Month: February 2026

  • Breaking News

    നടിയെ ആക്രമിച്ചതിൽ മുഖ്യ ആസൂത്രകൻ ദീലിപ്, എല്ലാ തെളിവുകളും ഹാജരാക്കി, പക്ഷെ കോടതി നിരീക്ഷിച്ചത് പ്രതികളുടെ ഗൂഢാലോചന മാത്രം, സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞു, തെളിവുകളെ തെറ്റായി പരിഗണിച്ചു, പൾസർ സുനിക്കു നൽകിയ ശിക്ഷ കുറവ്!! അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ള മറ്റുപ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ. വിചാരണ കോടതി വിധി വന്ന് 78-ാം ദിവസമാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സർക്കാർ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ സാക്ഷി മൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചു എന്നുമാണ് അപ്പീലിൽ പറയുന്നു. അതേസമയം അപ്പീൽ നൽകാനുള്ള സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയെ സമീപിച്ചത്യ കേസുമായി ബന്ധപ്പെട്ട മതിയായ തെളിവുകൾ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല എന്നതാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന പ്രധാന കാരണം. ഈ കേസിൽ ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.…

    Read More »
  • Breaking News

    നടിയുമായി വിവാഹേതരബന്ധം, 2021-ൽ ഈ ബന്ധംകണ്ടുപിടിച്ചതോടെ അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകി, എന്നാൽ യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നു എന്ന് ഹർജി!! നടൻ വിജയുമായി വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ച് ഭാര്യ സം​ഗീത, ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം

    ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ട്. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തതെന്നാണ് റിപ്പോർട്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. നടനോട് ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. അന്ന് തന്നെ വാദം കേൾക്കാനും കോടതി തീരുമാനിച്ചതായാണ് വിവരം. അതേസമയം ഗുരുതരമായ ആരോപണങ്ങളാണ് സംഗീത വിജയ്‌ക്കെതിരെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു. 2021-ൽ ഈ ബന്ധം സംഗീത കണ്ടുപിടിച്ചു. പിന്നീട് ആ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അദ്ദേഹം അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം 1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും…

    Read More »
  • Breaking News

    സിസിടിവി ദൃശ്യം ഉണ്ടോ എന്നുള്ളതല്ല വിഷയം, സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നത്? മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്!! കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടത്, നടത്തിയത് പതിയിരുന്നുള്ള ആക്രമണം- കടകംപള്ളി സുരേന്ദ്രൻ

    തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് പരുക്കേൽക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ രം​ഗത്ത്. മന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയത് പതിയിരുന്നുള്ള ആക്രമണമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. അതേസമയം മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്ലെന്ന പ്രതിപക്ഷ ആരോപണത്തിലും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സിസിടിവി ദൃശ്യം ഉണ്ടോ എന്നുള്ളതല്ല വിഷയം. സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. മന്ത്രി അവശയായി വീണതിന് കാരണം കെഎസ്‌യു പ്രവർത്തകരുടെ ആക്രമണമാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി. സിസിടിവി ക്യാമറയിൽ തെളിയുന്ന കേസുകൾ ഉണ്ടാവും. എല്ലാ കേസുകളും സിസിടിവി വെച്ചാണോ തെളിയിക്കുന്നത്. ഈ കേസിൽ പോലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പോലീസിന് വീഴ്ചയുണ്ടെങ്കിൽ ഇതല്ലല്ലോ സംഭവിക്കുക. സംസ്ഥാനത്തിന്റെ സമര ചരിത്രത്തിൽ മന്ത്രിമാരെ തടയുന്ന…

    Read More »
  • Breaking News

    ‘വേണമെങ്കിൽ പ്രശ്നം പരിഹരിക്കാൻ സഹായം ചെയ്ത് തരാം’- വാ​ഗ്ദാനവുമായി ഇറാൻ!! ശരീരത്തിൽ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോം, കാർ ബോംബ്, പാക്കിസ്ഥാനെ തകർക്കാൻ തയാറായി താലിബാൻ ചാവേറുകൾ!! ചിത്രങ്ങൾ പുറത്ത്… അഫ്​ഗാൻ പ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് പാക്ക് വ്യോമാക്രമണം

    കാബൂൾ: പാക് -അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ പാക്കിസ്ഥാൻ ആക്രമിക്കാൻ താലിബാൻ ചാവേർപ്പടയെ സജ്ജമാക്കിയതായി റിപ്പോർട്ട്. പാക്കിസ്ഥാൻ അഫ്ഗാനിസ്താനിൽ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് താലിബാൻ തങ്ങളുടെ ചാവേർപ്പടയെ ആക്രമണത്തിനായി സജ്ജമാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അഫ്ഗാനിസ്താനിൽനിന്നുള്ള ‘ബക്ഥർ ന്യൂസ് ഏജൻസി’യാണ് താലിബാന്റെ ചാവേർപ്പടയുടെ ചിത്രം പുറത്തുവിട്ടത്. ചാവേർപ്പോരാളികളായ സംഘം സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോം ധരിച്ച് കാർ ബോംബും സഹിതം സജ്ജരായിരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, പാക് അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ വിവിധഭാഗങ്ങളിൽ താലിബാന്റെ സൈനികനീക്കങ്ങൾ നടന്നുവരികയാണെന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്‌റത്ത് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. പക്തിയ, പക്തിക, ഖോസ്ത് തുടങ്ങിയ അതിർത്തിമേഖലകളിൽ പാക്കിസ്ഥാനെതിരേ അതി തീവ്രമായ പ്രത്യാക്രമണമാണ് നടത്തുന്നതെന്നും താലിബാൻ വക്താവ് അവകാശപ്പെട്ടു. ഇതിനിടെ അഫ്​ഗാനുമായി തുറന്നയുദ്ധം പ്രഖ്യാപിച്ച . പാക്കിസ്ഥാൻ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളെയെല്ലാം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം. കൂടാതെ അതിർത്തിയിൽ താലിബാന്റെ സൈനികപോസ്റ്റുകൾക്ക്…

    Read More »
  • Breaking News

    സുരേഷ് ​ഗോപിയുടെ ആ മറ്റേ മോൻ ഞാനായിരിക്കും…എയിംസ് വരില്ലെന്ന് താൻ പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചു!! ഉമ്മൻ ചാണ്ടിയെ ഞാൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ല, നല്ല ബന്ധമാണ് ഉണ്ടായിരുന്നത്- ഗണേഷ് കുമാർ

    തിരുവനന്തപുരം∙ എയിംസ് കേരളത്തിൽ വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശം തന്നെക്കുറിച്ചാകാമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ..’ എന്ന സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എയിംസ് വരില്ലെന്ന് താൻ തിരുവനന്തപുരത്തു പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘‘ അന്നു സുരേഷ് ​ഗോപി എന്നെ കുറിച്ചാകാം, തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ എയിംസ് വരില്ലെന്നു ‍ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ ശരിയായത്. പക്ഷെ അതിനു മറുപടി ഞാനല്ല പറഞ്ഞത്… ജനങ്ങളാണ്. എയിംസ് വരില്ല മറ്റേ മോനേ എന്ന്. കുറേക്കാലമായി എയിംസിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹത്തിന്റെ രീതി അനുസരിച്ച് പറയട്ടെ. അതിലൊന്നും പരാതിയില്ല’’– ഗണേഷ് കുമാർ പറഞ്ഞു. അതേപോലെ ഉമ്മൻ ചാണ്ടിയെ താൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. അവസാനകാലം വരെ ഉമ്മൻ ചാണ്ടിയുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ…

    Read More »
  • Breaking News

    വാർത്തയാണ്, സത്യമല്ല… ഒരു പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടയിൽ പാതി കേട്ട ഏതോ വാചകം വെച്ചാണ് ഇങ്ങനെ ഒരു വാർത്ത… കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്… കനകോലുവിന് കൊടുക്കുന്ന കോടികളിൽ ഒരു ഭാഗം മാധ്യമങ്ങളെ മാനേജ് ചെയ്യാൻ കൂടിയെന്ന് കേൾക്കുന്നു- എം സ്വരാജ്

    താൻ പറഞ്ഞ വാർത്തയുടെ പാതി ഭാ​ഗങ്ങൾ മാത്രം കൊടുത്ത് ചികിത്സാ പിഴവിനെ ന്യായീകരിച്ചുവെന്ന രീതിയിൽ പാതി വാർത്ത മാത്രമാണ് മാധ്യമങ്ങൾ നല്കിയതെന്ന് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താൻ ആ കൂടെ കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്വരാജിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വിവാദ പ്രസ്താവനയെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തവന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ സമരം 76-ാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു സംഭവം. പിന്നാലെ സ്വരാജ് ഡോക്ടർക്കു സംഭവിച്ച അബദ്ധത്തെ ന്യായീകരിച്ചുവെന്നതരത്തിൽ മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു. ഇതിനെതിരെയാണ് സ്വരാജ് രം​ഗത്തെത്തിയത്. എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- വാർത്തയാണ്, സത്യമല്ല.. ‘ചികിത്സാ പിഴവിനെ ന്യായീകരിച്ച് എം സ്വരാജ് ‘ എന്ന് മിക്ക ചാനലുകളിലും വാർത്ത…

    Read More »
  • Breaking News

    രാജാറാണി! വിറോഷ് വിവാഹത്തിന് ആഭരണങ്ങള്‍ ഒരുക്കിയതിലും ഒരു കഥയുണ്ട്; രാജാവിന്റെയും ദേവതയുടെയും കഥ; കൈകൊണ്ടു നിര്‍മിക്കാന്‍ എടുത്തത് 10 മാസം

    വിറോഷ് (ViRosh- വിജയ് ദേവരക്കൊണ്ട-രശ്മിക) വിവാഹം കേവലം രണ്ട് താരങ്ങളുടെ ഒന്നിക്കല്‍ മാത്രമായിരുന്നില്ല; അത് കലയുടെയും സംസ്‌കാരത്തിന്റെയും പ്രധാന്യത്തിന്റെയും വലിയൊരു ആഘോഷമായിരുന്നു. രാജ്യം മുഴുവന്‍ ഈ ആഘോഷങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു, എന്നാല്‍ രശ്മിക മന്ദാനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും വേണ്ടി നിര്‍മ്മിച്ച കൈകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ അവരുടെ രാജകീയ വിവാഹത്തെ കൂടുതല്‍ മനോഹരമാക്കി. വിജയിയെ ഒരു ശക്തനായ രാജാവായും രശ്മികയെ ജീവിക്കുന്ന ദേവതയായും അവതരിപ്പിക്കുന്ന ശക്തമായ ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ‘ശ്രീ ജ്വല്ലേഴ്‌സ്’ (Shree Jewellers) വിവാഹ ആഭരണങ്ങള്‍ നിര്‍മ്മിച്ചത്. രൂപകല്‍പ്പനകള്‍ പ്രധാനമായും ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലെ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയായിരുന്നു. ചരിത്രത്തെ ബഹുമാനിക്കുന്നതോടൊപ്പം തന്നെ വിവാഹം ആധുനികമാണെന്ന് അവ കാണിച്ചുതന്നു.   View this post on Instagram   A post shared by Vijay Deverakonda (@thedeverakonda)   വിറോഷ് വിവാഹ ആഭരണ സങ്കല്പം വിജയ്ക്കും രശ്മികയ്ക്കുമൊപ്പം അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു എന്നാണ് ശ്രീ ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ അഭിഷേക്…

    Read More »
  • Breaking News

    കള്ളക്കേസ് തിരിഞ്ഞു കൊത്തും; ബിജെപിക്കും തിരിച്ചടി; കെജ്‌രിവാളിനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ വകുപ്പുതല നടപടിക്ക് കോടതി നിര്‍ദേശം; ‘പ്രതിയെ മാപ്പുസാക്ഷിയാക്കി കൂടുതല്‍ പേരെ പ്രതികളാക്കുന്നത് ഭരണഘടനാ ലംഘനം; ഊഹാപോഹങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കേസ്’

    ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യതയ്ക്കു വീണ്ടും മങ്ങലേല്‍പ്പിച്ചു ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം 23 പ്രതികള്‍ക്കെതിരായ കേസ് ആണു തള്ളിയത്. കേവലം ഊഹാപോഹങ്ങളുടെ പേരില്‍ കേസെടുക്കാന്‍ കഴയില്ലെന്നും പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് ഉത്തരവിട്ടു. കേസിനെ വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചാണ് ഡല്‍ഹി ഭരണം ബിജെപി പിടിച്ചെടുത്തത്. കേസില്‍ കേജ്‌രിവാള്‍ പുറത്തിറങ്ങുന്നത് അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതിനൊപ്പം ബിജെപിക്കും കനത്ത തിരിച്ചടിയാകും. ‘മദ്യനയത്തില്‍ വിശാലമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ല. കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗൂഢാലോചന കഥ നിര്‍മ്മിക്കാനാണ് സിബിഐ ശ്രമിച്ചതെന്നും കേസ് നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതുവഴി, 23 പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിഗമനത്തിലെത്തി. മാപ്പുസാക്ഷികളുടെ മൊഴികളിലൂടെ കേസ് കെട്ടിപ്പടുത്തതിന് സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘ഇത്തരം പെരുമാറ്റം അനുവദിച്ചാല്‍ അത് ഭരണഘടനാ തത്വങ്ങളുടെ ഗുരുതരമായ ലംഘനമാകും. ഒരു പ്രതിക്ക് മാപ്പ്…

    Read More »
  • Breaking News

    പ്രീമിയം പരീക്ഷണങ്ങള്‍ തുടരുന്നു; അയ്യായിരം കൊടുത്താല്‍ പ്രത്യേക കൗണ്ടര്‍ നല്‍കാന്‍ ബെവ്‌കോ; സ്വകാര്യ കമ്പനിക്ക് യഥേഷ്ടം മദ്യം വില്‍ക്കാം; പരീക്ഷണ അടിസ്ഥാനത്തില്‍ നീക്കം

    തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളില്‍ പണം നല്‍കിയാല്‍ സ്വകാര്യ മദ്യ കമ്പനിയ്ക്ക് മദ്യത്തിന്റെ പരസ്യം നല്‍കി വില്‍പനയ്ക്കുള്ള പ്രത്യേക കൗണ്ടര്‍ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്‌കോ. ബ്രാന്‍ഡൊന്നിന് 5000 (അയ്യായിരം) രൂപ വീതം വാങ്ങി മൂന്ന് വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടര്‍ നല്‍കാന്‍ താല്‍പര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള സ്ഥാപനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡ് മദ്യം യഥേഷ്ടം വില്‍ക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ കഴിയും. ബവ്‌കോ സ്വന്തം നിലയിലോ, വാടക നല്‍കിയോ പ്രവര്‍ത്തിപ്പിക്കുന്ന ഷോപ്പുകളില്‍ മൂന്ന് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനി നല്‍കേണ്ടത് നാമ മാത്രമായ തുകയാണെന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓരോ ഷോപ്പുകളിലായുള്ള പരീക്ഷണത്തിനാണ് ബവ്‌കോയുടെ തീരുമാനം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ സവിശേഷതകള്‍ പറഞ്ഞ് കൊടുക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താം. വിവിധ ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ തൊഴിലാളികളെ ചുമതലപ്പെടുത്തിയാല്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെക്കാള്‍ കൂടുതല്‍ വില്‍പ്പനക്കാര്‍ കൗണ്ടറുകളിലുണ്ടായേക്കും. അങ്ങനെ സര്‍ക്കാരിന്റെ സ്ഥാപനത്തില്‍ പതിയെ പതിയെ സ്വകാര്യ…

    Read More »
  • Breaking News

    പണി പാളിയതോടെ മന്ത്രിയെ വെളിപ്പിച്ച് സെൽഫിയെടുത്ത നഴ്സ്!! കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായി, അതുകൊണ്ടാണ് ഫോട്ടോ എടുത്തത്, മന്ത്രി അഭിനയിച്ചെന്നും നാടകം കളിച്ചെന്നുമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മ… മെഡിക്കൽ കോളജ് അധികൃതരോടു വിശദീകരണം തേടി മന്ത്രിയുടെ ഓഫിസ്, അന്വേഷണത്തിന് ഉത്തരവ്, നടപടി?

    കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളZജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫി എടുത്ത സംഭവം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യപ്രവർത്തക പി.സി. സ്മിത. കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായെന്നും അതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും സ്മിത സമൂഹമാധ്യമത്തിൽ കുറിച്ചു. അതുപോലെ മന്ത്രി അഭിനയിച്ചെന്നും നാടകം കളിച്ചെന്നുമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണെന്നും സ്മിത പ്രതികരിച്ചു. മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളേജ് അധികൃതരോടു വിശദീകരണം തേടിയിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ ഫോട്ടൊയെടുത്ത ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന. അതേസമയം മന്ത്രിയെ ഇന്നു പുലർച്ചെ നാലിന് ഡിസ്ചാർജ് ചെയ്ത് തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാർ മാർഗമാണ് യാത്ര. മന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ഇപ്പോഴും നടക്കുകയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. സിസിടിവികളിൽ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം ഇതുവരെ ലഭിച്ചില്ലെന്നാണ്…

    Read More »
Back to top button
error: