ: സൂപ്പർ എട്ടിലെ രണ്ടാം മൽസരത്തിൽ സിംബാബ്വെയെ 72 റൺസിന് തോൽപ്പിച്ച് സെമി സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മൽസരത്തിൽ ബാറ്റിങ്ങിനൊപ്പം കിടിലനൊരു വൺ ഹാൻഡ് ക്യാച്ചും കൊണ്ട് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് സഞ്ജു. അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടക്കം രണ്ടാം പന്ത് തന്നെ സിക്സർ പറത്തിയാണ് ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകിയത്. 15 പന്തിൽ നിന്ന് 24 റൺസെടുത്ത് താരം മടങ്ങിയെങ്കിലും അപ്പോഴേക്കും അഭിഷേകിന് അടിച്ചു കളിക്കാം എന്ന ധൈര്യം വന്നിരുന്നു. അതുപോലെ വിക്കറ്റിന് പിന്നിലും മാസ്മരിക പ്രകടനമാണ് സഞ്ജു ഇന്നലെ പുറത്തെടുത്തത്. രണ്ടാം ഇന്നിങ്സിൻറെ അവസാന ഓവറിലാണ് ആരാധകരെ ഞെട്ടിച്ച ആ പ്രകടനം. അവസാന ഓവറിലെ മൂന്നാമത്തെ പന്ത് ശിവം ദുബെ എറിയുന്നു. 101.5 കി.മീ വേഗതയിലുള്ള പന്ത് തഷിങ്ക മുസ്കിവ അടിച്ചു പറത്താൻ ശ്രമിച്ചു. പന്തിൻറെ അറ്റത്ത് തട്ടി വിട്ടതും വിക്കറ്റ് കീപ്പർ സഞ്ജുവിൻറെ വലത് ഭാഗത്തേക്ക് പറന്നു. ഞൊടിയിടയിൽ വലത്തേക്ക് ഉയർന്നു ചാടിയ സഞ്ജു…
Read More » -
Breaking News
സമ്പൂര്‍ണ യുദ്ധം? തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നെന്ന ആരോപണത്തില്‍ അഫ്ഗാനിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്താന്‍; 133 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടു; 55 പാക് സൈനികരെ വധിച്ചെന്നു താലിബാന്‍
അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങള്‍ക്കുള്ളിലെ ലക്ഷ്യസ്ഥാനങ്ങളില്‍ പാകിസ്താന്‍ രാത്രിയില്‍ ആക്രമണം നടത്തിയതായി പാകിസ്താന്‍, താലിബാന്‍ ഉദ്യോഗസ്ഥര്‍. ഇരുരാജ്യങ്ങളും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന പിരിമുറുക്കങ്ങള്‍ക്കും ചെറിയ ഏറ്റുമുട്ടലുകള്‍ക്കും പിന്നാലെ അതിര്‍ത്തി കടന്നുള്ള പോരാട്ടം കനത്തു. സമ്പൂര്‍ണ യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും പ്രവേശിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. അതിര്‍ത്തിയിലെ വിവിധ മേഖലകളിലുള്ള താലിബാന്‍ പോസ്റ്റുകള്‍, ആസ്ഥാനങ്ങള്‍, വെടിക്കോപ്പ് ഡിപ്പോകള്‍ എന്നിവയ്ക്ക് നേരെ വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും നടന്നതായി പാകിസ്താനിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. അയല്‍രാജ്യങ്ങള്‍ തമ്മില്‍ മാസങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ഗുരുതരമായ സംഘര്‍ഷമാണിത്. 2,600 കിലോമീറ്റര്‍ (1,615 മൈല്‍) ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ തുടര്‍ന്ന വെടിനിര്‍ത്തല്‍ കരാറിനാണ് അവസാനമായത്. അഫ്ഗാനിസ്ഥാന്‍ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പാകിസ്താന്റെ ആരോപണമാണ് തര്‍ക്കത്തിന് കാരണം. എന്നാല്‍ താലിബാന്‍ ഈ ആരോപണം നിഷേധിക്കുന്നു. Pakistan’s Information Minister CONFIRMS STRIKES ON KABUL AND OTHER AREAS. Afghanistan claims of shooting down atleast one Jet that…
Read More » -
Breaking News
ഭരണം നല്‍കിയാല്‍ ഇതാണ് സ്ഥിതി! കോണ്‍ഗ്രസ് ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷനിലെ ആദ്യ ബജറ്റ് തന്നെ പാളി; ഗുരുതര പിഴവ്; മൂലധന ചെലവിന് നീക്കിവച്ചത് 40 കോടിമാത്രം; തിരുത്തിയില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് ഒരു വര്‍ഷം വെറുതേ ഇരിക്കേണ്ടിവരും
തൃശൂര്‍: തൃശൂരിനെ ഓക്‌സിജന്‍ സിറ്റിയാക്കുമെന്നു പ്രഖ്യാപിച്ച് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിയുടെ ആദ്യ ബജറ്റില്‍തന്നെ ഗുരുതര പിഴവുകള്‍. ബജറ്റില്‍ പ്ലാസ്റ്റിക്കില്‍നിന്ന് ഡീസല്‍ പ്ലാന്റ് അടക്കം വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും മൂലധന ചെലവുകള്‍ക്കായി മാറ്റിവച്ചത് വെറും 40 കോടി രൂപ! 1128.85 കോടിയുടെ ബജറ്റില്‍ ശമ്പളമടക്കമുള്ള റവന്യൂ ചെലവുകള്‍ക്കായി 309.309 കോടി നീക്കിവയ്ക്കുമെന്നു പറയുന്നു. എന്നാല്‍, ക്യാപിറ്റല്‍ ചെലവുകള്‍ക്ക് (റോഡ് നിര്‍മാണം പോലുള്ളവ) 40.12 കോടി മാത്രമാണ് നീക്കിവച്ചിട്ടുളളത്. നീക്കിബാക്കിയായി 779.423 കോടിയുമുണ്ട്. ബജറ്റില്‍ അടിയന്തര തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ ഒരുവര്‍ഷത്തേക്കു 40 കോടിയില്‍ കൂടുതല്‍ ചെലവാക്കാന്‍ കഴിയില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു വിശദീകരണം ചോദിച്ചെങ്കിലും ബജറ്റില്‍ തുക വ്യക്തമാക്കാതെ പ്രഖ്യാപിച്ച പദ്ധതികള്‍ വരുമ്പോ ള്‍ നീക്കിബാക്കിയില്‍നിന്ന് എടുക്കുമെന്നാണു പറയുന്നത്. എന്നാല്‍, ഇതിനടക്കം ക്യാപിറ്റല്‍ എക്‌സപന്‍ഡിച്ചറില്‍ (മൂലധനച്ചെലവ്) തുക വകയിരുത്തണം. അതില്‍കൂടുതല്‍ ഒരു പൈസ പോലും ചെലവാക്കാനും കഴിയില്ല. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച് അനുമതി…
Read More » -
Breaking News
ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയുടെ നില ഗുരുതരം
റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. റിയാദിന് സമീപം ഹൂത ബനീ തമീമിൽ നിന്ന് ഉംറയ്ക്ക് തിരിച്ച സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പത്തനാപുരം സ്വദേശിനി ഷീബ, സംഘത്തിന്റെ അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മയിൽ എന്നിവരാണ് മരിച്ച മലയാളികൾ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഏകദേശം 50 തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, യാത്ര തുടങ്ങി 500 കിലോമീറ്റർ അകലെ മഹലൂമിയ എന്ന സ്ഥലത്തെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ ഇരുവരും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഷീബയും ഇസ്മയിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച ഷീബ വർഷങ്ങളായി ഭർത്താവിനൊപ്പം ഹൂത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു, ഇതിൽ എട്ടുപേർ മലയാളികളാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ വയനാട്…
Read More »


