Month: February 2026

  • Breaking News

    ഇന്ത്യൻ ടീമിലേക്കുള്ള മുഹമദ് ഷമിയുടെ വഴിതടയുന്നത് അജിത് അഗാർക്കർ? രഞ്ജിയിൽ ഒരിന്നിങ്സിനിടെ ഷമി പിഴുതത് എട്ട് വിക്കറ്റുകൾ!! ബിസിസിഐ വാർഷിക കരാറിൽനിന്ന് പുറത്താക്കി, ഇന്ത്യൻ കുപ്പായത്തിലിറങ്ങിയത് കഴിഞ്ഞവർഷം ചാംപ്യൻസ് ട്രോഫിയിൽ, ടെസ്റ്റാകട്ടെ അവസാനം കളിച്ചത് 2023ൽ…video

    കൊൽക്കത്ത: ബിസിസിഐ ഇനിയും തീണ്ടാപ്പാട് അകലെ നിർത്തിയിരിക്കുന്ന മുഹമദ് ഷമി രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഞെട്ടിക്കുന്നു. ജമ്മുകശ്മീരിനെതിരായ സെമിഫൈനലിൽ, ബംഗാൾ താരമായ ഷമി ഒരു ഇന്നിങ്സിൽ വീഴ്ത്തിയത് എട്ടു വിക്കറ്റുകൾ. ഷമിയുടെ ബോളിങ് കരുത്തിൽ ആദ്യ ഇന്നിങ്സിൽ ബംഗാൾ 26 റൺസിന്റെ നിർണായക ലീഡ് നേടുകയും ചെയ്തു. ഒന്നാം ഇന്നിങ്സിൽ ബംഗാൾ 328 റൺസിന് പുറത്തായപ്പോൾ, ജമ്മുകശ്മീർ 302 റൺസിനു ഓൾഔട്ടായി. ആദ്യ രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കുന്ന ജമ്മുവിന്റെ എട്ടു വിക്കറ്റുകളും ഷമിയാണ് വീഴ്ത്തിയത്. രണ്ടു വിക്കറ്റ് മറ്റൊരു ഇന്ത്യൻ താരമായ മുകേഷ് കുമാർ വീഴ്ത്തി. രണ്ടാം ദിനം ജമ്മുവിന്റെ മുൻനിരയെ അക്ഷരാർഥത്തിൽ വിറപ്പിച്ച ഷമി, മൂന്നാം ദിനത്തിൽ വാലറ്റത്തെയും ചുരുട്ടിക്കെട്ടി. രാവിലെ പിച്ചിലുണ്ടായിരുന്ന ഈർപ്പം മുതലെടുത്ത ഷമി തൻറെ ട്രേഡ്മാർക്ക് സീം ബോളിങ്ങിലൂടെ ജമ്മു ബാറ്റർമാരെ വട്ടംകറക്കി. 5ന് 198 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ജമ്മുവിന്റെ ബാക്കി അഞ്ച് വിക്കറ്റുകളും ഷമി സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ…

    Read More »
  • Breaking News

    വീട്ടുചെലവ് കൊടുക്കാത്തതിനെപ്പറ്റി ചോദിച്ചത് പ്രകോപിപ്പിച്ചു!! മദ്യലഹരിയിലെത്തിയ മകൻ വരാന്തയിൽ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു, 88 വയസുകാരിക്ക് ദാരുണാന്ത്യം

    കണ്ണൂർ: മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്. മദ്യലഹരിയിലെത്തിയ മകൻ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിൽ വി ശാന്തയ്ക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിൽ പള്ളിക്കാംമൂല ലക്ഷംവീട് കോളനിയുടെ തെരണ്ടി സജീവനെ (58) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. വരാന്തയിൽ ഇരിക്കുകയായിരുന്ന രാധയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയടിച്ചുവീണ വൃദ്ധയ്ക്ക് ഗുരുതരമായി പരുക്കുപറ്റിയിരുന്നു, ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. വീട്ടുചെലവിന് കൊടുക്കാത്തതിനെപ്പറ്റി ചോദിച്ചതാണ് പ്രകോപനത്തിനു കാരണമെന്ന് പോലീസ് പറയുന്നു.  

    Read More »
  • Breaking News

    നിയമവിരുദ്ധ എണ്ണക്കടത്ത്: യു.എസ്. ഉപരോധം മറികടന്ന ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ

    മുംബൈ: യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധമായി ഇന്ധനക്കടത്ത് നടത്തിയ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ കൈവശപ്പെടുത്തി. ഇറാനുമായി ബന്ധമുള്ള ഈ കപ്പലുകൾ മുംബൈ തീരത്തുനിന്നാണ് പിടികൂടിയത്. സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജഫ്‌സിയ എന്നീ മൂന്ന് കപ്പലുകളാണ് പിടിച്ചെടുത്തത്. ഇവയെ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്തേക്ക് മാറ്റി. മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ സംശയാസ്പദമായ സാഹചര്യത്തിൽ കപ്പല് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടയുകയായിരുന്നു. യു.എസ്. ഉപരോധം മറികടക്കാൻ ഇറാൻ ഉപയോഗിക്കുന്ന കപ്പലുകളാണിയാണ് നിഗമനം. ഈ കപ്പലുകൾ പലപ്പോഴും തങ്ങളുടെ പേരും ഐഡൻ്റിറ്റിയും മാറ്റിയാണ് കടൽവഴി സഞ്ചരിക്കുക. കടലിൽവെച്ച് ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റിനിറച്ച് എണ്ണയുടെ ഉറവിടം മറച്ചുവയ്ക്കാനാണ് ഇവർ ശ്രമിച്ചിരുന്നത്. പിടിച്ചെടുത്ത കപ്പലുകളിൽ അൽ ജഫ്‌സിയ 2025-ൽ ഇറാനിൽനിന്ന് ജിബൂട്ടിയിലേക്ക് എണ്ണ കടത്തിയതായി രേഖകളുണ്ട്. ഇറാൻ്റെ പതാകയുള്ള കപ്പലാണ് സ്റ്റെല്ലാർ റൂബി. അസ്ഫാൽറ്റ് സ്റ്റാർ, പ്രധാനമായും ചൈനീസ് മേഖലയിലാണ് സർവീസ് നടത്തിയത്. അതേസമയം പിടിച്ചെടുത്ത കപ്പലുകൾക്കോ…

    Read More »
  • Breaking News

    ഇറാനെ വിരട്ടി അമേരിക്ക; യുദ്ധവിമാനങ്ങളും നാവികസന്നാഹവും സുസജ്ജം; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം നിർണ്ണായകം

    വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾ പരാജയമടഞ്ഞാൽ ഉടൻ സൈനീക നീക്കമെന്ന പ്രസിഡൻ്റിൻ്റെ വാക്കുകളുടെ ആക്കം കൂട്ടി മധ്യേഷ്യയിൽ യുഎസ് വ്യോമ, നാവിക വിന്യാസം ശക്തമാക്കി. ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള സൈനീക നടപടിയാണ്. ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങൾ, ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യയിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങൾക്ക് അനുമതി ലഭിച്ചു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമതാവളത്തിൽ വിന്യസിച്ചിട്ടുണ്ട്. ഓപ്പൺ-സോഴ്സ് ഫ്ലൈറ്റ് ഡാറ്റ പ്രകാരം ഈ മേഖലയിലേക്ക് 250-ൽ അധികം…

    Read More »
  • Breaking News

    കാടിനു തീയിട്ടെന്നാരോപിച്ച് ആദിവാസി യുവാവിനെ പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിയിട്ട് മർദിച്ചതായി പരാതി!! മർദനം പണിക്കിടെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി… ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ല- മർദനമേറ്റ രാധ

    മലമ്പുഴ: ചെറാടിലെ കാട്ടിൽ തീയിട്ടെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടംചേർന്നു കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ചെറാട് സ്വദേശി രാധയ്ക്കാണ് മർദ്ദനമേറ്റത്. ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവാവ് പറഞ്ഞു. കാട്ടിൽ തീയിട്ടെന്നാരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് ആദിവാസി യുവാവിനെ വനം വകുപ്പ് വാച്ചർമാർ സംഘം ചേർന്നു മർദിച്ചത്. ചെറാട് ഭാഗത്ത് ഗോപാലൻ എന്നയാളുടെ പറമ്പിൽ ജോലിക്ക് ചെന്നതായിരുന്നു ആദിവാസി യുവാവ് രാധ. പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി രാധയെ കാട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നും യുവാവ് പറഞ്ഞു. പ്രദേശത്തെ കുറുമ്പാച്ചി മലയിൽ നിന്നും പുക ഉയരുന്നത് കണ്ടെന്നും തീവച്ചത് താനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദിച്ചതെന്നും രാധ പറഞ്ഞു. അതേസമയം പണി ഇല്ലാത്ത സമയത്ത് കാട്ടിൽ തേൻ എടുക്കാൻ പോകാറുണ്ടെന്നും, താൻ തീയിടാറില്ലെന്നും രാധ പറഞ്ഞു. സംഭവത്തിൽ മലമ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പൊതുപ്രവർത്തകൻ വിളയോടി വേണുഗോപാൽ ആരോപിച്ചു. കുറ്റക്കാരായ…

    Read More »
  • Breaking News

    സ്വദേശിവത്ക്കരണം കർശനമാക്കി ഒമാൻ; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത നടപടി

    മസ്‌കറ്റ്: ഒമാനിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു. സ്വദേശികൾക്ക് കൂടുതൽ ജോലി നൽകുന്ന രീതിയിലാണ് പ്രവാസികളുടെ വർക്ക് പെർമിറ്റ് പരിഷ്കരിച്ചത്. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുകളും പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളിലാണ് ഒമാൻ ഭേദഗതി വരുത്തിയത്. സ്വദേശികളുടെ തൊഴിൽ നിരക്കുകൾ വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയുടെ നിയന്ത്രണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.പുതുക്കിയ പ്രവാസി വർക്ക് പെർമിറ്റ് ചട്ടക്കൂടിൽ, കമ്പനികളെ മൂന്ന് വിഭാഗങ്ങളാണ് തിരിച്ചിരിക്കുന്നത്. ഗ്രീൻ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീസിൽ 30% കിഴിവ് ലഭിക്കും. കൃത്യമായി സ്വദേശിവൽക്കരണ നയം നടപ്പാക്കുന്നതിനുള്ള അംഗീകാരമാണ് ഇത്. സ്വദേശിവൽക്കരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ യെല്ലോ അല്ലെങ്കിൽ റെഡ് വിഭാഗങ്ങളിൽപ്പെടുന്ന കമ്പനികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കും. അതേസമയം, ‘റിയാദ’ കാർഡ് കൈവശമുള്ള സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും തൊഴിൽ ഡയറക്ടർ ജനറലും വക്താവുമായ അമ്മാർ ബിൻ സലേം അൽ…

    Read More »
  • Breaking News

    വിദേശത്തേക്കു പോകാൻ വെറും രണ്ടുദിവസംമാത്രം ബാക്കി, ബൈക്ക് യാത്രികന്റെ ജീവനെടുത്ത് കലുങ്ക് നിർമാണത്തിനായി മാസങ്ങൾ മുൻപ് റോഡിലെടുത്ത പിഡബ്ല്യുഡിയുടെ കുഴി!! അന്വേഷിക്കും, വീഴ്ച പറ്റിയ ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടി- മന്ത്രി റിയാസ്

    തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ മുതലക്കോടം സ്വദേശി ജെയിസ് ബെന്നി (27) യാണ് കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രി 10:45 ഓടെയാണ് തൊടുപുഴയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ജെയിസ് ബെന്നിയുടെ ബൈക്ക് മുതലക്കോടം മാവിൻ ചുവട്ടിലാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കലുങ്ക് നിർമ്മാണത്തിനായി മാസങ്ങൾക്ക് മുമ്പ് എടുത്ത കുഴിയിൽ പതിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെയ്സിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് അധികൃതരുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായത്. അതേസമയം പിഡബ്ല്യുഡി ജീവനക്കാരുടെ അനാസ്ഥയാണ് അപകടകാരണം എന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി.മാസങ്ങളായി അപകടാവസ്ഥയിൽ തുടരുന്ന കുഴി മൂടണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴ പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. PWD വിജിലൻസ് ഡെപ്യൂട്ടി എൻജിയനീറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്…

    Read More »
  • Breaking News

    സ്‌കൂളിലേക്ക് പോകുന്ന വാൻ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു, 15 കുട്ടികൾക്കും ആയയ്ക്കും പരുക്ക്, കനാലിൽ വെള്ളം കുറവായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

    തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്കു മറിഞ്ഞു 15 കുട്ടികൾക്കു പരുക്ക്. പൂവത്തൂർ സ്‌കൂളിലെ വാനാണ് കനാലിൽ വീണത്. അപകടത്തിൽ 15 കുട്ടികൾക്കും ആയയ്ക്കും പരുക്കുപറ്റി. ഇതിൽ രണ്ടു കുട്ടികളുടെ പരുക്ക് സാരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിൽ ഉണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള കനാലിലേക്കാണ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

    Read More »
  • Breaking News

    വിഎസിന്റെ സ്വന്തം മലമ്പുഴയിൽ പോരിനിറങ്ങുക മകനും സന്തതസഹചാരിയും; സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കും; അരുൺകുമാറിനെ രംഗത്തിറക്കാനുള്ള നീക്കത്തിൽ സിപിഐഎം

    പാലക്കാട്: മലമ്പുഴയിൽ വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ സിപിഐഎം ആലോചന. അച്യുതാനന്ദൻ്റെ മുൻ പി എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിപിഐഎമ്മിൻ്റെ ഈനനീക്കം. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന നിലപാടിലാണ് അരുൺകുമാർ. അരുൺകുമാർ മലമ്പുഴയിൽ മത്സരിക്കുന്നതിനോട് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിനും എതിർപ്പില്ലെന്നാണ് സൂചന. അരുൺ മത്സരിച്ചാൽ തെരഞ്ഞെടുപ്പിൽ ‘വി എസ് ഫാക്‌ടർ’ നിലനിർത്താനാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ അരുൺകുമാറിനെ നേരിട്ടത് സംബന്ധിച്ച ചോദ്യത്തോട് പുനർവിചിന്തനം ആവശ്യമായ ചോദ്യമാണെന്നായിരുന്നു സുരേഷ് പ്രതികരിച്ചത്. ‘കുഴയ്ക്കുന്ന ചോദ്യമാണ്. പുനർവിചിന്തനം ആവശ്യമായ ചോദ്യമാണ്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മത്സരമായിരിക്കും’, സുരേഷ് കുമാർ പറഞ്ഞു. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ സുരേഷ് പങ്കെടുക്കും. വി ഡി സതീശൻ നേരിട്ടാണ് സുരേഷിനെ യാത്രയിലേക്ക് ക്ഷണിച്ചത്. മലമ്പുഴയിൽ മത്സരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേരത്തെ സുരേഷുമായി സംസാരിച്ചിരുന്നു. ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്നും ഇതുവരെ…

    Read More »
  • Breaking News

    ശബരിമല യുവതീ പ്രവേശനം: ‘ കേരളത്തിലെ വിഷയം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കട്ടെ’- എം എ ബേബി

    ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് കോടതിയെ അറിയിക്കണം എങ്കിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. ഇത് കേരളത്തിലെ വിഷയമാണ്. സംസ്ഥാന സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘സമൂഹത്തിൽ നിന്ന് ഒഴിവാക്കാവുന്ന സംഘർഷം ഒഴിവാക്കും. എല്ലാ കാലത്തും മാറ്റങ്ങൾ ഉണ്ടാകണമെന്ന സമീപനം പാർട്ടി പിന്തുടരുന്നുണ്ട്. അതെല്ലാം ബന്ധപ്പെട്ട വിഭാഗങ്ങളെ ബോധ്യപ്പെടുത്തിയാകണം. അതാണ് പാർട്ടി സമീപനം. കൂടുതലൊന്നും പറയാനില്ല. കേരളത്തിൽ സംഭവിക്കാൻ പോകുന്ന വിസ്മയം ഭരണം ആരംഭിച്ചതാണ് ‘. പ്രേംകുമാർ പാർട്ടി അംഗമല്ലെന്ന് വ്യക്തമാക്കിയ അടിസ്ഥാന എം എ ബേബി വിശാലയിൽ എന്നും സാംസ്കാരിക പ്രവർത്തകരെ സിപിഐഎം ഉൾപ്പെടുത്തി. അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർ മാർച്ച് 14ന് സുപ്രീംകോടതി നിർദ്ദേശം അറിയിക്കണം. ഏപ്രിലിൽ ഏഴിന് വിശദമായ വാദം തുടങ്ങും. ശബരിമല യുവതീ പ്രവേശനമുൾപ്പെടെ മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ…

    Read More »
Back to top button
error: