Month: January 2026

  • Breaking News

    പുനര്‍ജനി പദ്ധതി: മണപ്പാട്ട് ഫൗണ്ടേഷനും സതീശനും തമ്മിലുള്ള ബന്ധം ദുരൂഹം; എന്‍ജിഒകള്‍ തമ്മില്‍ പണമിടപാട് നടത്തിയത് കരാര്‍ ഒപ്പിടാതെ; ഒമാന്‍ എയര്‍വേസ് ടിക്കറ്റിന്റെ നികുതി അടച്ചത് മണപ്പാട്ട് ഫൗണ്ടേഷനെന്നും വിജിലന്‍സ്; വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തുകിട്ടിയെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ്

    തിരുവനന്തപുരം: പുനര്‍ജനി പദ്ധതിക്കായി വിദേശത്ത് പണപ്പിരിവു നടത്തിയ വീഡിയോ പുറത്തുവന്നതിനുശേഷവും വിജിലന്‍സ് തനിക്കു ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ആവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷണും തമ്മിലുള്ള ബന്ധം ദുരൂഹമെന്ന് ആരോപണം. പുനര്‍ജ്ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകയും 27/11/2018 മുതല്‍ 8/3/2022 വരെ ആ അക്കൗണ്ടിലൂടെ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പുനര്‍ജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തു. ‘പുനര്‍ജ്ജനി’ സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ/കറന്റ് അക്കൗണ്ട് വഴിയും ആണ് പണം സ്വരൂപിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അതേസമയം യുകെയിലെ മലയാളികളില്‍ നിന്നും പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും (എംഐഎടി) ആ പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ല. സാധാരണഗതിയില്‍ എന്‍ജിഒകള്‍ തമ്മില്‍ ഇത്തരം ഇടപാടുകളില്‍ എംഒയു ഒപ്പുവെക്കാറുണ്ട്. ഒമാന്‍ എയര്‍വെയ്സ് നല്‍കിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി.…

    Read More »
  • Breaking News

    നോട്ടം 35 സീറ്റില്‍; ബിജെപിയുടെ ദേശീയ നേതൃത്വം കേരളത്തിലേക്ക്; അമിത് ഷായും മോദിയും ആദ്യമെത്തും; വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കും സാധ്യത; 2026ല്‍ കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കും; വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മാത്രം പ്രചാരണം

    തിരുവനന്തപുരം: കോര്‍പറേഷന്‍ പിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കടക്കുന്ന ബിജെപിക്ക് ഊര്‍ജമേകാന്‍ ദേശീയ നേതാക്കളുടെ നിരയെത്തുന്നു. ആദ്യപടിയായി ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും. എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനത്തിനാണ് ബിജെപി ഇക്കുറി മുന്‍തൂക്കം നല്‍കുന്നത്. മിഷന്‍ 2026 ല്‍ 35 സീറ്റുകളിലാണ് ബിജെപി പ്രധാനമായും കണ്ണുവയ്ക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒന്നാമതും രണ്ടാമതുമെത്തിയ മണ്ഡലങ്ങളും കാര്യമായ നിലയില്‍ വോട്ട് നേടിയ മണ്ഡലങ്ങളുമാകും ഇവ. ഭരണം പിടിക്കുന്നതിനപ്പുറം 2026 ല്‍ കേരളം ആര് ഭരിക്കണമെന്ന് തീരൂമാനിക്കുന്ന നിലയില്‍ വളരുക എന്നതാണ് 35 സീറ്റുകളില്‍ വലിയ ശ്രദ്ധ വെച്ചുള്ള ബി ജെ പി തന്ത്രം. ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗത്തിലും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍…

    Read More »
  • Breaking News

    ബാഷര്‍ അല്‍ അസദിനു പിന്നാലെ ഇറാന്റെ പരമോന്ന നേതാവും റഷ്യയിലേക്ക് ഒളിച്ചോടാന്‍ തയാറെടുത്തെന്ന് റിപ്പോര്‍ട്ട്; ആസ്തികള്‍ റഷ്യയിലേക്കു മാറ്റി; പ്രക്ഷോഭം കനത്താല്‍ മുങ്ങാനുള്ള എല്ലാ വഴിയും തയാര്‍; ഇതുവരെ ഒപ്പം നിന്ന സൈന്യവും കൂറുമാറുമെന്ന് സൂചന; പ്ലാന്‍ ബി പുറത്തുവിട്ട് ‘ദി ടൈംസ്’

    ടെഹ്‌റാന്‍: വിലക്കയറ്റത്തിനെതിരെ പൊതുജനം തെരുവില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ പ്രതിസന്ധിയിലായി ഇറാന്‍ ഭരണകൂടം. ഇറാന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് രോഷാകുലരായ ജനം പ്രക്ഷോഭം ആരംഭിച്ചത്. ഒരു ആഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളില്‍ 35 പേരോളം കൊല്ലപ്പെട്ടുവെന്നും 1,200-ലധികം പേരെ കസ്റ്റഡിയിലെടുത്തതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 29 പ്രതിഷേധക്കാരും നാല് കുട്ടികളും ഇറാന്റെ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നു. ഇറാനിലെ 31 പ്രവിശ്യകളില്‍ 27 എണ്ണത്തിലായി 250 ലധികം സ്ഥലങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. നിലവിലുള്ള പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയും അമേരിക്ക ഇടപെടുകയും ചെയ്താല്‍ ഇറാന്‍ ഭരണകൂടത്തിന് കീഴടങ്ങേണ്ടതായി വരും. രാജ്യം പ്രക്ഷുബ്ധമായാല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി റഷ്യയിലേക്ക് പലായനം ചെയ്യാന്‍ പദ്ധതികള്‍ തയാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും സുരക്ഷാ സേനയും പിന്മാറുകയോ, കൂറുമാറുകയോ, ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് കണ്ടാല്‍, ഖമേനിയും സഹായികളും കുടുംബാംഗങ്ങളും അടങ്ങുന്ന 20 അംഗ സംഘം തലസ്ഥാന നഗരമായ ടെഹ്റാനില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതായാണ്…

    Read More »
  • Breaking News

    ഇത് അതിജീവിതയുടെ വിലാപമല്ല അതിജീവിതന്റെ വിഷമം; രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുംബം കലക്കിയെന്ന് അതിജീവിതയുടെ ഭര്‍ത്താവ്

      പാലക്കാട്: ഏതൊരു അതിജീവിതയും നേരിടുന്ന പ്രശ്‌നങ്ങള്‍ പോലെത്തന്നെ അവരുടെ ഭര്‍ത്താവായ അതിജീവിതനും പ്രശ്‌നങ്ങളുണ്ട്. പലപ്പോഴും അതിജീവിതന്‍മാര്‍ അത് തുറന്നുപറയാറില്ലെന്നു മാത്രം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയുടെ ഭര്‍ത്താവ് തന്റെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തോട് വിളിച്ചുപറയാന്‍ തയ്യാറായിരിക്കുന്നു. തന്റെ കുടുംബജീവിതം തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എന്തുകൊണ്ടാണ് മറുപടി നല്‍കാത്തതെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുന്നു. തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും തയ്യാറാവണം. തനിക്കും നീതി വേണം. തന്നെപ്പോലെ വേദന അനുഭവിക്കുന്നവരും കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ തലയില്‍ മുണ്ടിട്ടുനടക്കേണ്ട അവസ്ഥ വരുമെന്ന് ഭയന്ന് ഒന്നും പുറത്ത് പറയാതെയുമുള്ള നിരവധി പേരുണ്ടെന്നും അവര്‍ക്ക് വേണ്ടിക്കൂടിയാണ് തന്റെ പേരാട്ടമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അതിജീവിതയുടെ ഭര്‍ത്താവ്. എന്റെ വിവാഹ ഫോട്ടോ ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ പ്രചരിപ്പിച്ചു. പുറത്തിറങ്ങി നടക്കാന്‍പോലും കഴിയാതെയാണ് കുറച്ചുനാള്‍ ജീവിച്ചത്. ദുഃഖവും അപമാനവും എല്ലാം…

    Read More »
  • Breaking News

    ഗണേശ് കുമാര്‍ സിനിമയിലേ അഭിനയിക്കൂ; മനസിലുളളത് മൂടിവെച്ച് സംസാരിക്കാറില്ല: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിക്കുമെന്ന് തുറന്നുപറഞ്ഞ് ഗതാഗതമന്ത്രി; താനില്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ലെന്നും ഗണേശ് കുമാര്‍; ഡബ്ബിള്‍ ബെല്ലടിച്ച് മത്സരംഗത്തേക്ക്

      തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹികളേറെയുണ്ടെങ്കിലും ഒരു മുന്നണിയിലും പാര്‍ട്ടിയിലുമുള്ളവര്‍ തങ്ങളുടെ മോഹം തുറന്നുപറയില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന് വിവാഹത്തിനു മുന്‍പ് പെണ്‍കുട്ടി പറയും പോലെ പറയുന്നവരാണ് 99 ശതമാനം പേരും. എന്നാല്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് ചങ്കൂറ്റത്തോടെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും സ്വയം പ്രഖ്യാപിക്കാന്‍ ഗണേശ്കുമാറിന് തണ്ടെല്ലുണ്ട്. അതുകൊണ്ടു തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാര്‍ തറപ്പിച്ചുറപ്പിച്ചു പറഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ രസകരമായാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഗണേശ്കുമാര്‍ പ്രഖ്യാപിച്ചത്. ഞാന്‍ ഇല്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, വന്‍ ഭൂരിപക്ഷത്തിലാകും വിജയിക്കുക – എന്നായിരുന്നു മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ വാക്കുകള്‍. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ് എന്നും ഗണേശ്കുമാര്‍ പറഞ്ഞുവെക്കുന്നു. ഇതാണ് ജാഡയില്ലാത്ത തുറന്നുപറച്ചില്‍. സ്ഥാനാര്‍ത്ഥിക്കുപ്പായം രഹസ്യമാക്കി തുന്നി പെട്ടിയില്‍ വെച്ച് എനിക്ക് പാര്‍ലമെന്ററി മോഹമൊന്നുമില്ലേ എന്ന് നടിക്കുന്ന നടികരുടെ കൂട്ടത്തില്‍ ഗണേശ് പെടില്ല.…

    Read More »
  • Breaking News

    ഒരാള്‍ മാത്രം സിനിമാപ്പേരല്ല ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് ചാണ്ടി ഉമ്മന്റെ തീരുമാനമാണ്; കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രമെന്ന് ചാണ്ടി ഉമ്മന്‍; അച്ചുവിനും മറിയത്തിനും താത്പര്യമല്ല

      കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മൂന്നുമക്കളും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യഹം പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായെങ്കിലും മകന്‍ ചാണ്ടി ഉമ്മന്‍ അക്കാര്യത്തിലൊരു വ്യക്തത ഉണ്ടാക്കിയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും ചചാണ്ടി ഉമ്മനും മത്സരിക്കുമെന്നായിരുന്നു നാടാകെ പരന്ന കഥ. എന്നാല്‍ തങ്ങളുടെ കുടുംബത്തില്‍ നിന്ന് മൂന്നുപേര്‍ മത്സരിക്കില്ലെന്ന നിലപാടാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരിക്കുന്നത്. അത് താന്‍ തീരുമാനിച്ചതല്ല മറിച്ച് പിതാവ് ഉമ്മന്‍ചാണ്ടി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. അച്ചു ഉമ്മനും മറിയ ഉമ്മനും തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുമെന്ന അഭ്യൂഹം വെറും അഭ്യൂഹം മാത്രമാണെന്നും താല്‍പര്യമില്ല എന്നാണ് ഇവര്‍ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടില്‍ നിന്ന് ഞാന്‍ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നുണ്ട്. ഇതൊരു വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേള്‍ക്കുന്നുണ്ട്. താല്‍പര്യമില്ല…

    Read More »
  • Movie

    ലിറ്റിൽ ആയി ഇഷാൻഷൗക്കത്ത്

    തകർപ്പൻ വിജയം നേടിയ മാർക്കോ എന്നx ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രം ചിത്രം കണ്ടവരുടെയൊക്കെ മനസ്സിൽനിറഞ്ഞു നിൽക്കും. കാഴ്ച്ചയില്ലങ്കിലും ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലായുള്ള ഒരു കഥാപാത്രമായിരുന്നു. .’ഇന്നും ആ കഥാപാത്രത്തെ പെട്ടെന്ന് ഓർമ്മപ്പെടുത്തുന്നത് അകഥാപാത്രം പ്രേക്ഷകനിൽ ഏൽപ്പിച്ച മുറിവു തന്നെയാണ്. ശത്രുവിൻ്റെ സംഹാരത്തിന് ഇരയാകുന്ന വിക്ടർ പ്രേഷകർക്ക് ഒരു നൊമ്പരമായി മാറി. അതിനു ശേഷം ഇഷാൻ ഷൗക്കത്ത് അവതരിപ്പിക്കുന്ന പുതിയ കഥാപാത്രമാണ് ലിറ്റിൽ ‘നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന തത്താ പച്ച എന്ന ചിത്രത്തിലെ കഥാപാത്രമാണിത്. … മലയാളത്തിൽ ആദ്യമായി റസ്‌ലിംഗ് ഷോയുടെ കഥ പറയുന്ന ആക്ഷൻ കോമഡി ച്ചിത്രമാണ് ചത്താ പച്ച ‘ പല കാരണങ്ങളാലും ചലച്ചിത്ര രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമായി മാറിയിരിക്കുന്ന ചിത്രം കൂടിയാണ് ചത്താ പച്ച ‘ വലിയമുടക്കുമുതലിൽ അവതരിപ്പിക്കുന്ന ഈ പുതിയ തലമുറയെ ഏറെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളിലൂടെയാണ് എത്തുന്നത്. പ്രധാനമായും മൂന്നു ചെറുപ്പക്കാരെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ…

    Read More »
  • Movie

    ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

    ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്സിക് ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ഭൂപടം തന്നെ മാറ്റിമറിക്കാൻ ഒരുങ്ങുന്ന, കൂടുതൽ ഇരുണ്ടതും ആഴമേറിയതും ധൈര്യസഹിതവുമായൊരു ദൃശ്യാനുഭവമായി വളർന്നു കൊണ്ടിരിക്കുകയാണ് ടോക്സിക്. ഈ വമ്പൻ ആക്ഷൻ ഡ്രാമയുടെ ലോകം ഇനി കൂടുതൽ ശക്തമാക്കിക്കൊണ്ട് മെലിസ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇന്ന് റിലീസ് ചെയ്തത്. പ്രേക്ഷകരുടെ പ്രിയ അഭിനേത്രി രുക്മിണി വസന്ത് ആണ് മെലിസയായി ടോക്‌സികിൽ എത്തുന്നത്. സൗന്ദര്യവും ആത്മവിശ്വാസവും കർശനതയും ഒരേസമയം ഉൾക്കൊള്ളുന്ന രുക്മിണി വസന്ത് അവതരിപ്പിക്കുന്ന മെലിസ ടോക്‌സിക്കിലെ കഥാപ്രപഞ്ചത്തിന് പുതിയ ഊർജമാണ് നൽകുന്നത്. യാഷിന്റെ നേതൃത്വത്തിൽ, സംവിധായിക ഗീതു മോഹൻദാസിന്റെ വ്യത്യസ്തമായ സിനിമാറ്റിക് കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ടോക്സിക് മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. നേരത്തെ കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്), നയൻതാര (ഗംഗ), താര സുതാരിയ (റിബെക്ക) എന്നിവരുടെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്കുകൾ പുറത്തിറങ്ങിയതിന് പിന്നാലെ, മെലിസയായി രുക്മിണി വസന്തിന്റെ…

    Read More »
  • Movie

    റിങ്ങിലേക്ക് ഇഷാൻ ഷൗക്കത്ത്: ചത്താ പച്ച യുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി റീൽ വേൾഡ് എന്റർടെയിൻമെന്റ്

    റീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ വരാനിരിക്കുന്ന റെസ്ലിംഗ് ആക്ഷൻ എന്റർടെയിനർ ചത്താ പച്ചയിലെ ഇഷാൻ ഷൗക്കത്തിന്റെ കഥാപാത്ര പോസ്റ്റർ പുറത്തുവിട്ടു. ജനുവരി 22, 2026-ന് ചിത്രം തിയറ്ററുകളിലെത്താനിരിക്കെ, ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർക്കോ യിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഇഷാൻ, ഇപ്പോൾ ലിറ്റിൽ ആയി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ശൗഖത്ത്, പ്രൊഡ്യൂസർ രിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ശൗഖത്ത് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ആദ്വൈത് നായർ സംവിധാനം ചെയ്യുന്നു. ടീസറും ടൈറ്റിൽ ട്രാക്കും ഉയർന്ന ഊർജ്ജവും പുത്തൻ ദൃശ്യഭാഷയും കൊണ്ടു ശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം ഇപ്പൊൾ പുറത്തിറങ്ങുന്ന ഓരോ ക്യാരക്ടർ പോസ്റ്ററുകളും ചർച്ചയാവുകയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശക് നായർ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ അടുത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്ററിൽ നിന്നും ശ്രീ മമ്മൂട്ടിയും ചിത്രത്തിൽ ഉണ്ട് എന്ന ഊഹങ്ങൾ ഉറപ്പിക്കുന്നതാണ്.…

    Read More »
  • Breaking News

    മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം പിണ്ഡോദരി മോള്‍ ; അധിക്ഷേപ വീഡിയോയുമായി വീണ്ടും; നടി സ്‌നേഹ ശ്രീകുമാറിനെതിരെ സത്യഭാമ

      കൊച്ചി: മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം – പിണ്ഡോദരി മോള്‍. മുന്‍പ് ആര്‍.എല്‍.വി.രാമകൃഷ്ണനെ കുറിച്ചൊരു ഉപമ പ്രയോഗം നടത്തിയ ആളാണ് കലാമണ്ഡലം സത്യഭാമ. ഇപ്പോഴത്തെ പിണ്ഡോദരി മോള്‍ പ്രയോഗം നടി സ്‌നേഹ ശ്രീകുമാറിനാണ്. അതായത് സൂപ്പര്‍ഹിറ്റ് സീരിയല്‍ മറിമായത്തിലെ മണ്ഡോദരിക്ക്. നെടുങ്കനൊരു വീഡിയോ സന്ദേശത്തിലാണ് കലാമണ്ഡലം സത്യഭാമ സ്‌നേഹയുടെ പേരു പറയാതെ സ്‌നേഹയുടെ ചിത്രം ഇന്‍സേര്‍ട്ട് ചെയ്ത് പിണ്ഡോദരി മോളെക്കുറിച്ച് കലിപ്പ് തീരുവോളം പലതും പറയുന്നത്. ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റം വരെ സത്യഭാമ എത്തിയിട്ടുണ്ട്. ആരും പരാതി കൊടുക്കാതെ തന്നെ കേസെടുക്കാവുന്ന തരത്തിലെല്ലാം അവര്‍ സ്‌നേഹക്കെതിരെ പറഞ്ഞിട്ടുണ്ട്. നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതിവര്‍ണ അധിക്ഷേപത്തിന് പിന്നാലെയാണ് നടി സ്‌നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരിക്കുന്നത്. മുന്‍പ് രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിദ്വേഷ പരാമര്‍ശങ്ങളെ സ്‌നേഹ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് സ്‌നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് സത്യഭാമ സംസാരിച്ചത്.…

    Read More »
Back to top button
error: