Month: February 2026

  • Breaking News

    ശരത്കുമാർ നായകനാകുന്ന ‘ആഴി’; ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്…

    മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മാധവ് രാമദാസൻ, തമിഴിൽ ശരത്കുമാറിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആഴിയുടെ പോസ്റ്റർ റിലീസ് ആയി. ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാധവ് രാമദാസിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ആഴി. 888 പ്രൊഡക്ഷൻസിൻ്റെയും സെല്ലുലോയ്ഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ സജിത് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിനെ കൂടാതെ ദേവിക സതീഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, താമരൈ സെൽവി, വൈയാപുരി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് ആഴിയിലെ മറ്റ് അഭിനേതാക്കൾ. ഉത്രാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ഹരിഉത്ര തമിഴ്‌നാട്ടിലും ഗുഡ് സെലക്ഷൻ കേരളത്തിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനറായി സേവനമനുഷ്ഠിക്കുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ഛായാഗ്രാഹണം: ആനന്ദ് എൻ നായർ, ഗാനരചന: നവീൻ കണ്ണൻ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: കെ ശ്രീനിവാസ്, കലാസംവിധായകൻ: പ്രദീപ്…

    Read More »
  • Breaking News

    പ്രേക്ഷക മനസ്സുകളിൽ കൗതുകമുണർത്തി കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ് ‘ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റ ആഗോള റിലീസ് ഫെബ്രുവരി 27 ന്

    കൃശാന്ദ് ഒരുക്കിയ പുതിയ ചിത്രം ‘മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസി’ൻ്റെ ട്രെയ്‌ലർ പുറത്തുവന്നു. ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിൻ്റെ മുഴുവൻ ടൈറ്റിൽ. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ‘സൈബർപങ്ക് കോമഡി’ എന്ന വിശേഷമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന് നൽകിയത്. 2046 ലെ കൊച്ചി നഗരത്തിൻ്റെ (നിയോ കൊച്ചി) പശ് ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ ഒരുക്കിയ ശൈലിയും, ചിത്രം അതിൻ്റെ ദൃശ്യത്തിലും അവതരണ ശൈലിയിലും പുലർത്തുന്ന പുതുമയും വ്യത്യസ്തതയുമാണ് കാണിച്ചു തരുന്നത്. ഗാനങ്ങൾക്കും ടീസറുകൾക്കുമൊപ്പം ഇപ്പോൾ വന്നിരിക്കുന്ന ട്രെയ്‌ലറും ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷയും കൗതുകവും പ്രതീക്ഷയും പ്രേക്ഷക മനസ്സുകളും വർദ്ധിപ്പിക്കുന്നുണ്ട്.…

    Read More »
  • Breaking News

    പി എസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഇനി മുതൽ 40 വയസ്!! എസ് സി-എസ് ടി- 45, ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധന, ഭാവിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിതമായി പേര് നൽകരുത്…നിർദേശം

    തിരുവനന്തപുരം: പിഎസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയർത്തി സർക്കാരിന്റെ സുപ്രധാന നീക്കം. നിലവിൽ 36 വയസാണ് പ്രായപരിധി. എസ് സി-എസ് ടി വിഭാഗത്തിലുള്ളവർക്ക് 45 വയസുവരെ അപേക്ഷിക്കാം. ഇന്നു ചേർന്ന മന്ത്രിസഭ യോഗമാണ് പി എസ് സി പ്രായപരിധി കൂട്ടാൻ തീരുമാനിച്ചത്. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു. കൂടാതെ കമ്മീഷൻറെ 32 ശുപാർശകൾ കൂടി അംഗീകരിച്ചു. ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധനയുണ്ടാകും. ഒബിസിക്ക് യ്ക്ക് 39 വയസാണ് ഇപ്പോഴത്തെ പ്രായപരിധി. എസ് സി/എസ് ടി വിഭാഗത്തിന് 41 ആണ് അപേക്ഷിക്കാനുളള ഇപ്പോഴത്തെ പ്രായപരിധി. അതുപോലെ ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് വിഷയത്തിലും മന്ത്രിസഭ തീരുമാനത്തിൽ ധാരണയായി. 1947 എന്ന വർഷം മാനദണ്ഡമാക്കേണ്ടെന്നാണ് തീരുമാനം. ജാതി സമുദായ സർട്ടിഫിക്കറ്റിന് ബിഷപ്പ് നൽകുന്ന രേഖ പരിഗണിക്കും. വീടുകൾക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻ‍സിന് മന്ത്രിസഭാ തീരുമാനമായി. പ്രകൃതിദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇൻഷുറൻസ്. ഭാവിയിൽ സർക്കാർ…

    Read More »
  • Breaking News

    കൊച്ചി മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിനു നവജാത ശിശുവിന്റെ മൃതദേഹം!! പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത കുഞ്ഞിന്റെ ശരീരം കായലിൽ കൂടി ഒഴുകി നടക്കുന്ന നിലയിൽ

    കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു സമീപമാണ് ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടത്. പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമായിരുന്നു ഇതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതേസമയം മൃതദേഹത്തിന്റെ പഴക്കം നിർണയിക്കാൻ ആയിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Breaking News

    പാക്കിസ്ഥാൻ ചൈനയിൽ നിന്ന് J-20 ഇറക്കിയാൽ ഇന്ത്യ റഷ്യയിൽ നിന്ന് എസ്.യു-57 ഇറക്കും!! ശത്രു റഡാറുകൾക്ക് കണ്ണെത്താത്തവിധം അത്യാധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ, വിമാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഓൺബോർഡ് സെൻസറുകൾ ശത്രുക്കളെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും അത്യുത്തമം

    ന്യൂഡൽഹി: 3.25 ലക്ഷം കോടിയുടെ റഫാൽ യുദ്ധവിമാന കരാർ നടപ്പിലായാൽ ഉടൻതന്നെ റഷ്യയിൽനിന്ന് ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ചൈനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ-20, ജെ-35 എന്നിവ ഉയർത്തുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിന് വേണ്ടിയാണ് താത്കാലിക സ്‌റ്റെൽത്ത് പ്രതിരോധമെന്ന നിലയിൽ നിശ്ചിത എണ്ണം എസ്.യു-57 വാങ്ങുക. പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ വ്യോമസേനയും തമ്മിൽ നടത്തിയ അടിയന്തര ചർച്ചകൾക്ക് ശേഷമാണ് പുതിയ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) സേനയുടെ ഭാഗമാകാൻ പത്ത് വർഷത്തോളം സമയമെടുക്കും. അതുവരെ താൽക്കാലിക സംവിധാനമായാണ് എസ്.യു-57 വിമാനങ്ങളെ പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. പാക്കിസ്ഥാനിലേക്ക് ചൈനയുടെ J-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ എത്താനിടയുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായ സാഹചര്യത്തിലാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള വഴികൾ ഇന്ത്യയുടെ വ്യോമസേന (IAF) സജീവമായി പരിശോധിക്കുന്നത്. പ്രദേശത്തെ ശക്തിസമത്വം നിലനിർത്താൻ അഞ്ചാം തലമുറശേഷി ഇപ്പോൾ ഓപ്പറേഷണൽ അനിവാര്യതയായി മാറിയെന്ന് പ്രതിരോധ…

    Read More »
  • Breaking News

    ‘എയർ ആംബുലൻസുകൾ പറത്തി നിരവധി ജീവനുകൾ അവൻ രക്ഷിച്ചു, പക്ഷെ…. വീട്ടിൽ വന്നേ ഭക്ഷണം കഴിക്കുവെന്ന് അവൻ പറഞ്ഞിരുന്നു, അവന്റെ ചാച്ചി ഭക്ഷണം തയ്യാറാക്കിയിരുന്നു, വികാസ് വരാനായി അവൾ രാത്രി 11 മണി വരെ കാത്തിരുന്നു’…റാഞ്ചിയിൽ അപകടത്തിൽ മരിച്ച പൈലറ്റിന്റെ പിതാവ്

    റാഞ്ചി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നുവീണ് ഏഴുപേരാണ് മരിച്ചത്. ഡിജിസിഎയുടെ റിപ്പോർട്ട് അനുസരിച്ച്, പൈലറ്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും അപകടത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, മരിച്ച പൈലറ്റിന്റെ പിതാവ് ഡി.എസ്. ഭഗത് മകന്റെ നഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തി. “എന്റെ മകൻ എയർ ആംബുലൻസ് പറത്തിക്കൊണ്ട് നിരവധി ജീവൻ രക്ഷിച്ചു, പക്ഷേ ഇന്ന് അവന്റെ ജീവൻ നഷ്ടമായി,” അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഡൽഹിയിൽ ഇറങ്ങുമ്പോൾ ഒരു ബന്ധുവിനെ കാണാനും ഭക്ഷണം കഴിക്കാനും വികാസ് എത്തേണ്ടതായിരുന്നു എന്ന് പിതാവ് കൂട്ടിച്ചേർത്തു. “അവന്റെ ചാച്ചി ഭക്ഷണം തയ്യാറാക്കിയിരുന്നു. വീട്ടിൽച്ചെന്ന് ഭക്ഷണം കഴിക്കാമെന്ന് അവൻ പറഞ്ഞിരുന്നു, രാത്രി 9 മണിയോടെ ഡൽഹിയിൽ എത്തുമെന്നും അറിയിച്ചു. വികാസ് വരാനായി അവൾ രാത്രി 11 മണി വരെ കാത്തിരുന്നു, അതിനുശേഷമാണ് ഞങ്ങൾ അപകടത്തെക്കുറിച്ച് അറിയുന്നത്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ…

    Read More »
  • Breaking News

    ഇനി മുതൽ ‘കേരള’ വേണ്ട ‘കേരളം’ മതി; ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ഭേദ​ഗതി ചെയ്യുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രി സഭാ അംഗീകാരം

    ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥ’യിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിൻ്റെ ആവശ്യം പരിഗണിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭാ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്. 2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടിരുന്നു ആദ്യ പ്രമേയം. എന്നാൽ, എട്ടാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽമതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്…

    Read More »
  • Breaking News

    6 വർഷം മുൻപ് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി, അബദ്ധം മനസിലായി ഒന്നുകൂടി ഓപ്പറേഷൻ വേണമെന്ന് ആശുപത്രി അധികൃതർ, സംശയം തോന്നി പുറത്ത് ടെസ്റ്റ് ചെയ്തപ്പോൾ വയറ്റിൽ കത്രിക, ഒരു വർഷം മുൻപ് രോ​ഗിയും മരിച്ചു, തെളിവെടുപ്പിന് ഹാജരാകാൻ മരിച്ചയാൾക്ക് നോട്ടിസ്, പിന്നാലെ സിറ്റിങ് മാറ്റിവച്ചെന്ന അറിയിപ്പും

    തൃശൂർ: ഏതാനു ദിവസം മുൻപ് വാ​ഹനാപകടത്തിൽ മരിച്ച ടീച്ചർക്ക് എക്സാം ഡ്യൂ‌ട്ടി കൊടുത്തതിനു പിന്നാലെ മറ്റൊരു കേസുകൂടി. ആറ് വർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ആൾക്ക് തെളിവെടുപ്പിന് ഹാജരാകാൻ ആരോ​ഗ്യ വകുപ്പിന്റെ നോട്ടിസ്, പക്ഷെ നോട്ടീസ് കൈപ്പറ്റാൻ ആളില്ല, ഒരു വർഷം മുൻപ് ഇര മരിച്ചു. ഇതറായാതെയാണ് ആരോ​ഗ്യ വകുപ്പ് നോട്ടീസ് നൽകിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2020 മേയിൽ വയറുവേദനക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ തൃശൂർ കൂർക്കാഞ്ചേരി സ്വദേശി ജോസഫ് പോൾ (53) എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെയും അദ്ദേഹത്തിൻറെ കുടുംബത്തിൻറെയും ദയനീയ അവസ്ഥയാണ് മേൽ വിവരിച്ചത്. കത്രിക കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തിരുന്നു. ഇതിനുശേഷം ഒരുവർഷം മുൻപാണ് രോഗി മരിച്ചത്. എന്നാൽ ഇതൊന്നും അറിയാതെയാണ് തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിൻറെ നോട്ടിസ് അയച്ചത്. ജോസഫിന്റെ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെ ഫോൺ വിളിച്ച് സിറ്റിങ് മാറ്റിയെന്ന അറിയിപ്പും. 2020…

    Read More »
  • Breaking News

    പനാമ കനാൽ തുറമുഖങ്ങളുടെ നിയന്ത്രണം സർക്കാർ പിടിച്ചെടുത്തു; ‘ഇതിന് പനാമ വലിയ രാഷ്ട്രീയ-സാമ്പത്തിക വില നൽകേണ്ടി വരു ‘മെന്ന് ചൈന; ആ മുന്നറിയിപ്പുകൾ തള്ളിക്കളയുന്നുവെന്ന് പ്രസിഡന്റ് ജോസ് റൗൾ മുലിനോ

    പനാമ സിറ്റി: ഹോങ്കോങ് ആസ്ഥാനമായുള്ള സി.കെ. ഹച്ചിസൺ കമ്പനിയിൽ നിന്ന് പനാമ കനാലിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം പാനമ സർക്കാർ പിടിച്ചെടുത്തു. രാജ്യത്തെ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ബാൽബോവ, ക്രിസ്റ്റോബൽ എന്നീ ടെർമിനലുകളുടെ ഭരണപരവും പ്രവർത്തനപരവുമായ നിയന്ത്രണം ഏറ്റെടുത്തത്. അടിയന്തര സാമൂഹിക താൽപ്പര്യം മുൻനിർത്തിയാണ് തുറമുഖങ്ങൾ കൈവശപ്പെടുത്താൻ പനാമ മാരിടൈം അതോറിറ്റിക്ക് അനുമതി നൽകിയതെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. കമ്പ്യൂട്ടർ സംവിധാനങ്ങൾ, ക്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള തുറമുഖത്തെ എല്ലാ വസ്തുവകകളും ഏറ്റെടുക്കാൻ അധികൃതർക്ക് അധികാരമുണ്ട്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടുമെത്തിയതോടെ ചൈനയും അമേരിക്കയും പനാമയും തമ്മിലുണ്ടായ ത്രികോണ പോരാട്ടത്തിന്റെ പുതിയ അധ്യായമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ഒടുവിലത്തെ വഴിത്തിരിവാണിത്. തങ്ങളുടെ അനുബന്ധ സ്ഥാപനമായ പനാമ പോർട്ട്‌സിനെതിരെ പാനമ ഭരണകൂടം നടത്തുന്ന നീക്കങ്ങൾ നിയമവിരുദ്ധമാണെന്ന് സി.കെ. ഹച്ചിസൺ വ്യക്തമാക്കി. കഴിഞ്ഞ മാസം കോടതി വിധി വന്നതിനെത്തുടർന്ന് കമ്പനിക്കെതിരെ സർക്കാർ നടത്തുന്ന…

    Read More »
  • Movie

    ‘മയൂഖം’ മുതൽ ‘ആരം’ വരെ! സിനിമയിലെത്തിയതിന്‍റെ 20 വർഷങ്ങൾ ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് സൈജു കുറുപ്പ്

    മയൂഖം’ എന്ന സിനിമയിലൂടെ തുടങ്ങി നായകനായും വില്ലനായും സ്വഭാവ നടനായുമൊക്കെ ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സൈജു കുറുപ്പ് സിനിമയിലെത്തിയിട്ട് 20 വർഷങ്ങൾ. ഇതിനകം മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമയിലെത്തിയതിന്‍റെ 20 വർഷങ്ങൾ ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ സഹപ്രവർത്തകർക്കൊപ്പം മധുരം പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു. സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന ‘ആരം’ സിനിമയുടെ അണിയറപ്രവർത്തകരാണ് അദ്ദേഹത്തിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം സഹതാരങ്ങളോടൊപ്പം അഭിനയകലയുടെ രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന സന്തോഷം പങ്കുവെച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ‘ആരം’ ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനം നിർവ്വഹിക്കുന്നത്. സൈജു കുറുപ്പിന് പുറമെ സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി, ഉണ്ണി ലാൽ…

    Read More »
Back to top button
error: